Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കോച്ചാവാന്‍ ദ്രാവിഡിന് താല്‍പ്പര്യമില്ലായിരുന്നു, സമ്മതിച്ചത് എങ്ങനെ? ഗാംഗുലി പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി രാഹുല്‍ ദ്രാവിഡ് എങ്ങനെയാണ് എത്തിയതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അടുത്ത സുഹൃത്തും മുന്‍ ടീമംഗവുമായ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നേരത്തേ ഇന്ത്യന്‍ എ ടീം, അണ്ടര്‍ 19 ടീം എന്നിവയുടെ പരിശീലകനായിരുന്ന ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) മേധാവിയായും പ്രവര്‍ത്തിച്ചിരുന്നു.

ഐസിസിയുടെ ടി20 ലോകകപ്പോടെ മുന്‍ കോച്ച് രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ത്യ പുതിയ പരിശീലകനു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചത്. പലരുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ദ്രാവിഡിനായിരുന്നു ബിസിസിഐയുയെ പ്രഥമ പരിഗണന. ഒടുവില്‍ അതു യാഥാര്‍ഥ്യമാവുകയും ചെയ്തു.

 ദ്രാവിഡ് സമ്മതിച്ചില്ല

ദ്രാവിഡ് സമ്മതിച്ചില്ല

ഏറെക്കാലമായി കോച്ച് സ്ഥാനത്തേക്കു ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത് രാഹുലായിരുന്നു. ഞാനും ബിസിസിഐ സെക്രട്ടറി ജയ് ഷായുമെല്ലാം രാഹുല്‍ വരണമെന്ന് ആഗ്രഹിച്ചവരാണ്. പക്ഷെ അദ്ദേഹം പരിശീലകസ്ഥാനമേറ്റെടുക്കാന്‍ സമ്മതിച്ചില്ല. കാരണം ദേശീയ ടീമിന്റെ കോച്ചായാല്‍ വര്‍ഷത്തില്‍ എട്ട്-ഒമ്പതു മാസങ്ങളെങ്കിലും വീട്ടില്‍ നിന്നും അകന്നു കഴിയേണ്ടി വരും. രണ്ടു ചെറിയ മക്കളുള്ളതിനാല്‍ രാഹുല്‍ കുടുംബത്തോടൊപ്പം തന്നെ കഴിയണമെന്നാണ് ആഗ്രഹിച്ചത്. അതുകൊണ്ടു തന്നെ കോച്ചാവാനുള്ള ഞങ്ങളുടെ അഭ്യര്‍ഥന അദ്ദേഹം നിരസിക്കുകയും ചെയ്തതായി ഗാംഗുലി വെളിപ്പെടുത്തി.

 ഞങ്ങള്‍ ശ്രമം അവസാനിപ്പിച്ചു

ഞങ്ങള്‍ ശ്രമം അവസാനിപ്പിച്ചു

ഒരു ഘട്ടത്തില്‍ ഞങ്ങള്‍ രാഹുലിനെ കോച്ചാക്കാനുള്ള ശ്രമം അവസാനിപ്പിച്ചിരുന്നു. അദ്ദേഹം ഒരു തരത്തിലും സമ്മതിക്കാതിരുന്നതോടെയാണ് ഇനി മതിയെന്നു ഞങ്ങള്‍ക്കു തോന്നിയത്. രാഹുല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി നിയമിക്കപ്പെടുകയും ചെയ്തു. അഭിമുഖങ്ങളടക്കം ഞങ്ങള്‍ എല്ലാം നടത്തി. രാഹുലിന്റെ അപേക്ഷ സ്വീകരിക്കുകയും അഭിമുഖം നടത്തുകയുമെല്ലാം ചെയ്തിരുന്നു. തുടര്‍ന്നാണ് എന്‍സിയുടെ തലവനായി അദ്ദേഹത്തെ നിയമിച്ചത്. പക്ഷെ അതിനു ശേഷവും ഇന്ത്യന്‍ കോച്ചാവുന്നതിനായി ഞങ്ങള്‍ രാഹുലിനെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നതായും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

 ദ്രാവിഡിന്റെ മനംമാറ്റം

ദ്രാവിഡിന്റെ മനംമാറ്റം

ബിസിസിഐ മാത്രമല്ല ഇന്ത്യന്‍ ടീമിലെ താരങ്ങളും നിങ്ങള്‍ കോച്ചായി വരണമെന്ന് ആഗ്രഹിക്കുന്നവരാണെന്നു പിന്നീട് രാഹുലിനെ താന്‍ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നതായും അതിനു ശേഷമാണ് സമ്മതം മൂളിയതെന്നും ഗാംഗുലി വെളിപ്പെടുത്തി.
ഏതു തരത്തിലുള്ള കോച്ച് വരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ഇന്ത്യന്‍ താരങ്ങളുമായും ഞങ്ങള്‍ സംസാരിച്ചിരുന്നു. രാഹുലിനെപ്പോലെ ഒരാളെയായിരുന്നു അവര്‍ക്കു താല്‍പ്പര്യം. അതുകൊണ്ടു തന്നെ ഞങ്ങള്‍ ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഇതേക്കുറിച്ച് വ്യക്തിപരമായി പല തവണ ഞാന്‍ രാഹുലുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്.
ഈ റോള്‍ ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന നിങ്ങളുടെ മാനസികാവസ്ഥ എനിക്കു മനസ്സിലാവും. പക്ഷെ ഒരു രണ്ടു വര്‍ഷത്തേക്ക് എങ്കിലും ഒന്ന് ശ്രമിച്ചു നോക്കൂ, വളരെ ബുദ്ധിമുട്ടാണെന്നും മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്നും നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ ഞങ്ങള്‍ മറ്റു വഴികള്‍ തേടാമെന്നും അറിയിച്ചു.
ഭാഗ്യവശാല്‍ രാഹുല്‍ കോച്ചാവാന്‍ സമ്മതിച്ചു. അദ്ദേഹത്തിന്റെ മനംമാറ്റത്തിനു പിറകില്‍ എന്താണെന്നു എനിക്കറിയില്ല. രവി ശാസ്ത്രി ഒഴിഞ്ഞ ശേഷം ബിസിസിഐ ചെയ്ത ഏറ്റവും മികച്ച കാര്യം ഇതാണെന്നാണ് താന്‍ കരുതുന്നതെന്നും ഗാംഗുലി പറയുന്നു. 2023ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് വരെയാണ് നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ദ്രാവിഡിന്റെ കാലാവധി.

കോച്ചായുള്ള തുടക്കം തുടര്‍ച്ചയായ രണ്ടു പരമ്പര വിജയങ്ങളോടെ ഗംഭീരമാക്കിയിരിക്കുകയാണ് ദ്രാവിഡ്. ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ അഗ്നിപരീക്ഷ. ദ്രാവിഡും പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒന്നിച്ചപ്പോള്‍ ഇന്ത്യ പരമ്പര തൂത്തുവാരി. പിന്നാലെ വിരാട് കോലിക്കൊപ്പം രണ്ടു ടെസ്റ്റുകളുടെ പരമ്പരയും 1-0നു സ്വന്തമാക്കാന്‍ മുന്‍ 'വന്‍മതിലിനു' കഴിഞ്ഞു.

Story first published: Monday, December 6, 2021, 14:22 [IST]
Other articles published on Dec 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+