Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കി? ധോണിയുടെ അരങ്ങേറ്റത്തെക്കുറിച്ച് മുന്‍ നായകന്‍ ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അടിമുടി ഉടച്ചു വാര്‍ത്ത ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയായിരുന്നുവെന്ന് നിസംശയം പറയാന്‍ കഴിയും. ടീം ഒത്തുകളി സംശയത്തിന്റെ നിഴലില്‍ ദിശയറിയാതെ നില്‍ക്കവെ നായകസ്ഥാനത്തേക്കു വന്ന അദ്ദേഹം പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുകയായിരുന്നു. ഗാംഗുലിയുടെ സംഭാവനകളുടെ കൂട്ടത്തില്‍ ചേര്‍ത്തുവായിക്കാവുന്ന പേരാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടേത്. ദാദ ടീമിന്റെ നായകനായിരിക്കെയാണ് റാഞ്ചിയില്‍ നിന്നുള്ള ഈ നീളന്‍ മുടിക്കാരന്‍ ആദ്യമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. പിന്നീട് ഗാംഗുലിയില്‍ നിന്നും ടീമിന്റെ ക്യാപ്റ്റന്‍സിയും ധോണി ഏറ്റെടുത്തതും തുടര്‍ന്നു സംഭവിച്ചതും ചരിത്രം.

ആദ്യമായി ധോണിയെ ഇന്ത്യക്കു വേണ്ടി കളിപ്പിച്ചതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഗാംഗുലി. ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാളുമായി ലൈവില്‍ സംസാരിക്കവെയാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി ധോണിയുടെ അരങ്ങേറ്റത്തെക്കുറിച്ച് മനസ്സ് തുറന്നത്.

ക്രെഡിറ്റ് വേണ്ട

ക്രെഡിറ്റ് വേണ്ട

ദിനേഷ് കാര്‍ത്തിക്, പാര്‍ഥീവ് പട്ടേല്‍ എന്നീ വിക്കറ്റ് കീപ്പര്‍മാരെ ഒഴിവാക്കിയാണ് ഗാംഗുലി പുതുമുഖമായ ധോണിയെ ഗാംഗുലി 2004ല്‍ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത്. ഇത് വഴിത്തിരിവാകുകയും ചെയ്തു. താങ്കളുടെ നിര്‍ദേശ പ്രകാരമാണ് ധോണിയെ അന്ന് ടീമിലെടുത്തതെന്ന് ലൈവില്‍ മായങ്ക് ഓര്‍മിപ്പിച്ചപ്പോള്‍ ഗാംഗുലി അത് സമ്മതിച്ചു. എന്നാല്‍ ഇതിന്റെ ക്രെഡിറ്റ് തനിക്കു വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതെ, ധോണി ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടത് താനായിരുന്നു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ അതു തന്റെ ജോലിയാണ്. അതു ചെയ്യുക മാത്രമേ അന്നു ചെയ്തുള്ളൂവെന്നും ദാദ കൂട്ടിച്ചേര്‍ത്തു.

താരത്തിലുള്ള വിശ്വാസം

താരത്തിലുള്ള വിശ്വാസം

ഒരു മല്‍സരത്തില്‍ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കാനാണ് എല്ലാ ക്യാപ്റ്റനും ശ്രമിക്കുക. താനും അതു തന്നെയാണ് ചെയ്തത്. ഏതൊക്കെ താരങ്ങള്‍ മികച്ച പ്രകടനം നടത്തുമെന്നൊരു വിശ്വാസം ഓരോ ക്യാപ്റ്റനുമുണ്ടാവും. ധോണിയിലുണ്ടായിരുന്ന വിശ്വാസം തന്നെയാണ് അന്ന് അദ്ദേഹം ടീമില്‍ ഇടം പിടിക്കാനുള്ള കാരണം.
ഇന്ത്യന്‍ ക്രിക്കറ്റിന് മഹേന്ദ്രസിങ് ധോണിയെ ലഭിച്ചതില്‍ സന്തോഷവാനാണ്. കാരണം അദ്ദേഹം അവിശ്വസനീയ താരമാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ധോണി ഫിനിഷര്‍ മാത്രമല്ല

ധോണി ഫിനിഷര്‍ മാത്രമല്ല

ധോണിയെ ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറെന്നു പുകഴ്ത്തുന്നതിനോടു ഗാംഗുലി യോജിക്കുന്നില്ല. ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ധോണിയെന്നാണ് താന്‍ പറയുക. എല്ലാവരും പറയുന്നത് ധോണിയുടെ ഫിനിഷിങ് മികവിനെക്കുറിച്ചാണ്. എന്നാല്‍ താന്‍ ക്യാപ്റ്റനായിരിക്കെ അദ്ദേഹം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. വിശാഖപട്ടണത്തു പാകിസ്താനെതിരേ നടന്ന മല്‍സരത്തില്‍ 148 റണ്‍സും ധോണി മൂന്നാമനായി ഇറങ്ങി നേടിയിരുന്നു. വളരെ മികച്ച താരമാണ് അദ്ദേഹം. ബാറ്റിങില്‍ മുന്‍നിരയില്‍ ധോണി കളിക്കണമെന്നാണ് താന്‍ വിശ്വസിച്ചിരുന്നത്. സമ്മര്‍ദ്ദഘട്ടങ്ങളെ സ്ഥിരമായി മറികടക്കാന്‍ മികച്ച താരങ്ങള്‍ക്കു സാധിക്കും. അത്തരത്തിലൊരാളായിരുന്നു ധോണിയെന്നും ഗാംഗുലി വിശദമാക്കി.
2004 ഡിസംബര്‍ 23ന് ബംഗ്ലാദേശിനെതതിരേ നടന്ന ഏകദിനത്തിലായിരുന്നു ധോണിയുടെ അരങ്ങേറ്റം. എന്നാല്‍ ഈ മല്‍സരത്തില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി മടങ്ങുകയായിരുന്നു. റണ്ണൗട്ടായാണ് ധോണി ക്രീസ് വിട്ടത്.

Story first published: Tuesday, July 7, 2020, 15:40 [IST]
Other articles published on Jul 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+