Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജഡേജയെന്നാല്‍ അപകടം! ഏഷ്യയില്‍ ഇതുപോലെ ബൗളിങില്‍ കേമനില്ലെന്നു സ്മിത്ത്

സിഡ്‌നി: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. ന്യൂസിലാന്‍ഡിന്റെ ഇഷ് സോധിക്കൊപ്പം ഓണ്‍ലൈന്‍ വഴിയുള്ള ചാറ്റിലാണ് സ്മിത്ത് ജഡേജയുടെ ബൗളിങിനെ പ്രശംസിച്ചത്. ഏഷ്യയില്‍ തന്നെ ജഡേജയേക്കാള്‍ അപകടകാരിയായ മറ്റൊരു ബൗളര്‍ ഇല്ലെന്നും ടെസ്റ്റിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കൂടിയായ സ്മിത്ത് ചൂണ്ടിക്കാട്ടി.

smth

ഏഷ്യന്‍ പിച്ചുകളില്‍ ജഡേജയെ നേരിടാണ് ഏറ്റവും കടുപ്പം. ഗുഡ് ലെങ്തിലുള്ള ജഡേജയുടെ ഒരു പന്ത് സ്‌കിഡ് ചെയ്ത് പോവുമ്പോള്‍ മറ്റൊന്നു സ്പിന്‍ ചെയ്യും. ബൗള്‍ ചെയ്യുമ്പോള്‍ എല്ലാം ഒരുപോലെയാണെന്നു തോന്നിയേക്കാം. ലെങ്തില്‍ പുലര്‍ത്തുന്ന സ്ഥിരതയാണ് ജഡേജയുടെ ഏറ്റവും വലിയ കരുത്ത്. അതോടൊപ്പം വൈവിധ്യവും അദ്ദേഹത്തെ കൂടുതല്‍ അപകടകാരിയാക്കുന്നതായി സ്മിത്ത് ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയിലാണ് സ്മിത്തും ജഡേജയും അവസാനമായി മുഖാമുഖം വന്നത്. ആദ്യ കളിയില്‍ തോറ്റെങ്കിലും തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളും ജയിച്ച് ഇന്ത്യ മൂന്നു കളികളുടെ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയത് സ്മിത്തായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും 229 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ജഡേജ പരമ്പരയില്‍ നാലു വിക്കറ്റാണ് നേടിയത്.

jadeja

അതേസമയം, ഇന്ത്യയില്‍ ടെസ്റ്റില്‍ സ്മിത്തും ജഡേജയും അവസാനമായി ഏറ്റുമുട്ടിയത് 2016-17ലായിരുന്നു. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലു മല്‍സരങ്ങളുടെ പരമ്പരയിലെ ടോപ്‌സ്‌കോറര്‍ സ്മിത്തായിരുന്നു. 499 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ജഡേദ ഈ പരമ്പരയില്‍ ബൗളിങിലും തിളങ്ങി. രണ്ടു അഞ്ച് വിക്കറ്റ് നേട്ടമടക്കം 25 വി്കറ്റുകളാണ് അദ്ദേഹം കൊയ്തത്.

ഓസ്‌ട്രേലിയയുടെ മിക്ക താരങ്ങളും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നവരാണ്. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തനാണ് സ്മിത്ത്. ഏതു തരത്തിലുള്ള പിച്ചിലും മികച്ച പ്രകടനം നടത്താനുള്ള ബാറ്റിങ് മികവ് അദ്ദേഹത്തിനുണ്ട്. ആധുനി ക്രിക്കറ്റില്‍ തന്നെ സ്പിന്നിനെതിരേ നന്നായി കളിക്കുന്ന ചുരുക്കം ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ കൂടിയാണ് സ്മിത്ത്. ഇന്ത്യന്‍ മണ്ണില്‍ മൂന്നും ശ്രീലങ്കയില്‍ ഒരു സെഞ്ച്വറിയും നേടിയിട്ടുള്ള അദ്ദേഹം ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക എന്നീവിടങ്ങളില്‍ ഓരോ ഫിഫ്റ്റിയും യുഎഇയില്‍ രണ്ടു ഫിഫ്റ്റികളും നേടിയിട്ടുണ്ട്.

Story first published: Thursday, April 9, 2020, 16:17 [IST]
Other articles published on Apr 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+