ഗാംഗുലി മടിയന്‍! ലക്ഷ്യം ഒന്നു മാത്രമായിരുന്നു- വെളിപ്പെടുത്തലുമായി മുന്‍ കോച്ച് ചാപ്പല്‍
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ വിവാദ കോച്ചുമാരുടെ നിരയിലാണ് ഓസ്‌ട്രേലിയക്കാരനായ മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലിന്റെ സ്ഥാനം. അന്നത്തെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഏറ്റുമുട്ടലുകളുമെല്ലാം ഒരു കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഗാംഗുലിയുമായി മാത്രമല്ല ഇന്ത്യന്‍ ടീമിലെ മറ്റു പല താരങ്ങളുമായും ചാപ്പല്‍ അത്ര നല്ല രസത്തില്‍ അല്ലായിരുന്നു. പില്‍ക്കാലത്ത് യുവരാജ് സിങ്, ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ള കളിക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
2005 മുതല്‍ 07 വരെയായിരുന്നു ചാപ്പല്‍ ഇന്ത്യന്‍ കോച്ചായി പ്രവര്‍ത്തിച്ചത്. ചാപ്പലുമായുള്ള ഉടക്കിനെ തുടര്‍ന്ന് ഗാംഗുലിക്കു ക്യാപ്റ്റന്‍സി നഷ്ടമാവുകയും പിന്നീട് ടീമില്‍ നിന്നും പുറത്താവുകയുമെല്ലാം ചെയ്തിരുന്നു. ഇപ്പോഴിതാ ഗാംഗുലിയെക്കുറിച്ച് വിവാദപരമായ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ചാപ്പല്‍.

മടിയന്‍, നോട്ടം ക്യാപ്റ്റന്‍സിയില്‍ മാത്രം
ഗാംഗുലിക്കു കഠിനാധ്വാനം ചെയ്യാന്‍ മടിയായിരുന്നുവെന്നും ടീമിന്റെ ക്യാപ്റ്റനായി തുടരുകയെന്ന ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ചാപ്പലിന്റെ വെൡപ്പെടുത്തല്‍. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായുള്ള രണ്ടു വര്‍ഷം എല്ലാ തരത്തിലും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. വളരെ മോശം അനുഭവങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. ചില പ്രശ്‌നങ്ങള്‍ ക്യാപ്റ്റന്‍ ഗാംഗുലിയുമായി ചുറ്റപ്പറ്റിയുള്ളതായിരുന്നു. സ്വന്തം ക്രിക്കറ്റ് മെച്ചപ്പെടുത്തുന്നതിന് കഠിനാധ്വാനം ചെയ്യാന്‍ അദ്ദേഹത്തിനു മടിയായിരുന്നു. ക്യാപ്റ്റനായി ടീമില്‍ അങ്ങനെ തുടര്‍ന്നു പോവണമെന്നതു മാത്രമായിരുന്നു ഗാംഗുലിയുടെ ആഗ്രഹം. എങ്കില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തനിക്കു കഴിയുമെന്നും അദ്ദേഹം കണക്കുകൂട്ടിയിരുന്നതായി ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

സമീപിച്ചത് ഗാംഗുലി
ഇന്ത്യന്‍ കോച്ചാവാന്‍ താല്‍പ്പര്യമുണ്ടോയെന്ന ചോദ്യവുമായി ആദ്യം തന്നെ സമീപിച്ചത് ഗാംഗുലിയാണെന്നു ചാപ്പല്‍ പറയുന്നു. എനിക്കു വേറെയും ചില ഓഫറുകള്‍ അപ്പോള്‍ വന്നിരുന്നു. ജോണ്‍ ബുക്കാനന്‍ ആ സമയത്ത് ഓസ്‌ട്രേലിയന്‍ ടീമിന്റെ കോച്ചായതിനാല്‍ ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള, ക്രിക്കറ്റിനെ സ്വന്തം മതമായി കാണുന്ന ഇന്ത്യയെ പരിശീലിപ്പിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്കു എനിക്കു ക്ഷണം വരാന്‍ കാരണക്കാരന്‍ ഗാംഗുലിയായിരുന്നു. അന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ ക്ഷണത്തെ തുടര്‍ന്നായിരുന്നു ഓഫര്‍ സ്വീകരിച്ചതെന്നും ചാപ്പല്‍ പറയുന്നു.

ഗാംഗുലിയുടെ മടങ്ങിവരവ്
ചാപ്പലുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെടുകയും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്‌തെങ്കിലും അധികം വൈകാതെ തന്നെ ഗാംഗുലി ശക്തമായി തിരിച്ചുവന്നിരുന്നു. 2005ലായിരുന്നു അദ്ദേഹം ടീമില്‍ നിന്നും പുറത്തായത്. തൊട്ടടുത്ത വര്‍ഷം ദാദ തിരിച്ചെത്തുകയും ചെയ്തു.
മടങ്ങിവന്ന ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടിയതോടെ ഗാംഗുലി വീണ്ടും ടീമില്‍ സ്ഥാനമുറപ്പാക്കി. തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തിനിടെ ചില അവിസ്മരണീയ ഇന്നിങ്‌സുകളും അദ്ദേഹം കളിച്ചിരുന്നു. 2008 നവംബറിലായിരുന്നു ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. നിലവില്‍ ബിസിസിഐ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications