Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് നേടി, ഇത്തവണയും സാധിക്കും! ഓസീസ് പര്യടനത്തെക്കുറിച്ച് ദാദ കോലിയോടു പറഞ്ഞു

കൊവിഡിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ടീം ഇന്ത്യയുടെ മടങ്ങിവരവ് ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ ആയിരിക്കുമെന്നാണ് സൂചന. നാലു ടെസ്റ്റുകളുടെ പരമ്പരയാണ് വിരാട് കോലിയും സംഘവും ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളിക്കുക. 2018-19ലായിരുന്നു ഇന്ത്യ അവസാനമായി ഓസീസിനെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. അന്നു ചരിത്ര വിജയം കൊയ്യാനും കോലിപ്പടയ്ക്കായിരുന്നു. നാലു ടെസ്റ്റുകളുടെ പരമ്പര 2-1നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര കൊയ്ത ഏഷ്യയിലെ തന്നെ ആദ്യ ടീമായും അന്ന് ഇന്ത്യ മാറിയിരുന്നു.

ഇനി വരാനിരിക്കുന്ന പര്യടനത്തിലും ഇന്ത്യ സമാനമായ നേട്ടം ആവര്‍ത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതേക്കുറിച്ച് നായകന്‍ വിരാട് കോലിയുമായി താന്‍ സംസാരിച്ചതായും വെളിപ്പെടുത്തിയിരിക്കുകയാണ് ദാദ.

കോലിയുമായി സംസാരിച്ചു

കോലിയുമായി സംസാരിച്ചു

ഇന്ത്യയുടെ ഓസീസ് പര്യടനത്തെക്കുറിച്ചും തന്റെ പ്രതീക്ഷകളെക്കുറിച്ചും കോലിയുമായി സംസാരിച്ചിരുന്നതായി ഗാംഗുലി വ്യക്തമാക്കി. നിങ്ങള്‍ ഇത്തവണയും ഓസ്‌ട്രേലിയയില്‍ പരമ്പര നേടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. കാരണം നിങ്ങള്‍ വിരാട് കോലിയാണ്. ഉയര്‍ന്ന നിലവാത്തില്‍ കളിക്കുന്ന ക്രിക്കറ്ററാണ് നിങ്ങള്‍. നിങ്ങള്‍ കളിക്കാനായി ഗ്രൗണ്ടിലിറങ്ങുമ്പോള്‍, ടീമിനൊപ്പം ഗ്രൗണ്ടിലേക്കു നടക്കുമ്പോള്‍ അത് താന്‍ ടെലിവിഷനില്‍ കാണും.
ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ നന്നായി കളിക്കണമെന്നു മാത്രമല്ല പ്രതീക്ഷിക്കുന്നത്. മറിച്ച് ഇന്ത്യക്കൊപ്പം വിജയം നേടണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കോലിയോട് പറഞ്ഞതായി ഗാംഗുലി വ്യക്തമാക്കി.

നിലവാരത്തിനൊത്ത് ഉയരണം

നിലവാരത്തിനൊത്ത് ഉയരണം

ക്രിക്കറ്ററെന്ന നിലയില്‍ നിലവിലെ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത ഒരു നിലവാരം നിങ്ങള്‍ സെറ്റ് ചെയ്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ അതിനൊത്ത് നിങ്ങള്‍ക്കു ഉയരേണ്ടതുണ്ടെന്നും കോലിയോടു താന്‍ പറഞ്ഞിരുന്നതായി ഗാംഗുലി വെളിപ്പെടുത്തി.
ഇപ്പോള്‍ ഈ കൊവിഡ് കാലത്ത് ക്രിക്കറ്റ് മുടങ്ങിയേേപ്പാഴും കോലിയുമായി താന്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ടീമിന്റെ ഫിറ്റ്‌നസിനെക്കുറിച്ചെല്ലാം സംസാരിക്കാറുണ്ടെന്നും ഗാംഗുലി പറയുന്നു.

ഫിറ്റ്‌നസ് നിലനിര്‍ത്തണം

ഫിറ്റ്‌നസ് നിലനിര്‍ത്തണം

ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നാണ് കോലിയോട് പറയാറുള്ളത്. ആറു മാസത്തോളമായി നിങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നില്ല. ഫാസ്റ്റ് ബൗളര്‍മാര്‍ ടീമില്‍ തിരിച്ചെത്തിയ ശേഷം പരിക്കു പറ്റണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അവര്‍ പരിശീലനം നടത്തുന്നുണ്ടെന്നത് സത്യമാണ്. പക്ഷെ പരിശീലനം നടത്തുന്നതും മല്‍സരത്തില്‍ കളിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നു ഗാംഗുലി അഭിപ്രായപ്പെട്ടു.
ടീമിലെ മികച്ച ബൗളര്‍മാര്‍ ഫിറ്റാണെന്നും ഓസീസ് പര്യടനത്തിന് തയ്യാറാണെന്നും നിങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അത് ഷമിയോ, ബുംറയോ, ഇഷാന്തോ, ഹാര്‍ദിക്കോ ആരുമാവട്ടെ. ഏറ്റവും മികച്ച മാച്ച് ഫിറ്റ്‌നസായിരിക്കണം ഓസ്‌ട്രേലിയയിലെത്തുമ്പോള്‍ ഇവര്‍ക്കു വേണ്ടതെന്നും കോലിയോട് താന്‍ പറഞ്ഞിരുന്നചായി ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

കടുപ്പമേറിയ പരമ്പര

കടുപ്പമേറിയ പരമ്പര

ഓസ്‌ട്രേലിയക്കെതിരായ പരമ്പര വളരെ കടുപ്പമേറിയതായിരിക്കുമെന്ന് ഗാംഗുലി സമ്മതിക്കുന്നു. 2018ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുമ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. വളരെ കരുത്തുറ്റ ഓസ്‌ട്രേലിയന്‍ ടീമാണ് നമ്മളെ കാത്തിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമും മികച്ചതാണ്. മികച്ച ബാറ്റിങും ബൗളിങും ഇന്ത്യയ്ക്കുണ്ട്.
കഴിഞ്ഞ പര്യടനത്തേക്കാള്‍ കുറച്ചുകൂടി നന്നായി നമുക്ക് ഇത്തവണ ബാറ്റ് ചെയ്യേണ്ടിവരും. വിദേശത്തു മികച്ച പ്രകടനം നടത്തുന്ന ടീമുകളെ നോക്കിയാല്‍ അവരെല്ലാം അവിടെ നന്നായി ബാറ്റ് ചെയ്യുന്നവരാണന്നു മനസ്സിലാവും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നീവിടങ്ങളില്‍ കളിച്ച ടെസ്റ്റുകളില്‍ 400, 500, 600 റണ്‍സ് വരെ നമുക്ക് നേടാനായിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.

Story first published: Tuesday, July 14, 2020, 16:05 [IST]
Other articles published on Jul 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+