Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുമോ? വിന്‍ഡീസ് ഒപ്പമെത്തുമോ? ഗാംഗുലിയുടെ പ്രവചനം ഇങ്ങനെ...

കൊല്‍ക്കത്ത: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച ജമൈക്കയില്‍ ആരംഭിക്കാനിരിക്കെ കളിയെക്കുറിച്ചു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. രണ്ടാം ടെസ്റ്റിലും വെന്നിക്കൊടി പാറിച്ച് വിരാട് കോലിയും സംഘവും പരമ്പര തൂത്തുവാരുമെന്നാണ് ഒരു ദേശീയ മാധ്യമത്തിലെ കോളത്തില്‍ ദാദ കുറിച്ചത്. ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനത്തെ അഭിനന്ദിച്ച അദ്ദേഹം ഇതേ ഫോം രണ്ടാം ടെസ്റ്റിലും ആവര്‍ത്തിക്കാനായാല്‍ ജയം എളുപ്പമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

gangu

ആദ്യ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമായി ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഗാംഗുലി പുകഴ്ത്തി. ടീമില്‍ സ്ഥിരസാന്നിധ്യം അല്ലാതിരുന്നിട്ട് കൂടി ജഡേജ ഇത്രയും നന്നായി പെര്‍ഫോം ചെയ്തത് തന്നെ ശരിക്കും അദ്ഭുപ്പെടുത്തിയെന്നും ദാദ വ്യക്തമാക്കി.

ജഡേജയുടെ പ്രകടനം കണ്ടില്ലെന്നു നടിക്കരുത്. സ്ഥിരമായി കളിക്കാന്‍ അവസരം ലഭിക്കാതിരുന്നിട്ടു കൂടി നല്ല ആത്മവിശ്വാസം അദ്ദേഹത്തിന്റെ പ്രകടനത്തില്‍ കാണാമായിരുന്നു. കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയും തകര്‍പ്പന്‍ ഇന്നിങ്‌സാണ് ജഡേജ കളിച്ചത്. ഇന്ത്യക്കു ഏറ്റവും ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം അദ്ദേഹം നല്ല പ്രകടനം നടത്തിയിട്ടുണ്ടെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

Story first published: Thursday, August 29, 2019, 15:52 [IST]
Other articles published on Aug 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+