Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ്: ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സ് ലീഡ്, ഓസ്‌ട്രേലിയ പൊരുതുന്നു

ബ്രിമ്മിങ്ഹാം: ഒന്നാം ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ പൊരുതുന്നു.മൂന്നാം ദിനം കളിപിരിയുമ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ നിലവില്‍ 34 റണ്‍സിന്റെ ലീഡാണ് ഓസ്‌ട്രേലിയക്കുള്ളത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിനൊപ്പം (46) ട്രവിസ് ഹെഡാണ് (21) ക്രീസില്‍.

ഗോളടിച്ച് എംബാപ്പെയും ഡി മരിയയും; ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ പിഎസ്ജി മുത്തം

നാല് വിക്കറ്റിന് 267 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 374 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 90 റണ്‍സിന്റെ നിര്‍ണായക ലീഡും ആതിഥേയരായ ഇംഗ്ലണ്ട് സ്വന്തമാക്കി.വാലറ്റത്ത് ക്രിസ് വോക്‌സും (37*) സ്റ്റുവര്‍ട്ട് ബ്രോഡും (29) ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഭേദപ്പെട്ട ലീഡിലേക്കെത്തിച്ചത്.65 റണ്‍സാണ് ഒമ്പതാം വിക്കറ്റില്‍ ഇരുവരും ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഓപ്പണര്‍ ബേണ്‍സിന്റെ (133) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇംഗ്ലീഷ് ഇന്നിങ്‌സിന് അടിത്തറയായത്. 17 ബൗണ്ടറികളുള്‍പ്പെടെയാണ് ബേണ്‍സിന്റെ സെഞ്ച്വറി. ക്യാപ്റ്റന്‍ ജോ റൂട്ട് (57), ബെന്‍ സ്‌റ്റോക്‌സ് (50) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. ജോണി ബെയര്‍സ്‌റ്റോ (8),ജോസ് ബട്‌ലര്‍ (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല.ഓസ്‌ട്രേലിയക്കുവേണ്ടി പാറ്റ് കുമ്മിന്‍സും നഥാന്‍ ലിയോണും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ പാറ്റിന്‍സണ്‍,സിഡില്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

stevesmith

ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കം പിഴച്ചു.27 റണ്‍സിനുള്ളില്‍ ഓപ്പണ്‍മാര്‍ കൂടാരം കയറി. വിലക്കിനെ ശേഷം തിരിച്ചെത്തിയ ഡേവിഡ് വാര്‍ണറെ(8) ബെയര്‍‌സ്റ്റോയുടെ കൈകളിലെത്തിച്ച് സ്റ്റുവര്‍ട്ട് ബ്രോഡ് ഓസീസിന് ആദ്യ പ്രഹരം നല്‍കി.തൊട്ടുപിന്നാലെ ബാന്‍ക്രോഫ്റ്റിനെ (7) മടക്കി മോയിന്‍ അലിയും കരുത്തുകാട്ടി.ഉസ്മാന്‍ ഖവാജയും (40)സ്മിത്തിനൊപ്പം ചേര്‍ന്ന് പൊരുതവെ ബെന്‍ സ്റ്റോക്‌സ് കൂട്ടുകെട്ട് പൊളിച്ചു.ഖവാജയെ സ്റ്റോക്‌സ് ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തിക്കുകയായിരുന്നു.വെളിച്ചക്കുറവ് മൂലം മൂന്നാം ദിനം നേരത്തെ അവസാനിപ്പിച്ചു. രണ്ട് ദിവസം ശേഷിക്കെ സ്മിത്തിന്റെയും ഹെഡിന്റെയും പ്രകടനം ഓസീസിന് നിര്‍ണ്ണായകമാവും.

Story first published: Sunday, August 4, 2019, 10:16 [IST]
Other articles published on Aug 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+