For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ വിവാഹം ഇനി നടക്കില്ല!! തുറന്നു പറഞ്ഞ് സ്മൃതി മന്ദന, കാരണമിങ്ങനെ

ഏറെ നാളുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ സ്മൃതി മന്ദന രംഗത്തു വന്നിരിക്കുകയാണ്. ഗായകനും സംഗീത സംവിധായകനുമായ പലാഷ് മുച്ചലുമായുളള തന്റെ വിവഹം റദ്ദാക്കിയതായി സോഷ്യല്‍ മീഡിയയിലൂടെ സ്മൃതി അറിയിച്ചു. കഴിഞ്ഞ മാസം 23നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.

ദേശീയ ടീമിലെ സഹതാരങ്ങളും സെലിബ്രിറ്റികളുമടക്കം നിരവധി പേര്‍ വിവാഹച്ചടങ്ങളില്‍ പങ്കെടുക്കാനും എത്തിയിരുന്നു. എന്നാല്‍ വര്‍ണമാഭമായ ആഘോഷച്ചടങ്ങുകള്‍ക്കിടെ സ്മൃതിയുടെ അച്ഛനു ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതോടെ വിവാഹം നിര്‍ത്തി വയ്ക്കാനും തീരുമാനിച്ചു.

SMRITI MANDHANA

പിന്നീട് സ്മൃതിയുടെ അച്ഛന്‍ അപകടനില തരണം ചെയ്തു തിരികെ വന്നെങ്കിലും വിവാഹത്തെ സംബന്ധിച്ച് അനിശ്ചിതത്വവും തുടരുകയായിരുന്നു. ഇതിനിടെ പലാഷിനു മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്നും വിവാഹ ചടങ്ങിനിടെ ഇരുവരും കൈയോടെ പിടിക്കപ്പെട്ടുവെന്നുമെല്ലാം സോഷ്യല്‍ മിഡിയയില്‍ കഥകളും പ്രവചിച്ചു.

ഇപ്പോള്‍ എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചാണ് സ്മൃതി തന്നെ പുതിയ തീരുമാനം ഔദ്യോഗികമായി എല്ലാവരെയും അറിയിച്ചത്. തന്റെ സ്വകാര്യതയെ മാനിക്കണമെന്നു അവര്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയും ചെയ്തു.

റദ്ദാക്കാന്‍ കാരണമെന്ത്?

പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കാനുള്ള യഥാര്‍ഥ കാരണത്തെ കുറിച്ച് സ്മൃതി മന്ദന തുറന്നു പറഞ്ഞിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിവാഹം റദ്ദാക്കുകയാണെന്ന സുപ്രധാനമായ തീരുമാനം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ താരം പങ്കുവയ്ക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി എന്റെ ജീവിതത്തെ കുറിച്ച് ഒരുപാട് ഊഹാപോഹങ്ങള്‍ പ്രചരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ സമയത്തു സംസാരിക്കേണ്ടതു വളരെ പ്രധാനമാണെന്നും എനിക്കു തോന്നുന്നു. ഞാന്‍ വളരെ സ്വകാര്യ വ്യക്തിയാണ്, അങ്ങനെ തന്നെ തുടരാനുമാണ് ആഗ്രഹിക്കുന്നത്. പക്ഷെ എന്റെ വിവാഹം റദ്ദാക്കിയെന്നതു ഞാന്‍ സ്ഥിരീകരിക്കേണ്ടത് ആവശ്യമാണ്.

ഈ വിഷയം ഞാന്‍ ഇവിടെ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങളും അതു തന്നെ ചെയ്യണമെന്നും അഭ്യര്‍ഥിക്കുകയാണ്. ഈ സമയത്തു രണ്ടു കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഞങ്ങളെ ഇതുമായി പൊരുത്തപ്പെടാനും മുന്നോട്ടു പോവാനും ഇടം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു.

നമ്മളെയെല്ലാം നയിക്കുന്ന വലിയൊരു ലക്ഷ്യമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതു രാജ്യത്തെ ഏറ്റവും ഇയര്‍ന്ന തലത്തില്‍ പ്രതിനിധീകരിക്കുകയെന്നതാണ്. ഇന്ത്യക്കു വേണ്ടി കഴിയുന്നത്രയും തുടര്‍ന്നു കളിക്കാനും ട്രോഫികള്‍ നേടാനുമാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു, എന്റെ ശ്രദ്ധ എന്നെന്നേക്കുമായി ഇനി അതിലായിരിക്കും- ഇങ്ങനെയാണ് സ്മൃതി കുറിച്ചത്.

അതേസമയം, ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പിലായിരുന്നു സ്മൃതിയെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയായിരുന്നു സ്മൃതി.

Story first published: Sunday, December 7, 2025, 16:14 [IST]
Other articles published on Dec 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+