റുതുരാജ് കളിച്ചത് കുട്ടികള്‍ക്കെതിരേയോ? ബാറ്റിങ് കണ്ട് കണ്ണുതള്ളി ചോപ്ര
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിക്കുന്ന റുതുരാജ് ഗെയ്ക്വാദിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. വിജയ് ഹസാരെ ട്രോഫിയിലെ താരത്തിന്റെ പ്രകടനത്തെയാണ് അദ്ദേഹം യൂട്യൂബ് ചാനലിലൂടെ പ്രശംസിച്ചിരിക്കുന്നത്. മഹാരാഷ്ട്രയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്ന റുതുരാജ് അഞ്ചു മല്‍സരങ്ങളില്‍ നിന്നും വാരിക്കൂട്ടിയത് 603 റണ്‍സായിരുന്നു. നാലു കളികളിലും അദ്ദേഹം സെഞ്ച്വറിയടിക്കുകയും ചെയ്തിരുന്നു. 112.92 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. 51 ബൗണ്ടറികളും 19 സിക്‌സറുകളും റുതുരാജ് നേടുകയും ചെയ്തു.
പക്ഷെ റുതുരാജിന്റെ പ്രകടനത്തിനും ടീമിനെ രക്ഷിക്കാനായില്ല. മഹാരാഷ്ട്ര നോക്കൗട്ടിലെത്താതെ പുറത്താവുകയായിരുന്നു. എങ്കിലും റുതുരാജിന്റെ ബാറ്റിങ് ഏറെ ശ്രദ്ധിക്കപ്പെട്ടു. സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുമെന്നാണ് സൂചനകള്‍. ഈ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിലൂടെ റുതുരാജ് ദേശീയ ടീമിനു വേണ്ടി അരങ്ങേറിയിരുന്നു.

കുട്ടികള്‍ക്കെതിരേ കളിക്കുന്നതു പോലെ തോന്നി
വിജയ് ഹസാരെ ട്രോഫിയുടെ ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്ന പേര് റുതുരാജ് ഗെയ്ക്വാദിന്റേതാണ്. നാലു സെഞ്ച്വറികളാണ് അദ്ദേഹം നേടിയിരിക്കുന്നത്. ഒരു സമയത്ത് ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും റുതുരാജ് സെഞ്ച്വറിയടിച്ചിരുന്നു, അദ്ദേഹത്തെ പുറത്താക്കാന്‍ ആര്‍ക്കും സാധിച്ചതുമില്ല. റുതുരാജിന്റെ ചില ഇന്നിങ്‌സുകള്‍ ഞാന്‍ കണ്ടിരുന്നു. അദ്ദേഹം കുട്ടികള്‍ക്കെതിരേ കളിക്കുന്നതു പോലെയാണ് തനിക്കു തോന്നിയതെന്നും ചോപ്ര വിലയിരുത്തി.

ഗംഭീര ഷോട്ടുകള്‍
റുതുരാജിന്റെ ചില ഷോട്ടുകള്‍ ഗംഭീരമായിരുന്നുവെന്നും മറ്റാര്‍ക്ക് അത്തരത്തിലുള്ള ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്നും ചോപ്ര ചോദിക്കുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ സ്വീപ്പ് ഷോട്ടുകള്‍ മാത്രമാണ് റുതുരാജ് കളിച്ചത്. ഇതു മറ്റാരാണ് ചെയ്യുക? സ്പിന്നര്‍മാര്‍ക്കെതിരേ തകര്‍പ്പന്‍ ബൗണ്ടറികളും പായിച്ചിരുന്നു. ബൗളര്‍മാര്‍മാര്‍ ശരിയായി തന്നെയാണ് പന്തെറിഞ്ഞത്. പക്ഷെ റുതുരാജ് മറ്റൊരു തലത്തില്‍ ബാറ്റ് ചെയ്തതു പോലെയാണ് അനുഭവപ്പെട്ടതെന്നും ചോപ്ര നിരീക്ഷിച്ചു

ഇന്ത്യന്‍ ടീമിനായി റെഡി
വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ ബാറ്റിങ് കണ്ടപ്പോള്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാന്‍ റുതുരാജ് ഗെയ്ക്വാദ് തയ്യാറായിക്കഴിഞ്ഞതു പോലെയാണ് അനുഭവപ്പെട്ടതെന്നു ചോപ്ര അഭിപ്രായപ്പെട്ടു.
150 ശരാശരിയില്‍ വെറും അഞ്ചു മല്‍സരങ്ങളില്‍ നിന്നും 603 റണ്‍സ് റുതുരാജ് നേടി. 113നടുത്ത് സ്‌ട്രൈക്ക് റേറ്റുമുണ്ടായിരുന്നു. നാലു സെഞ്ച്വറികളാണ് റുതുരാജ് വാരിക്കൂട്ടിയത്. 168, 21, 124, 154*, 136 എന്നിങ്ങനെയായിരുന്നു അഞ്ചു മല്‍സരങ്ങളിലെ സ്‌കോറുകള്‍. ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ ഇയാള്‍ തയ്യാറായിക്കഴിഞ്ഞതുപോലെയാണ് തനിക്കു തോന്നിയതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

തീര്‍ച്ചയായും ചര്‍ച്ച ചെയ്യും
ഇന്ത്യന്‍ സെലക്ടര്‍മാര്‍ തീര്‍ച്ചായും റുതുരാജിന്റെ പേര് ഇനി ടീം സെലക്ഷനിടെ ചര്‍ച്ച ചെയ്യുമെന്ന് ചോപ്ര പറയുന്നു. മുന്‍ നിര ബാറ്ററായതിനാല്‍ ടീമിലേക്കു റുതുരാജിനെ തിരഞ്ഞെടുക്കുമോയെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. കാരണം മുന്‍നിരയില്‍ ഇപ്പോഴത്തെ ടീമില്‍ സ്ഥാനമൊഴിവില്ല. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരടക്കമുള്ളവര്‍ അവിടെയുണ്ട്. പക്ഷെ റുതുരാജിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കുകയെന്നത് സെലക്ടര്‍മാരെ സംബന്ധിച്ച് അസാധ്യമായിരിക്കുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
അതേസമയം, സൗത്താഫ്രിക്കയ്‌ക്കെതിരേ ജനുവരിയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം. റുതുരാജിനെക്കൂടാതെ വിജയ് ഹസാരെ ട്രോഫിയില്‍ മിന്നുന്ന പ്രകടനം നടത്തിയ മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെയും ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിലെത്തിയാല്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള താരം കൂടിയാണ് വെങ്കിടേഷ്. എന്നാല്‍ റുതുരാജിനു അവസരം ലഭിക്കുമോയെന്ന് കണ്ടു തന്നെ അറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications