For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെ മാറ്റില്ല, നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗുലി

Sourav Ganguly Says India don’t need split captaincy | Oneindia Malayalam

മുംബൈ: ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റിട്ട് നാളുകള്‍ ഏറെയായിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാനുള്ള കൃത്യമായ പദ്ധതികള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. ക്രിക്കറ്റില്‍ ഇന്ത്യ പിന്നിലാകരുന്നതെന്ന നിര്‍ബന്ധ ബുദ്ധി ദാദയ്ക്കുണ്ട്. അതുകൊണ്ടാണ് ഗാംഗുലി ഇടപെട്ട് ഇന്ത്യയുടെ ആദ്യ ഡേ/നൈറ്റ് ടെസ്റ്റിന് സാഹചര്യമൊരുക്കിയത്. എന്തായാലും ഒരു ഡേ/നൈറ്റ് കളിച്ച് ചടങ്ങ് പൂര്‍ത്തിയാക്കാന്‍ ബിസിസിഐ അധ്യക്ഷന് ഉദ്ദേശ്യമില്ല.

പിങ്ക് ബോൾ ടെസ്റ്റ്

ടീം ഇന്ത്യ കൂടുതല്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കണം. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഇന്ത്യ ഡേ/നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ശ്രമിക്കുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി വ്യക്തമാക്കി.വിദേശ പര്യടനങ്ങളില്‍ ഡേ/നൈറ്റ് ടെസ്റ്റ് കളിക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിനായി അതിഥേയ ബോര്‍ഡുകളുമായി ചര്‍ച്ച നടത്തും, ഗാംഗുലി അറിയിച്ചു. നവംബര്‍ 22 -ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ടീം ഇന്ത്യയുടെ ആദ്യ ഡേ/നൈറ്റ് ടെസ്റ്റ്.

പ്രതിസന്ധി മറികടന്നു

ബംഗ്ലാദേശാണ് ചരിത്ര മുഹൂര്‍ത്തത്തില്‍ ഇന്ത്യയുടെ എതിരാളി. ഗാംഗുലിയുടെ ഇടപെടലുകള്‍ കാരണമായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ഡേ/നൈറ്റ് ടെസ്റ്റിന് സമ്മതം മൂളിയത്. നേരത്തെ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ ഇന്ത്യന്‍ സംഘം മടിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം രാജ്‌കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആലോചിച്ച പിങ്ക് ബോള്‍ ടെസ്റ്റ് നടക്കാതെ പോയത്. എന്തായാലും ഈ പ്രതിസന്ധികളെല്ലാം ഒരൊറ്റ ആഴ്ച്ചകൊണ്ട് ഗാംഗുലി മറികടന്നു.

കോലിയെ മാറ്റില്ല

വിരാട് കോലിയുമായി പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടോയെന്ന ചോദ്യത്തിന് ചെറു പുഞ്ചിരിയോടെയാണ് ഗാംഗുലിയുടെ മറുപടി. കോലിയുമായി സഹകരിക്കാന്‍ യാതൊരു പ്രശ്‌നവുമില്ല. ഒപ്പം ടീം സെലക്ഷനില്‍ ഇടപെടില്ലെന്നും ദാദ അറിയിച്ചുണ്ട്. കോലിക്കും രോഹിത്തിനും ക്യാപ്റ്റന്‍ പദവി വീതിച്ചു നല്‍കണമെന്ന ആവശ്യത്തെയും ബിസിസിഐ അധ്യക്ഷന്‍ തള്ളി.

ഡിആര്‍എസ്സില്‍ വീണ്ടും പന്തിന്റെ മണ്ടത്തരം; ധോണി തന്നെ മതിയെന്ന് ആരാധകര്‍

ചർച്ചകളില്ല

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാലു തവണ കിരീടാവകാശികളാക്കിയ രോഹിത്തിന് ട്വന്റി-20, ഏകദിന മത്സരങ്ങളുടെ ചുമതല നല്‍കണമെന്ന ആവശ്യം അടുത്തിടെ ശക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. കോലിയെ നായക സ്ഥാനത്തു നിന്നും മാറ്റുന്നതിനെ കുറിച്ച് ബോര്‍ഡ് ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ല. നിലവില്‍ രോഹിത്തിന് നായക പദവി നല്‍കേണ്ട ചര്‍ച്ചകളില്ലെന്ന് ഗാംഗുലി അറിയിച്ചു.

Story first published: Monday, November 4, 2019, 14:00 [IST]
Other articles published on Nov 4, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+