Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്തിന്റെയും വാര്‍ണറുടെയും ചീട്ട് കീറി... ഒരു വര്‍ഷത്തെ വിലക്ക്!! ഐപിഎല്ലും നഷ്ടം

വാർണറിനും സ്മിത്തിനും IPLൽ നിന്നും വിലക്ക് | Oneindia Malayalam

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരായ താരങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ എന്നിവരെ ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇരുവര്‍ക്കുമൊപ്പം പന്തില്‍ കൃത്രിമം കാണിക്കാന്‍ കൂട്ടുനിന്ന ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കും വിലക്കിയിട്ടുണ്ട്. സ്മിത്തിനെയും വാര്‍ണറിനെയും വിലക്കുക മാത്രമല്ല അടുത്തു രണ്ടു വര്‍ഷത്തേക്ക് ദേശീയ ടീമിന്റെ ക്യാപ്റ്റനാവുന്നതില്‍ നിന്നും ഇവരെ അയോഗ്യരാക്കുകയും ചെയ്തു.

1

ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയതോടെ സ്മിത്തിനും വാര്‍ണര്‍ക്കും നടക്കാനിരിക്കുന്ന ഐപിഎല്ലിലും കളിക്കാനാവില്ലെന്ന് ഉറപ്പായി. ദേശീയ ക്രിക്കറ്റ് ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയാല്‍ ഇരുവരെയും ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. വിവാദം പുറത്തു വന്നതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം സ്മിത്ത് രാജിവച്ചിരുന്നു. ബുധനാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനം വാര്‍ണറും ഒഴിഞ്ഞിരുന്നു.

2

പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തിലാണ് സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവരെ കുറ്റക്കാരനെന്നു കണ്ടെത്തിയത്. തുടര്‍ന്നു മൂന്നു പേരെയും ദക്ഷിണാഫ്രിക്കയില്‍ നിന്നും നാട്ടിലേക്കു തിരിച്ചയക്കാനു ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു. സംഭവത്തില്‍ പങ്കില്ലെന്നു തെളിഞ്ഞതിനാല്‍ ഡാരന്‍ ലേമാനോട് പരിശീലകസ്ഥാനത്ത് തുടരാനാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്.

Story first published: Wednesday, March 28, 2018, 15:27 [IST]
Other articles published on Mar 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+