Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍സിയില്‍ കപിലും ധോണിയും ഒരേ തട്ടില്‍, ഗാംഗുലി വേറെ ലെവല്‍!- പുകഴ്ത്തി മുന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ആരെന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്. കപില്‍ ദേവ്. സൗരവ് ഗാംഗുലി, എംഎസ് ധോണി ഈ മൂവരും തമ്മിലാണ് മികച്ച ക്യാപ്റ്റന്റെ പദവിക്കായി പോരടിക്കുന്നത് കപിലും ധോണിയും ഇന്ത്യക്കു ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനാണെങ്കില്‍ ടീമിനെ ലോകകപ്പില്‍ റണ്ണറപ്പാക്കിയ നായകനാണ് ദാദ.

ഈ മൂന്നു പേരില്‍ ഗാംഗുലിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ലസ്പിന്നര്‍ മനീന്ദര്‍ സിങ്. ക്യാപ്റ്റന്‍സിയില്‍ കപില്‍, ധോണി എന്നിവര്‍ക്കു മുകളിലാണ് ഗാംഗുലിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ധോണി ഭാഗ്യവാന്‍

ധോണി ഭാഗ്യവാന്‍

1983ല്‍ കപില്‍ ദേവ് ഇന്ത്യക്കു ലോകകപ്പ് നേടിത്തന്നതിനാല്‍ ധോണി ഭാഗ്യവാനാണ്. മാത്രമല്ല തനിക്കു മുമ്പ് സൗരവ് ഗാംഗുലിയാണ് ഇന്ത്യയെ നയിച്ചത് എന്നതിനാലും ധോണി ഭാഗ്യവാനാണെന്നു മനീന്ദര്‍ സിങ് പറയുന്നു.
ഏതു സാഹചര്യത്തിലും, എത് ടീമിനെയും തോല്‍പ്പിക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്ന വിശ്വാസം നമ്മളിലുണ്ടാക്കിയത് ഗാംഗുലിയാണ്. ഇതാണ് ധോണിക്കും അദ്ദേഹത്തില്‍ നിന്നു പകര്‍ന്നു കിട്ടിയതെന്നും മനീന്ദര്‍ സിങ് പറഞ്ഞു

കപിലിന്റെ ക്യാപ്റ്റന്‍സി

കപിലിന്റെ ക്യാപ്റ്റന്‍സി

കപില്‍ ഇന്ത്യയെ നയിക്കുമ്പോള്‍ ഈ വിശ്വാസം ടീമിനു ഇല്ലായിരുന്നു. ഇതു മാറ്റി നിര്‍ത്തിയാല്‍ കപിലും ധോണിയും തമ്മില്‍ പല സാമ്യതകളുമുണ്ട്. പോസിറ്റീവായി ചിന്തിക്കുന്ന, ശാന്തപ്രകൃതമുള്ള നായകന്‍മാരായിരുന്നു ഇരുവരും. ക്യാപ്റ്റന്‍സിയില്‍ കപിലിനെയും ധോണിയെയും ഒരേ തട്ടിലാണ് താന്‍ ഉള്‍പ്പെടുത്തുക.
കപിലിനു മുമ്പ് മറ്റേതെങ്കിലും ക്യാപ്റ്റന്‍ ഇന്ത്യക്കു ലോകകപ്പ് നേടിത്തന്നിരുന്നെങ്കില്‍ അദ്ദേഹം കൂടുതല്‍ മികച്ച നായകനായി മാറുമായിരുന്നവെന്നും മനീന്ദര്‍ സിങ് അഭിപ്രായപ്പെട്ടു.

ഗാംഗുലിയുടെ ക്യാപ്റ്റസി ഇഷ്ടമാണ്

ഗാംഗുലിയുടെ ക്യാപ്റ്റസി ഇഷ്ടമാണ്

ഗാംഗുലിയുടെ ക്യാപ്റ്റന്‍സി ഏറെ ഇഷ്ടമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയിരിക്കുന്ന സംഭാവനകള്‍ എന്തൊക്കെയാണെന്നു ഒന്നു നോക്കൂ. പ്രതിഭയുളളവരെ വളരെ നന്നായി മനസ്സിലാക്കാനും അവരെ വളര്‍ത്തിക്കൊണ്ടു വരാനും ഗാംഗുലിക്കു അസാധാരണ മിടുക്കുണ്ടായിരുന്നു.
യുവരാജ് സിങിനെ കരിയറിലെ മോശം സമയത്തില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടു വന്നത് ഗാംഗുലിയാണ്. ടീമില്‍ സ്ഥാനം നഷ്ടമായ ഹര്‍ഭജന്‍ സിങിനെ തിരികെ കൊണ്ടു വന്നതും ഗാംഗുലിയാണെന്നു മനീന്ദര്‍ സിങ് ചൂണ്ടിക്കാട്ടി.

ഒത്തുകളി വിവാദത്തിലകപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെയാണ് ഗാംഗുലി ടീമിന്റെ നായകസ്ഥാനത്തേക്കു വന്നത്. തുടര്‍ന്ന് അദ്ദേഹം സ്വന്തമായി മികച്ചൊരു സംഘത്തെ തന്നെ വാര്‍ത്തെടുക്കുകയായിരുന്നു. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ്, ഹര്‍ഭജന്‍, ആശിഷ് നെഹ്‌റ, സഹീര്‍ ഖാന്‍ എന്നിവരെല്ലാം ദാദയ്ക്കു കീഴില്‍ ഉയര്‍ന്നുവന്നവരാണ്.

Story first published: Saturday, August 8, 2020, 19:11 [IST]
Other articles published on Aug 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+