Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാൻസറ് വന്നിട്ട് തോറ്റിട്ടില്ല പിന്നാണ് ഇത്തിരിപ്പോന്ന പനി! യുവരാജ് സിംഗ്, ദി ബിഗ് മാച്ച് പ്ലെയര്‍!!

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നൊരു ചൊല്ലുണ്ട്. ഏതാണ്ടത് പോലെയാണ് ക്രിക്കറ്റിൽ യുവരാജ് സിംഗിന്റെ കാര്യം. പരിക്കും പനിയും എന്തിന് കാൻസർ വരെ ശ്രമിച്ചിട്ടും യുവിയെ ഒന്ന് തൊട്ടുനോക്കാൻ പോലും പറ്റിയിട്ടില്ല. പ്രായം കടന്നു എന്നും ഫോമിലല്ല എന്നും പറഞ്ഞ് കുറ്റപ്പെടുത്തിയവർക്ക് പതിവ് പോലെ യുവരാജ് സിംഗിന്റെ വക രാജകീയമായ മറുപടി.

രോഹിതും കോലിയും കൂടി ഇന്ത്യൻ ഇന്നിംഗ്സിനെ തുഴഞ്ഞ് മുന്നോട്ട് കൊണ്ടുപോയ മധ്യ ഓവറുകളിലാണ് യുവി ക്രീസിലെത്തിയത്. പിന്നെയൊരു താണ്ഡവം ആയിരുന്നു.. ക്ലാസിക്ക് ബൗണ്ടറികൾ, വിന്റേജ് യുവരാജിനെ ഓര്‍മിപ്പിക്കുന്ന ഒരു സിക്സർ. പാകിസ്താനെ ഇന്ത്യ പൊട്ടിച്ച് കയ്യിൽ കൊടുത്തപ്പോൾ യുവി മാൻ ഓഫ് ദ മാച്ചുമായി കളം നിറഞ്ഞു. സോഷ്യൽ മീഡിയയിലെ ഫാൻസ് വെറുതെ ഇരിക്കുമോ. കാണാം അവരുടെ ആഘോഷം.

ക്രിക്കറ്റ് ഫാൻസ്

ക്രിക്കറ്റ് ഫാൻസ്

ചാമ്പ്യൻസ് ട്രോഫിയിൽ യുവരാജ് സിംഗിന്റെ സ്ട്രെയ്റ്റ് ഡ്രൈവ് കാണുന്ന ക്രിക്കറ്റ് പ്രേമികൾ.

ഇത് തന്നെ കാരണം

ഇത് തന്നെ കാരണം

എന്തുകൊണ്ടാ യുവരാജിനെ സ്നേഹം എന്ന് ചോദിച്ചില്ലേ. ഇതാ ഇത് തന്നെ കാരണം

യുവി മേഞ്ഞതാണ്

യുവി മേഞ്ഞതാണ്

എങ്ങനെയാ ഇന്ത്യയുടെ റൺ റേറ്റ് കൂടിയത് എന്ന് ചോദിച്ചില്ലേ.. യുവി കേറി മേഞ്ഞതാണ്

ഫാസ്റ്റസ്റ്റ് ഫിഫ്റ്റി

ഫാസ്റ്റസ്റ്റ് ഫിഫ്റ്റി

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കാരൻറെ വേഗം കൂടിയ ഫിഫ്റ്റിയോ.. അത് യുവരാജല്ലേ.

പോടേയ് പോടേയ്

പോടേയ് പോടേയ്

യുവരാജിന്റെ കാലം കഴിഞ്ഞു എന്നോ മറ്റോ അസറുദ്ദീൻ പറഞ്ഞിരുന്നോ ഇതാണ് അതിനുള്ള മറുപടി

സെഞ്ചുറി ഒന്നുമില്ലേ

സെഞ്ചുറി ഒന്നുമില്ലേ

പാക് ബൗളേഴ്സ് ഇന്ത്യയെ വരിഞ്ഞുമുറുക്കി യുവരാജിൻറെ മുന്നിൽ എത്തിയപ്പോൾ

ഞമ്മള് ചത്തില്ല

ഞമ്മള് ചത്തില്ല

ഐ പി എല്ലിൽ യുവരാജ് ഫോമിലല്ലോ എന്ന് വിചാരിച്ച് എറിഞ്ഞതാ. അടിച്ച് കൊന്നില്ല എന്നേയുള്ളൂ

റണ്ണൗട്ടായത് നന്നായി

റണ്ണൗട്ടായത് നന്നായി

രോഹിത് ശർമ റണ്ണൗട്ടായെങ്കിലും യുവരാജിന്റെ മാസ് ബാറ്റിംഗ് കാണാൻ പറ്റിയല്ലോ

കാന്സർ പോലും

കാന്സർ പോലും

കാൻസർ വന്നിട്ട് പോലും തിരിച്ചുവന്ന യുവരാജിനാണ് ചെറിയൊരു പരിക്ക്.. ഒന്ന് പോടോ

സിക്സറുകൾ

സിക്സറുകൾ

അവസാന ഓവറുകളിലെ മൂന്ന് പന്തും ഹർദീക് പാണ്ഡ്യ സിക്സറിന് പറത്തിയപ്പോൾ ആളുകൾ ഓർത്തത് യുവരാജിനെ തന്നെയാണ്.

Story first published: Monday, June 5, 2017, 13:31 [IST]
Other articles published on Jun 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+