For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇര്‍ഫാന് തുല്യം ഇര്‍ഫാന്‍ മാത്രം... ഈ റെക്കോര്‍ഡുകള്‍ ഇന്നും ഭദ്രം, തകര്‍ക്കാന്‍ ആര്‍ക്കാവും?

ചില റെക്കോര്‍ഡുകള്‍ ഇര്‍ഫാന്റെ പേരില്‍ ഇപ്പോഴും ഭദ്രമാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത കപില്‍ ദേവായി മാറുമെന്ന് വിലയിരുത്തപ്പെട്ട താരമായിരുന്നു മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ബൗളറായി തുടങ്ങി പിന്നീട് ലോകോത്തര ഓള്‍റൗണ്ടറായി മാറിയ ഈ ബറോഡ താരം പക്ഷെ പെട്ടെന്നാണ് ക്രിക്കറ്റില്‍ നിന്നും അപ്രത്യക്ഷനായത്. വിടാതെ പിന്തുടര്‍ന്നു പരിക്കുകളും ഫോമില്ലായ്മയും താരത്തിന്റെ കരിയറിനു തന്നെ അന്ത്യം കുറിക്കുകയായിരുന്നു.

കരിയറിന്റെ ഏറ്റവും മികച്ച ഫോമിലുള്ളപ്പോള്‍ ചില റെക്കോര്‍ഡുകള്‍ ഇര്‍ഫാന്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഈ റെക്കോര്‍ഡുകള്‍ ഇപ്പോഴും ഇളക്കമില്ലാതെ തുടരുകയാണ്. അവ ഏതൊക്കെയാണെന്നു നോക്കാം.

ഏകദിനത്തില്‍ അതിവേഗം 100 വിക്കറ്റ്

ഏകദിനത്തില്‍ അതിവേഗം 100 വിക്കറ്റ്

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇര്‍ഫാന്റെ പേരിലാണ്. 100 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ വെറും 59 മല്‍സരങ്ങള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ. 20906ലായിരുന്നു ഇര്‍ഫാന്‍ സെഞ്ച്വറി ക്ലബ്ബില്‍ അംഗമായത്. അബൂദാബിയില്‍ പാകിസ്താനെതിരേ നടന്ന മല്‍സരത്തിലാണ് താരം 100 വിക്കറ്റ് പൂര്‍ത്തിയാക്കിയത്.
65 മല്‍സരങ്ങളില്‍ 100 വിക്കറ്റെടുത്ത ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ പേസര്‍ സഹീര്‍ ഖാന്റെ പേരിലുള്ള റെക്കോര്‍ഡ് ഇര്‍ഫാന്‍ പഴങ്കഥയാക്കുകയായിരുന്നു.

 ടെസ്റ്റില്‍ ആദ്യ ഓവറില്‍ ഹാട്രിക്

ടെസ്റ്റില്‍ ആദ്യ ഓവറില്‍ ഹാട്രിക്

ടെസ്റ്റില്‍ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക്കിന് അവകാശിയായ ലോകത്തിലെ ഏക ബൗളര്‍ ഇര്‍ഫാനാണ്. കറാച്ചിയില്‍ ചിരവൈരികളായ പാകിസ്താനെതിരായ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അവിശ്വസനീയ ബൗളിങ് പ്രകടനം.
ഇന്ത്യക്കു വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്ത ഇര്‍ഫാന്‍ ആദ്യ മൂന്ന പന്തില്‍ റണ്‍സൊന്നും വഴങ്ങിയില്ല. പിന്നീടുള്ള മൂന്നു പന്തുകളിലും വിക്കറ്റ് പിഴുത് ഇര്‍ഫാന്‍ പാകിസ്താനെ സ്തബ്ധരാക്കി. സല്‍മാന്‍ ബട്ട്, സൂപ്പര്‍ താരങ്ങളായ യൂനുസ് ഖാന്‍, മുഹമ്മദ് യൂസുഫ് എന്നിവരായിരുന്നു ഇര്‍ഫാന്റെ ഹാട്രിക് ഇരകള്‍.

ഐപിഎല്ലില്‍ കൂടുതല്‍ മെയ്ഡന്‍

ഐപിഎല്ലില്‍ കൂടുതല്‍ മെയ്ഡന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിലും ഇര്‍ഫാന്‍ മികവ് തെളിയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവുമധികം ഓവറുകള്‍ മെയ്ഡന്‍ എറിഞ്ഞ ചുരുക്കം ചില ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. 10 ഓവറുകളാണ് ഇര്‍ഫാന്‍ റണ്ണൊന്നും വഴങ്ങാതെ ബൗള്‍ ചെയ്തത്. 14 മെയ്ഡനുകള്‍ എറിഞ്ഞ ഇന്ത്യയുടെ മുന്‍ പേസറായ പ്രവീണ്‍ കുമാറാണ് ഇര്‍ഫാന് മുന്നിലുള്ളത്.
ഇതു മാത്രമല്ല ഐപിഎല്ലില്‍ ആറു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിച്ച മൂന്നു ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് ഇര്‍ഫാന്‍. ദിനേഷ് കാര്‍ത്തികിനും പാര്‍ഥീവ് പട്ടേലിനുമൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം.

അണ്ടര്‍ 19ലെ മികച്ച ബൗളിങ്

അണ്ടര്‍ 19ലെ മികച്ച ബൗളിങ്

അണ്ടര്‍ 19 ക്രിക്കറ്റില്‍ ഏകദിന മല്‍സരത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും ഇര്‍ഫാന്റെ പേരിലാണ്. യൂത്ത് ക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ് ചെറുപ്രായത്തില്‍ തന്നെ ഇര്‍ഫാനെ സീനിയര്‍ ടീമില്‍ എത്തിച്ചത്.
ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനു വേണ്ടി ബംഗ്ലാദേശിനെതിരേ ഇര്‍ഫാന്‍ നടത്തിയ ലോക റെക്കോര്‍ഡ് പ്രകടനം ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല. 2003ല്‍ നടന്ന കളിയില്‍ ബംഗ്ലാദേശിനെതിരേ 7.5 ഓവര്‍ ബൗള്‍ ചെയ്ത ഇര്‍ഫാന്‍ 16 റണ്‍സ് മാത്രം വഴങ്ങി ഒമ്പത് വിക്കറ്റുകളാണ് കൊയ്തത്. ആകെ എറിഞ്ഞ 7.5 ഓവറില്‍ മൂന്നെണ്ണം മെയ്ഡനുമായിരുന്നു.

പ്രഥമ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം

പ്രഥമ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം

ഐസിസി 2004ല്‍ ആദ്യമായി മികച്ച താരങ്ങള്‍ക്കു പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹനായത് ഇര്‍ഫാന്‍ ആയിരുന്നു. ഇന്ത്യക്കു വേണ്ടി കാഴ്ചവച്ച ഓള്‍റൗണ്ട് പ്രകടനമാണ് താരത്തെ ജേതാവാക്കിയത്.
ഇവയെക്കൂടാതെ കരിയറില്‍ 13 തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഇര്‍ഫാനെ തേടിയെത്തിയിട്ടുണ്ട്. ഏകദിനത്തില്‍ ഏഴു തവണ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട താരം ടെസ്റ്റില്‍ നാലും ട്വന്റി20യില്‍ രണ്ടും തവണ അവാര്‍ഡ് സ്വന്തമാക്കി.

Story first published: Friday, June 15, 2018, 13:17 [IST]
Other articles published on Jun 15, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+