For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍, ധോണി, അസ്ഹര്‍ ഇനി ഗാംഗുലിയും വെള്ളിത്തിരയില്‍- ദാദയാവുമോ രണ്‍ബീര്‍!

ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയ ഇന്ത്യ കണ്ട എക്കാലത്തെയുംമ മികച്ച ക്രിക്കറ്റര്‍മാര്‍ക്കു പിന്നാലെ മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയും വെള്ളിത്തിരയിലേക്ക്. നിലവിലെ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലിയുടെ ജീവചരിത്രം സിനിമയാവുന്നു. ഗാംഗുലി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

Sourav Ganguly confirms his biopic Movie | Oneindia Malayalam

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയ ക്യാപ്റ്റനെന്നാണ് ഗാംഗുലി വിശേഷിപ്പിക്കപ്പെടുന്നത്. വിദേശ മണ്ണിലും ഇന്ത്യയെ വന്‍ ശക്തികളാക്കി മാറ്റിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിര്‍ണായകമാണ്.

 ബോളിവുഡിലെന്നു ഗാംഗുലി

ബോളിവുഡിലെന്നു ഗാംഗുലി

ഗാംഗുലിയുടെ ജീവചരിത്രം സിനിമയാവുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ന്യൂസ് 18 ബംഗ്ലായ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
ജീവചരിത്രം സിനിമയാക്കാന്‍ ഞാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഹിന്ദിയിലായിരിക്കും സിനിമ വരിക. സംവിധായകന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. എല്ലാം അന്തിമമാക്കാന്‍ കുറച്ചു കൂടി സമയമെടുക്കുമെന്നും ഗാംഗുലി വക്തമാക്കി. 200 മുതല്‍ 250 കോടി വരെ മുടക്കുമുതലുള്ള വലിയ ബഡ്ജറ്റുള്ള സിനിമയാണ് അണിയറയിലൊരുങ്ങുന്നത്.

 രണ്‍ബീര്‍ ദാദയായേക്കും

രണ്‍ബീര്‍ ദാദയായേക്കും

സിനിമയുടെ തിരക്കഥ തയ്യാറായിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാണ കമ്പനി ഒന്നിലേറെ തവണ ഗാംഗുലിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ദാദയായി ആരായിരിക്കും വെള്ളിത്തിരയിലെത്തുകയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അഭിനയ മികവ് കൊണ്ട് പ്രശംസകളേറ്റുവാങ്ങിയ സൂപ്പര്‍ താരം രണ്‍ബീര്‍ കപൂറിനാണ് മുന്‍തൂക്കമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. മറ്റു രണ്ടു നടന്‍മാരുടെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

 ഋത്വിക് അനുയോജ്യനെന്നു നടി

ഋത്വിക് അനുയോജ്യനെന്നു നടി

ബോളിവുഡ് നടിയായ നേഹ ധൂപിയ നേരത്തേ സൂപ്പര്‍ താരം ഋത്വിക് റോഷനാണ് വെള്ളിത്തിരയില്‍ ഗാംഗുലിയാവാന്‍ ഏറ്റവും അനുയോജ്യനെന്നു അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ദാദ ഇതിനോടു യോജിക്കുന്നില്ല.
ഋത്വിക്കിന്റെ ശരീരം എന്റേതു പോലെയാവേണ്ടതുണ്ട്. ഋത്വിക്കിന്റെ ശരീരത്തെക്കുിച്ചും സൗന്ദര്യത്തെക്കുറിച്ചുമെല്ലാം ഒരുപാട് പേര്‍ പറയാറുണ്ട്. പക്ഷെ ഞാനാവണമെങ്കില്‍ എന്റെ ശരീരവുമായി സാമ്യമുള്ളള ശരീരം ആദ്യം ഋത്വിക് തയ്യാറാക്കേണ്ടതുണ്ടെന്നും ഗാംഗുലി പറഞ്ഞു.

 തുടക്കം മുതല്‍ ഇതുവരെ

തുടക്കം മുതല്‍ ഇതുവരെ

യുവ ക്രിക്കറ്ററായി കരിയര്‍ തുടങ്ങിയതു മുതല്‍ പിന്നീട് നായകസ്ഥാനത്തേക്കും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്കു എത്തിയതു വരെയുള്ള ഗാംഗുലിയുടെ കരിയറിലെയും ജീവിതത്തിലെയും പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം സിനിമയിലുണ്ടാവും. നേരത്തേ പല തവണ അദ്ദേഹത്തിന്റെ ജീവചരിത്രം സിനിയമായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ഗാംഗുലി അവയെല്ലാം നിഷേധിക്കുകയായിരുന്നു.
ഇത്തവണ ദാദ തന്നെ താന്‍ വെള്ളിത്തിരയിലെത്തുമെന്ന് സ്ഥിരീകരിച്ചതാടെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.

Story first published: Tuesday, July 13, 2021, 14:52 [IST]
Other articles published on Jul 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+