For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇതിനേക്കാള്‍ മോശം പ്രകടനം സ്വപ്‌നങ്ങളില്‍ മാത്രം... അന്നും ഇന്നും നാണക്കേട്

ടൂര്‍ണമെന്റിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങള്‍

മുംബൈ: ഐപിഎല്ലില്‍ ചില ഗംഭീര പ്രകടനങ്ങള്‍ താരങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും വളരെ ദയനീയ പ്രകടനങ്ങളും ഉണ്ടായിട്ടുണ്ട്. ഏറ്റവും മികച്ച പ്രകടനം നടത്തിയവര്‍ പിന്നീട് വാഴ്ത്തപ്പെട്ട് ഹീറോയായി മാറിയപ്പോള്‍ മോശം പ്രകടനം നടത്തിയവരെക്കുറിച്ച് ആലോചിക്കാന്‍ പോലും ആര്‍ക്കും താല്‍പ്പര്യമില്ല.

ഇത്തരത്തില്‍ ടൂര്‍ണമെന്റിന്റെ 10 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ദയനീയ പ്രകടനത്തിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട ചില താരങ്ങളുണ്ടായിട്ടുണ്ട്. ടീമിന്റെ മാത്രമല്ല ആരാധകരുടെയും വില്ലനായ മാറിയ ഈ കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

 അശോക് ദിന്‍ഡ (പൂനെ വാരിയേഴ്‌സ് 2013)

അശോക് ദിന്‍ഡ (പൂനെ വാരിയേഴ്‌സ് 2013)

2013ലെ ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരേ പേസര്‍ അശോക് ദിന്‍ഡ നടത്തിയ ദയനീയ പ്രകടനം ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ്. മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു ആരാധകരുടെ പഴികേട്ട ദിന്‍ഡയുടെ ബൗളിങ്.
മുംബൈയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ദിന്‍ഡയ്‌ക്കെതിരേ തുടര്‍ച്ചയായി നാലു പന്തുകള്‍ ബൗണ്ടറിയിലേക്കു പറത്തിയിരുന്നു. അതു കൊണ്ടും നിന്നില്ല. രോഹിത് ശര്‍മ നാലു സിക്‌സറുകളറാണ് ദിന്‍ഡയ്‌ക്കെതിരേ അടിച്ചുകൂട്ടിയത്. നാലോവര്‍ കഴിഞ്ഞപ്പോള്‍ ദിന്‍ഡ വഴങ്ങിയത് 63 റണ്‍സായിരുന്നു.
ഐപിഎല്ലില്‍ രണ്ടു തവണ 57ല്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത ബൗളറെന്ന നാണക്കേടും ദിന്‍ഡയുടെ പേരിലാണ്.

ഡ്വയ്ന്‍ സ്മിത്ത് (2013, ചെന്നൈ സൂപ്പര്‍കിങ്‌സ്)

ഡ്വയ്ന്‍ സ്മിത്ത് (2013, ചെന്നൈ സൂപ്പര്‍കിങ്‌സ്)

2013ലെ ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍കിങ്‌സ് താരം ഡ്വ്‌യ്ന്‍ സ്മിത്തിന്റെ ബാറ്റിങ് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പ്രാഥമിക റൗണ്ടില്‍ നിന്നു ഒന്നാംസ്ഥാനക്കാരായി മുന്നേറിയ സിഎസ്‌കെ കിരീടഫേവറിറ്റുമായി മാറിയിരുന്നു. പക്ഷെ മുംബൈക്കെതിരേ ഫൈനലില്‍ സ്മിത്തിന്റെ മോശം പ്രകടനം സിഎസ്‌കെയില്‍ നിന്നും കിരീടം തട്ടിയകറ്റി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 202 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്.
മറുപടിയില്‍ മികച്ചൊരു തുടക്കം ചെന്നൈക്ക് അനിവാര്യമായിരുന്നു. മൈക്ക് ഹസ്സി തുടക്കത്തില്‍ തന്നെ പുറത്തായതോടെ ചെന്നൈ സമ്മര്‍ദ്ദത്തിലായി. ഇതോടെ ടീമിനെ മുന്നോട്ട് നയിക്കാനുള്ള ചുമതല സ്മിത്തിനായി.
പക്ഷെ ട്വന്റി20 മല്‍സരമാണ് താന്‍ കളിക്കുന്നതെന്നു മറന്ന തരത്തിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ഒരോവറില്‍ 12-13 റണ്‍സാണ് ചെന്നൈക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. 48 പന്തില്‍ സ്മിത്ത് 57 റണ്‍സെടുത്തെങ്കിലും അപ്പോഴേക്കും മല്‍സരം ചെന്നൈയുടെ കൈകളില്‍ നിന്നും വഴുതിപ്പോയിരുന്നു. വേഗം കുറഞ്ഞ ഈ ഇന്നിങ്‌സിന്റെ പേരില്‍ അന്നു ഏറെ പഴികേട്ട താരമാണ് സ്മിത്ത്.

 ഇഷാന്ത് ശര്‍മ (2013, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ഇഷാന്ത് ശര്‍മ (2013, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

2013ലെ ഐപിഎഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഇഷാന്ത് ശര്‍മയുടെ മോശം ബൗളിങും ലിസ്റ്റിലുണ്ട്. ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ കളിയിലായിരുന്നു ഇത്. നാലോവറില്‍ 66 റണ്‍സാണ് ഇന്നു ഇഷാന്ത് വിട്ടുകൊടുത്തത്. ബൗളിങില്‍ തന്റെ പങ്കാളിയാ ഡെയ്ല്‍ സ്‌റ്റെയ്ന്‍ നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്തപ്പോഴാണ് മറുഭാഗത്ത് ഇഷാന്ത് റണ്‍സ് ദാനം ചെയ്തത്.
ഇഷാന്തിന്റെ മൂന്നാം ഓവറില്‍ ചെന്നൈ താരം മുരളി വിജയ് മൂന്നു സിക്‌സറുകള്‍ പറത്തിയിരുന്നു. താരത്തിന്റെ നാലാം ഓവറില്‍ ചെന്നൈ 25 റണ്‍സാണ് വാരിക്കൂട്ടിയത്. നാലു ബൗണ്ടറികളും ഒരു സിക്‌സറുമാണ് സുരേഷ് റെയ്‌ന ഈ ഓവറില്‍ നേടിയത്.

 സ്റ്റീവ് സ്മിത്ത് (2017, പൂനെ വാരിയേഴ്‌സ്)

സ്റ്റീവ് സ്മിത്ത് (2017, പൂനെ വാരിയേഴ്‌സ്)

കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ പൂനെ വാരിയേഴ്‌സ് ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിന്റെ മോശം പ്രകടനം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എംഎസ് ധോണിക്കു പകരം ടീമിന്റെ നായകസ്ഥാനമേറ്റടുത്ത സ്മിത്ത് ഫൈനല്‍ വരെ ഉജ്ജ്വലമായാണ് നയിച്ചത്. പക്ഷെ ഫൈനലിലെ പ്രകടനത്തിന്റെ പേരില്‍ താരം പഴികേട്ടു.
ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 129 റണ്‍സിലൊതുക്കിയപ്പോള്‍ പൂനെ കിരീടം സ്വപ്‌നം കണ്ടു തുടങ്ങിയതാണ്. ഒരു വിക്കറ്റിന് 70 റണ്‍സെന്ന മികച്ച മുന്നേറിയ പൂനെയ്‌യ്ക്കു പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ അവസാന ഓവറില്‍ പൂനെയുടെ ലക്ഷ്യം 11 റണ്‍സ്. ആദ്യ പന്തില്‍ മനോജ് തിവാരിയെ മുംബൈ പുറത്താക്കി. ഇതോടെ അര്‍ധസെഞ്ച്വറിയുമായി ക്രീസിലുള്ള സ്മിത്തിലായി ടീമിന്റെ മുഴുവന്‍ പ്രതീക്ഷകളും. എന്നാല്‍ മിച്ചെല്‍ ജോണ്‍സന്റെ തൊട്ടടുത്ത പന്തില്‍ സ്വീപ്പര്‍ കവറില്‍ ക്യാച്ച് നല്‍കി സ്മിത്ത് മടങ്ങിയതോടെ പൂനെ വീണു. ഒരു റണ്‍സിനാണ് അന്നു മുംബൈ ജയിച്ചുകയറിയത്.

ഷെയ്ന്‍ വാട്‌സന്‍ (2016, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഷെയ്ന്‍ വാട്‌സന്‍ (2016, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

2016ലെ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്റെ ബൗളിങ് ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. അന്നു നാലോവറില്‍ വിക്കറ്റൊന്നും നേടാനാവാതെ 61 റണ്‍സാണ് വാട്‌സന്‍ വഴങ്ങിയത്. ഹൈദരാബാദ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനുമെല്ലാം വാട്‌സന്റെ ഓവറില്‍ റണ്‍സ് വാരിക്കൂട്ടി. ഐപിഎല്‍ ഫൈനലില്‍ ഒരു ബൗളര്‍ വഴങ്ങുന്ന ഏറ്റവും വലിയ റണ്‍സ് കൂടയായിരുന്നു താരത്തിന്‍േത്.
വാട്‌സന്റെ ഈ ദയനീയ പ്രകടനമാണ് ആര്‍സിബിക്കു കന്നിക്കിരീടം നഷ്ടപ്പെടുത്തിയത്.

Story first published: Tuesday, April 24, 2018, 14:51 [IST]
Other articles published on Apr 24, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+