For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലിയെ മാറ്റി എന്തിന് രോഹിത്തിനെ ക്യാപ്റ്റനാക്കി? ഒറ്റ കാരണം! ഗാംഗുലി പറയുന്നു

കൊല്‍ക്കത്ത: ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളാണ് സൗരവ് ഗാംഗുലി. ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട് വലിയ നാണക്കേടില്‍ നിന്ന ഇന്ത്യയെ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവന്നത് ഗാംഗുലിയാണ്. 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്കെത്തിക്കാനും ഗാംഗുലിക്കായി. വിരമിച്ച ശേഷം ഗാംഗുലി ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക സംഘത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ബിസിസി ഐ പ്രസിഡന്റ് സ്ഥാനത്തും ഗാംഗുലിയുണ്ടായിരുന്നു.

ഗാംഗുലി ബിസിസി ഐ പ്രസിഡന്റായിരിക്കെ എടുത്ത പല തീരുമാനങ്ങളും വലിയ വിവാദമായിരുന്നു. അതിലൊന്നായിരുന്നു വിരാട് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയത്. 2021ലെ ടി20 ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെയായിരുന്നു കോലിയും ഗാംഗുലിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാവുന്നതും കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നതിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തത്. ഐസിസി ട്രോഫിയിലേക്കെത്താന്‍ കോലിക്ക് കീഴില്‍ ഇന്ത്യക്കായിരുന്നില്ല.

എന്നാല്‍ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയടക്കം ഓസ്‌ട്രേലിയയില്‍ നേടിയത് കോലി നായകനായിരിക്കെയാണ്. ടെസ്റ്റിലെ ഇന്ത്യന്‍ ടീമിന്റെ നിലവാരം മാറ്റിയത് കോലിയാണെന്ന് പറയാം. എന്നാല്‍ കോലിയോട് അഭിപ്രായം പോലും ചോദിക്കാതെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്നും കോലി സ്വയം പടിയിറങ്ങി. ഇപ്പോഴിതാ എന്തുകൊണ്ടാണ് കോലിയെ മാറ്റി രോഹിത്തിനെ ക്യാപ്റ്റനാക്കിയതെന്ന് ഗാംഗുലി തുറന്ന് പറഞ്ഞിരിക്കുകയാണ്.

രോഹിത്തിന്റെ പ്രതിഭ മനസിലാക്കി അവസരം നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് ഗാംഗുലി പറയുന്നത്. 'ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിച്ചത് എത്ര മനോഹരമായാണെന്ന് നോക്കുക. ഇന്ത്യയെ ഫൈനലിലേക്കെത്തിച്ചു. ഫൈനലില്‍ തോറ്റെങ്കിലും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം ഇന്ത്യയായിരുന്നു. അതുകൊണ്ടുതന്നെ രോഹിത് മികച്ച നായകനാണ്. ഐപിഎല്ലിലും അവന്‍ ടീമിന് കിരീടം നേടിക്കൊടുത്തു. അവന്‍ നയിച്ച രീതി എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല.

virat kohli, rohit sharma

ഞാന്‍ ബിസിസി ഐ പ്രസിഡന്റായിരിക്കെയാണ് രോഹിത്തിനെ ക്യാപ്റ്റനാക്കിയത്. കാരണം അവന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ നേട്ടങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നില്ല' രേവ്‌സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ ഗാംഗുലി പറഞ്ഞു. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത് ശര്‍മ. എന്നാല്‍ കോലി നായകനായിരിക്കുന്നതിനാല്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്താന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല.

ഗാംഗുലിയെടുത്ത ധീരമായ തീരുമാനമാണ് വൈകിയാണെങ്കിലും നായകസ്ഥാനത്തേക്ക് രോഹിത്തിനെ എത്തിച്ചത്. മോശമല്ലാത്ത പ്രകടനം ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം കാഴ്ചവെച്ചു. 2023ല്‍ സ്വന്തം തട്ടകത്തില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഫൈനലില്‍ ജയിക്കാനായില്ലെന്നത് രോഹിത്തിനെ സംബന്ധിച്ച് നാണക്കേടായി. ഇന്ത്യയില്‍ ലോകകപ്പ് നേടാനുള്ള സുവര്‍ണ്ണാവസരമാണ് ടീം നഷ്ടപ്പെടുത്തിയതെന്ന് പറയാം.

എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടിക്കൊടുക്കാന്‍ രോഹിത്തിനായി. വിരാട് കോലി, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നീ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ടീമിലില്ലായിരുന്നു. യുവതാരങ്ങളായ ദ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, രജത് പാട്ടീധാര്‍ എന്നീ യുവതാരങ്ങളെല്ലാം ഉള്‍പ്പെട്ട ടീമുമായി കരുത്തരായ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പരമ്പര നേടിയത് വലിയ കാര്യമാണ്. രോഹിത് ശര്‍മയുടെ നായക മികവ് എടുത്തു പറയുക തന്നെ വേണം.

വരുന്ന ടി20 ലോകകപ്പിലും ഇന്ത്യ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും കളിക്കുകയെന്നാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്. എന്നാല്‍ പരിക്ക് വേട്ടയാടിയതോടെ രോഹിത്തിനെ നായകനാക്കി മുന്നോട്ട് പോകാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇത് ശരിവെച്ചാണ് 2022ലെ ടി20 ലോകകപ്പിന് ശേഷം വലിയ ഇടവേളക്ക് ശേഷമാണ് രോഹിത് ടി20യിലേക്ക് തിരിച്ചുവരവ് നടത്തിയത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ നീക്കിയിരുന്നു. ഏറെക്കാലത്തിന് ശേഷം നായകസ്ഥാനമില്ലാതെ രോഹിത് ഐപിഎല്ലില്‍ ഇറങ്ങുകയാണ്. അപ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Friday, March 1, 2024, 15:02 [IST]
Other articles published on Mar 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+