Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇര്‍ഫാന്‍ ടീമില്‍ വേണ്ടെന്നു ഗാംഗുലി... ഇത് തന്നോടു പറഞ്ഞത് അദ്ദേഹം തന്നെ- ഇര്‍ഫാന്‍ പഠാന്‍

മുംബൈ: ഇന്ത്യക്കു വേണ്ടിയുള്ള അരങ്ങേറ്റത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കെ 2003ലായിരുന്നു ഇര്‍ഫാന്‍ ആദ്യമായി കളിച്ചത്. ഓസ്‌ട്രേിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തേത്. അന്നു യഥാര്‍ഥത്തില്‍ ഇന്ത്യക്കായി താന്‍ കളിക്കേണ്ടതായിരുന്നില്ലെന്നു ഇര്‍ഫാന്‍ വ്യക്തമാക്കി.

ടീമില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിനോട് ഗാംഗുലിക്കു താല്‍പ്പര്യം ഇല്ലായിരുന്നുവെന്നും ഇര്‍ഫാന്‍ പറയുന്നു. ഇക്കാര്യം തന്നോട് പറഞ്ഞത് അദ്ദേഹം തന്നെയായിരുന്നുവെന്നും ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

ഗാംഗുലി തുറന്നു പറഞ്ഞു

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിനോടു യോജിച്ചിരുന്നില്ലെന്നു ഗാംഗുലി തന്നോടു പറഞ്ഞിരുന്നതായി ഇര്‍ഫാന്‍ പറയുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര അവസാനിക്കാനിരിക്കെയായിരുന്നു അദ്ദേഹം ഇക്കാര്യം തന്നോടു തുറന്നു പറഞ്ഞത്.
സെലക്ഷന്‍ മീറ്റിങില്‍ നീ ടീമില്‍ വേണ്ടെന്നു താന്‍ ആവശ്യപ്പെട്ടിരുന്നു. നിന്റെ ബൗളിങ് കണ്ടിട്ടില്ലാത്തത് കൊണ്ടായിരുന്നില്ല ഇത്. മറിച്ച് 19 വയസ്സ് മാത്രമുള്ള നിന്നെ വളരെ കടുപ്പമേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കൊണ്ടു പോവാന്‍ ആഗ്രഹിച്ചില്ലെന്നതാണ് സത്യം. എന്നാല്‍ നിന്നെ നേരില്‍ കണ്ടപ്പോള്‍ തന്നെ ഓസ്‌ട്രേലിയയില്‍ നന്നായി പെര്‍ഫോം ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഗാംഗുലി പറഞ്ഞതായി ഇര്‍ഫാന്‍ വ്യക്തമാക്കി.

ദാദയുടെ പിന്തുണ

കരിയറിലുടനീളം തന്നെ വളരെയധികം പിന്തുണച്ചിട്ടുള്ള ക്യാപ്റ്റനാണ് ഗാംഗുലിയെന്നു 35 കാരനായ ഇര്‍ഫാന്‍ വ്യക്തമാക്കി. ദാദയുടെ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രയേറെ പിന്തുണയാണ് അദ്ദേഹത്തില്‍ നിന്നും അക്കാലത്ത് ലഭിച്ചിരുന്നത്. ദാദയിലെ ഏറ്റവും നല്ല കാര്യം എന്താണെന്ന് ചോദിച്ചാല്‍ ഒരു താരത്തെ ഇഷ്ടപ്പെട്ടാല്‍ അവനെ പിന്നീട് കൈവിടില്ലെന്നതാണ്. എല്ലായ്‌പ്പോഴും ഈ താരത്തെ ദാദ പിന്തുണയ്ക്കും. ഒരു താരം കഴിവിന്റെ പരമാവധി ടീമിനു നല്‍കുന്നതായി തോന്നിയാലും ഗാംഗുലി അയാളെ പൂര്‍ണമായും പിന്തുണയ്ക്കുമെന്നും ഇര്‍ഫാന്‍ വിശദമാക്കി.
എല്ലായ്‌പ്പോഴും തന്റെ പിന്തുണയുണ്ടാവുമെന്നു ക്യാപ്റ്റന്‍ ഒരു യുവതാരത്തോടു നേരിട്ടു പറയുമ്പോള്‍ ആ താരത്തിനു ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. ഇതോടെ ഈ ക്യാപ്റ്റനെ താരം ഒരുപാട് ബഹുമാനിക്കുകയും ചെയ്യുമെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

മറക്കാനാവാത്ത പരമ്പര

ഇന്ത്യക്കു വേണ്ടി അരങ്ങേറിയ അന്നത്തെ ഓസ്‌ട്രേലിയന്‍ പര്യടനം മറക്കാന്‍ സാധിക്കില്ലെന്നു ഇര്‍ഫാന്‍ പറഞ്ഞു. ഏറെ ആരാധിച്ചിരുന്ന വസീം അക്രമിനെ ഈ പര്യടനത്തില്‍ ആദ്യമായി നേരിട്ടു കാണാന്‍ സാധിച്ചു. രണ്ടു ബൗളര്‍മാരെയാണ് താന്‍ മാതൃകയാക്കിയിരുന്നത്. ഒന്ന് അക്രം ആയിരുന്നെങ്കില്‍ രണ്ടാമത്തേത് കപില്‍ ദേവായിരുന്നു. മികച്ച ഓള്‍റൗണ്ടറും ക്യാപ്റ്റനും നന്നായി പന്ത് സ്വിങ് ചെയ്യിക്കുന്ന ബൗളറുമായിരുന്നു കപില്‍.
അക്രമിനെ ഓസീസ് പര്യടനത്തിനിടെ നേരില്‍ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. അദ്ദേഹവുമായി പല കാര്യങ്ങളും സംസാരിക്കാനും അന്ന് അവസരം ലഭിച്ചതായും ഇര്‍ഫാന്‍ വ്യക്തമാക്കി.

Story first published: Wednesday, June 3, 2020, 13:53 [IST]
Other articles published on Jun 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+