ടീം ഇന്ത്യക്ക് ഇനി ഇവരെ വേണോ? ഏകദിനത്തിലെ ഫ്‌ളോപ്പുകള്‍... ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല!!

ലണ്ടന്‍: ഇന്ത്യന്‍ ടീമിന്റെ പോരായ്മകള്‍ തുറന്നുകാട്ടുന്നതായിരുന്നു ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര. ബൗളിങിലും ബാറ്റിങിലുമെല്ലാം ഇന്ത്യക്ക് ഇപ്പോഴും ചില വീക്ക്‌നെസുകള്‍ ഉണ്ടെന്ന് ഇംഗ്ലണ്ട് കാണിച്ചുതന്നു. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഈ ടീമിനെക്കൊണ്ട് കിരീടം നേടാന്‍ ഇന്ത്യക്കു സാധിക്കില്ലന്നാണ് ഏകദിന പരമ്പരയിലേറ്റ തോല്‍വി മുന്നറിയിപ്പ് നല്‍കുന്നത്.
ഏകദിന പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ചില ഇന്ത്യന്‍ താരങ്ങളുണ്ട്. ഇന്ത്യക്കു ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിലരാണ് വലിയ ഫ്‌ളോപ്പായി മാറിയത്. ടീമില്‍ നിന്നും പുറത്താവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

സിദ്ധാര്‍ഥ് കൗള്‍
ഇംഗ്ലണ്ട് പര്യടനത്തിലെ ഏറ്റവും വലിയ ദുരന്തം പുതുമുഖ പേസറായ സിദ്ധാര്‍ഥ് കൗള്‍ തന്നെയായിരിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ വിക്കറ്റുകള്‍ വാരിക്കൂട്ടിയ കൗള്‍ ഇംഗ്ലണ്ടില്‍ നനഞ്ഞ പടക്കമായി മാറി. താരത്തിന്റെ ബൗളിങ് ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക് ഒരു തരത്തിലുമുള്ള വെല്ലുവിളിയും ഉയര്‍ത്തിയില്ല. ഏറെ റണ്‍സും പേസര്‍ വിട്ടുകൊടുത്തു.
ഏകദിന പരമ്പരയിലെ രണ്ടു മല്‍സരങ്ങളില്‍ കളിച്ചെങ്കിലും ഒരു വിക്കറ്റ് പോലും നേടാനാവാതെയാണ് കൗളിന്റെ മടക്കം. ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിന് ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണ്.

ഉമേഷ് യാദവ്
ഐപിഎല്ലിലെ മിന്നും ബൗളിങിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയ താരമാണ് പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബൗളിങിന്റെ കുന്തമുനയായിരുന്ന ഉമേഷിനെ ടീമിലേക്കു തിരിച്ചുവിളിക്കാന്‍ സെലക്റ്റര്‍മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന്റെയും ജസ്പ്രീത് ബുംറയുടെയും അഭാവത്തില്‍ ഇന്ത്യന്‍ പേസാക്രമണത്തിന്റെ ചുക്കാന്‍ പിടിക്കാുള്ള ചുമതല ഉമേഷിനായിരുന്നു. എന്നാല്‍ താരം ദയനീയമായി പരാജയപ്പെട്ടു.
ദേശീയ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ഏകദിനത്തിലെ മോശം പ്രകടനത്തിലൂടെ ഉമേഷ് നഷ്ടപ്പെടുത്തിയത്.

സുരേഷ് റെയ്‌ന
ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ട അമ്പാട്ടി റായുഡുവിന്റെ പകരക്കാരനായി തികച്ചും അപ്രതീക്ഷിതമായാണ് സുരേഷ് റെയ്‌നയ്ക്ക് ഏകദിന ടീമിലേക്കു വിളി വന്നത്. ദീര്‍ഘകാലമായി ഏകദിന ടീമില്‍ നിന്നും പുറത്തായിരുന്നു അദ്ദേഹം. ശക്തമായ തിരിച്ചുവരവ് നടത്തി അടുത്ത ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ റെയ്‌നയ്ക്കു ലഭിച്ച അവസരമായിരുന്നു ഏകദിന പരമ്പര.
എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്തുയരുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും വലിയ ഷോട്ടുകള്‍ കളിക്കുന്നതിലും റെയ്‌ന ശരിക്കും പതറുക തന്നെ ചെയ്തു. പരമ്പരയിലെ മോശം പ്രകടനത്തോടെ ലോകകപ്പ് ടീമില്‍ റെയ്‌ന ഉണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications