Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ മാറ്റി കോലിയെ ക്യാപ്റ്റനാക്കണമെന്ന് ഗാംഗുലി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റനെ തീരുമാനിക്കാനുളള സമയമായെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. എല്ലാ ഫോര്‍മാറ്റുകളിലും കോലിയെ ക്യാപ്റ്റനാക്കണമെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. 9 വര്‍ഷത്തോളമായി ടീമിനെ നയിക്കുന്ന ധോണിക്കു പകരക്കാരനെ കണ്ടെത്താനുള്ള സമയമാണിത്. സെലക്ടര്‍മാര്‍ ഇക്കാര്യം ആലോചിക്കണമെന്നും ഗാംഗുലി പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയെ നയിച്ച ധോണിയെ പുകഴ്ത്താനും ഗാംഗുലി മടിച്ചില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മികച്ചതാക്കാന്‍ ധോണിയുടെ ക്യാപ്്റ്റന്‍സിക്ക് കഴിഞ്ഞിട്ടുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാലും ധോണിക്ക് ക്രിക്കറ്റില്‍ തുടരാന്‍ കഴിയും. ധോണിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നും ഗാംഗുലി വ്യക്തമാക്കി.

ganguly-kohli

കോലിയുടെ ഇപ്പോഴത്തെ പ്രകടനം അത്ഭുതാവഹമാണ്. എല്ലാ ഫോര്‍മോറ്റുകളിലും ഒന്നിനൊന്ന് മെച്ചപ്പെട്ടുവരിയാണ് കോലി. സ്ഥിരതയാര്‍ന്ന പ്രകടനം ധോണിയെ മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. കോഹ്‌ലിയുടെ ഊര്‍ജ്ജവും മാനസികമായ കരുത്തും ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ പര്യാപ്തമാണ്. ഏകദിന ടി20 മത്സരങ്ങളിലും ഇന്ത്യയെ നയിക്കാന്‍ കോലിക്ക് സാധിക്കുമെന്നും ഗാംഗുലി പറഞ്ഞു.

2019 ലോകകപ്പില്‍ ടീമിനെ കോലി നയിക്കുമെന്നാണ് വിശ്വാസം. സെലക്ടര്‍മാര്‍ ശരിയായ തീരുമാനം കൈക്കൊള്ളേണ്ട സമയമായിരിക്കുന്നു. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, May 11, 2016, 8:38 [IST]
Other articles published on May 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+