Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോളടിച്ച് എംബാപ്പെയും ഡി മരിയയും; ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ പിഎസ്ജി മുത്തം

ഷെന്‍സ്‌ഹെന്‍: ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് പിഎസ്ജി.ഫൈനലില്‍ റെറീസിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തകര്‍ത്താണ് പിഎസ്ജിയുടെ കിരീട നേട്ടം.പിഎസ്ജിയുടെ അലമാരയിലെത്തുന്ന ഒമ്പതാം സൂപ്പര്‍ കപ്പ് കിരീടമാണിത്. തുടര്‍ച്ചയായ ഏഴാമത്തേതും.

സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്.കെയ്‌ലിയന്‍ എംബാപ്പ,എഡിന്‍സന്‍ കവാനി എന്നിവരെ മുന്നില്‍ നിര്‍ത്തി 5-3-2 ഫോര്‍മേഷനില്‍ പിഎസ്ജി ഇറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് റെനീസ് ഇറങ്ങിയത്. തുടക്കം മുതല്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് പിഎസ്ജി കളിച്ചത്.ആക്രമണത്തിലും പന്തടക്കത്തിലും മുന്നിട്ട് നിന്ന പിഎസ്ജിയാണെങ്കിലും ആദ്യം വലകുലുക്കി റെന്നീസ് ഞെട്ടിച്ചു.13ാം മിനുട്ടില്‍ ബെഞ്ചമിന്‍ ബൗറിഗ്യൂഡിന്റെ അസിസ്റ്റില്‍ ആഡ്രിയാന്‍ ഹുനുവാണ് റെന്നീസിനായി വലകുലുക്കിയത്.ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്താനും റെന്നീസിനായി. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി പിഎസ്ജി തിരിച്ചുവന്നു. 57ാം മിനുട്ടില്‍ സറാബിയ ഗോളിന് വഴിയൊരുക്കിയപ്പോള്‍ കെയ്‌ലിയന്‍ എംബാപ്പയ്ക്ക് പിഴച്ചില്ല. 61ാം മിനുട്ടില്‍ ഹെറീറയെ പിന്‍വലിച്ച് ഏഞ്ചല്‍ ഡി മരിയയെ കളത്തിലിറക്കിയ പിഎസ്ജി പരിശീലകന്റെ തന്ത്രം ഫലംകണ്ടു.

Kylian Mbappe

73ാം മിനുട്ടില്‍ വലകുലുക്കി ഡി മരിയ പിഎസ്ജിയെ മുന്നിലെത്തിച്ചു. പീന്നീടങ്ങോട്ട് പ്രതിരോധം ശക്തിപ്പെടുത്തിയ പിഎസ്ജിക്ക് മുന്നില്‍ റെന്നീസ് വീണു. 19 തവണ ഗോള്‍ശ്രമം നടത്തിയ പിഎസ്ജി 11 തവണയാണ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി നിറയൊഴിച്ചത്. മറുവശത്ത് ആറ് തവണ മാത്രമാണ് റെന്നീസിന് ഗോള്‍ശ്രമം നടത്താനായത്. കിരീടം ഏറ്റുവാങ്ങിയ ശേഷമുള്ള ആഘോഷത്തിലും ഫോട്ടോഷൂട്ടിലും നെയ്മറും പങ്കെടുത്തു.ബാഴ്‌സലോണയിലേക്കുള്ള താരത്തിന്റെ കൂടുമാറ്റ അഭ്യൂഹം ശക്തമായി നില്‍നില്‍ക്കെ പിഎസ്ജിയിലെ സഹതാരങ്ങള്‍ക്കൊപ്പം നെയ്മറെത്തിയത് ഫ്രഞ്ച് ക്ലബ്ബിന് ശുഭസൂചനയാണ്.നെയ്മര്‍ ഈ സീസണില്‍ക്കൂടി പിഎസ്ജിക്കൊപ്പം തുടര്‍ന്നേക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

Story first published: Sunday, August 4, 2019, 10:09 [IST]
Other articles published on Aug 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+