For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലി ഒരു ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുത്തു, കോലിക്കായില്ല! തുറന്നടിച്ച് വീരു

റിഷഭ് ഓപ്പണറായി കളിക്കണം

1

ഇന്ത്യയുടെ രണ്ടു മുന്‍ സൂപ്പര്‍ നായകന്‍മാരായ സൗരവ് ഗാംഗുലി, വിരാട് കോലി എന്നിവരുടെ ക്യാപ്റ്റന്‍സി ശൈലിയെ താരതമ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയ വീരു കോലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കുകയും ചെയ്തു. സ്‌പോര്‍ട്‌സ് 18നെന്ന പുതിയ സ്‌പോര്‍ട്‌സ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ മുന്‍ നായകന്‍ കൂടിയായ ദാദ മറ്റാരേക്കാളും മുകളിലാണെന്നു വാഴ്ത്തിയത്. ക്യാപ്റ്റനെന്ന നിലയില്‍ തന്റേതായ ഒരു ഇന്ത്യന്‍ ടീമിനെ ഗാംഗുലി വാര്‍ത്തെടുത്തുത്തപ്പോള്‍ കോലിക്കു അതിനു സാധിച്ചിട്ടുണ്ടോയെന്നതില്‍ സംശയമുണ്ടെന്നും സെവാഗ് തുറന്നടിച്ചു.

1

സൗരവ് ഗാംഗുലി ക്യാപ്റ്റനായിവന്ന ശേഷം സ്വന്തമായി ഒരു ഇന്ത്യന്‍ ടീമിനെ തന്നെ നിര്‍മിച്ചെടുത്തു. പുതിയ കളിക്കാരെ ടീമിലേക്കു കൊണ്ടുവരികയും ഉയര്‍ച്ചയിലും താഴ്ചയിലും അവര്‍ക്കൊപ്പം നില്‍ക്കുകും പിന്തുണയ്ക്കുകയും ചെയ്തു. പക്ഷെ ക്യാപ്റ്റനായിരുന്നപ്പോള്‍ വിരാട് കോലിക്കു ഇതിനു സാധിച്ചിട്ടുണ്ടോയെന്നതില്‍ തനിക്കു സംശയമുണ്ടെന്നും വീരേന്ദര്‍ സെവാഗ് വ്യക്തമാക്കി.

2

വിരാട് കോലി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ രണ്ട്- മൂന്ന് വര്‍ഷത്തേക്കു ടീമില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നതായും വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാട്ടി. ജയിച്ചാലും തോറ്റാലും ഏറെക്കുറെ എല്ലാ ടെസ്റ്റിലും കോലി ഈ രീതി തുടര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
എന്റെ അഭിപ്രായത്തില്‍ ക്യാപ്റ്റനെന്നാല്‍ ടീം സൃഷ്ടിക്കുന്നയാളും കളിക്കാര്‍ക്കും ആത്മവിശ്വാസം നല്‍കുന്നയാളുമാണ്. വിരാട് കോലി ചില താരങ്ങളെ പിന്തുണച്ചു, ചിലരെ പിന്തുണച്ചുമില്ലെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

3

റിഷഭ് പന്തിനെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ ഓപ്പണറായി ഇറക്കണമെന്നു വീരേന്ദര്‍ സെവാഗ് നിര്‍ദേശിച്ചു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നമ്മള്‍ കളിക്കുന്നത് ഫിഫ്റ്റിയോ, സെഞ്ച്വറിയോ സ്‌കോര്‍ ചെയ്യാനല്ല. സാഹചര്യമോ, എതിരാളിയോ എന്തെന്നു പോലും നോക്കാതെ അതിവേഗം സ്‌കോര്‍ ചെയ്യുകയാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു ബാറ്ററുടെ ചുമതല.
നാല്- അഞ്ച് സ്ഥാനങ്ങളില്‍ ഇറങ്ങുമ്പോള്‍ ചില സാഹചര്യങ്ങള്‍ റിഷഭ് പന്തില്‍ നിന്നും കൂടുതല്‍ ഉത്തരവാദിത്വം ആവശ്യപ്പെടും. പക്ഷെ അവന്‍ ഓപ്പണറായി കളിച്ചാല്‍ കൂടുതല്‍ വിജയിക്കാന്‍ സാധിക്കമെന്നും സെവാഗ് വിലയിരുത്തി.

4

യുവ ഓപ്പണര്‍ പൃഥ്വി ഷായെയും വീരേന്ദര്‍ സെവാഗ് പ്രശംസിച്ചു. ടെസ്റ്റ് ക്രിക്കറ്റിലേക്കു കൂടുതല്‍ ആവേശം കൊണ്ടുവരാന്‍ സാധിക്കുന്ന താരമാണ് അവന്‍. റിഷഭ് പന്തും പൃഥ്വി ഷായും നമ്മുടെ ടീമിലുള്ളപ്പോള്‍ 400 റണ്‍സ് പോലും മതിയാവുമോയെന്നു എതിരാളികള്‍ ചിന്തിക്കും. പൃഥ്വിയും റിഷഭും ഒരുമിച്ച് കളിക്കുകയാണെങ്കില്‍ അതു ടെസ്റ്റ് ക്രിക്കറ്റിനെ അടക്കി ഭരിക്കാന്‍ ഇന്ത്യയെ സഹായിക്കും. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കിരീടവും ചൂടുമെന്നും വീരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു.

5

അതേസമയം, റിഷഭ് പന്ത് ഇന്ത്യക്കു വേണ്ടി ഓപ്പണറായി ഇതിനകം ഒരു മല്‍സരം കളിച്ചു കഴിഞ്ഞു. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ ഒരു മല്‍സരത്തിലായിരുന്നു ഇത്. ഈ കളിയില്‍ 18 ബോളില്‍ 34 റണ്‍സ് റിഷഭ് അടിച്ചെടുക്കുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് ഇന്ത്യ ഈ പരീക്ഷണം നടത്താന്‍ മുതിര്‍ന്നതുമില്ല.
ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് നേരത്തേ തന്നെ റിഷഭിന്റെ പ്രതിഭ മനസ്സിലാക്കിയിട്ടുള്ളയാളാണ്. അദ്ദേഹം അണ്ടര്‍ 19 കോച്ചായിരുന്നപ്പോള്‍ റിഷഭ് ഇന്ത്യക്കു വേണ്ടി കളിക്കുകയും ശ്രദ്ധേമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

Story first published: Thursday, May 19, 2022, 18:45 [IST]
Other articles published on May 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+