Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

51*, 43, 46, 73* !! ഇനി സ്ഥിരതയില്ലെന്ന് പറയരുത്, ഗംഭീര്‍ അറിഞ്ഞോ? സഞ്ജുവിനെ ഓപ്പണറാക്കൂ

ലഖ്‌നൗ: സൗത്താഫ്രിക്കയുമായി അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യക്കായി ഒാപ്പണിങില്‍ കസറാന്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ റെഡി. ബാറ്റിങില്‍ സ്ഥിരതയില്ലെന്നു വിമശിക്കുന്നവര്‍ക്കു സയ്ദ് മു്ഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ബാറ്റ് കൊണ്ടാണ് അദ്ദേഹം മറുപടി നല്‍കുന്നത്.

ടൂര്‍ണമെന്റിലെ രണ്ടാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറും കുറിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു. ആന്ധ്രാപ്രദേശുമായുള്ള മല്‍സത്തിലാണ് അദ്ദേഹം ഒറ്റയാള്‍ പോരാട്ടവുമായി ടീമിന്റെ മാനം കാത്തത്. ബാറ്റിങ് നിരയിലെ മറ്റെല്ലാവരും ഫ്‌ളോപ്പായപ്പോള്‍ സഞ്ജു അപരാജിത ഫിഫ്റ്റിയോടെ ക്രീസില്‍ നങ്കൂരമിട്ട് കളിക്കുകയായിരുന്നു.

SANJU SAMSON

സഞ്ജുവിന്റെ വണ്‍മാന്‍ ഷോ

നിലവിലെ ചാംപ്യന്മാരായ ഞെട്ടിച്ചതിന്റെ ആവേശത്തില്‍ ആന്ധ്രാ പ്രദേശിനെതിരേ ഇറങ്ങിയ കേരളത്തിനു വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ ഒന്നിനു പിറകെ ഒന്നായി വീണെങ്കിലും സഞ്ജു സാംസണ്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ് പുറത്തെടുക്കുകയായിരുന്നു.

പുറത്താവാതെ 73 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 56 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. 130.36 സ്‌ട്രൈക്ക് റേറ്റോടെയാണിത്. ബാറ്റിങ് നിരയിലെ മറ്റുള്ളവരുടെ സ്‌കോറുകളറിയുമ്പോഴാണ് സഞ്ജുവിന്റെ ഇന്നിങ്‌സിന്റെ വിലയറിയുക.

രോഹന്‍ കുന്നുമ്മല്‍ (2), മുഹമ്മദ് അസ്ഹറുദ്ദീന്‍ (6), കൃഷ്ണപ്രസാദ് (5), അബ്ദുള്‍ ബാസിത് (2), സല്‍മാന്‍ നിസാര്‍ (5), ഷറഫുദ്ദീന്‍ (3) എന്നിങ്ങനെ ബാറ്റര്‍മാരുടെ ഘോഷയാത്രയാണ് കണ്ടത്. 15 ഓവറാവുമ്പോള്‍ ആറു വിക്കറ്റിനു 62 റണ്‍സെന്ന പരിതാപകരമായ അവയസ്ഥയിലായിരുന്നു.

100 പോലും കടക്കില്ലെന്നു കരുതിയ കേരളത്തെ ഏഴു വിക്കറ്റിനു 119ലെത്തിച്ചത് സഞ്ജുവിന്റെ വണ്‍മാന്‍ ഷോയാണ്. വാലറ്റത്ത് 13 റണ്‍സെടുത്ത എംഡി നിധീഷാണ് രണ്ടക്കത്തിലെത്തിയ മറ്റൊരു താരം. പക്ഷെ കേരളം നല്‍കിയ 120 റണ്‍സെന്ന വിജയലക്ഷ്യം ആന്ധ്രയ്ക്കു ഒട്ടും വെല്ലുവിളിയുയര്‍ത്തിയില്ല. വെറും 12 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആന്ധ്ര വിജയത്തിലെത്തുകയും ചെയ്തു.

ഓപ്പണര്‍ കെഎസ് ഭരതിന്റെ (28 ബോളില്‍ 53) അഗ്രസീവ് ഫിഫ്റ്റിയാണ് ആന്ധ്രയുടെ വിജയം എളുപ്പമാക്കിയത്. ആറും ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

സഞ്ജു പൊളിയല്ലേ

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി സഞ്ജു സാംസണ്‍ കളിച്ചത്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ കോച്ച് ഗൗതം ഗംഭീറിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും അദ്ദേഹത്തിനു സാധിച്ചിരിക്കുകയാണ്. ഇതിനകം കളിച്ച ആറു മല്‍സരങ്ങളെടുത്താല്‍ നാലിലും സഞ്ജു മിന്നിച്ചതായി കാണാം.

SANJU SAMSON

വെറും രണ്ടെണ്ണത്തില്‍ മാത്രമേ അദ്ദേഹം നിരാശപ്പെടുത്തിയുള്ളൂ. ആദ്യ മല്‍സരത്തില്‍ 41 ബോളില്‍ പുറത്താവാതെ 51 റണ്‍സുമായാണ് സഞ്ജു ഈ ടൂര്‍ണമെന്റില്‍ തുടങ്ങിയത്. രണ്ടാമത്തേതില്‍ ക്ലിക്കായില്ലെങ്കിലും മൂന്നാമങ്കത്തില്‍ അദ്ദേഹം ഈ ക്ഷീണം തീര്‍ത്തു.

നാലാമത്തേലില്‍ നിറംമങ്ങിയെങ്കിലും അഞ്ചാമത്തെ കളിയില്‍ മുംബൈയ്‌ക്കെതിരേ സഞ്ജു ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 28 ബോളില്‍ 46 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇപ്പോഴിതാ ആന്ധ്രയ്‌ക്കെതിരേ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച സ്‌കോറും സഞ്ജു കണ്ടെത്തിയിരിക്കുകയാണ്.

Story first published: Saturday, December 6, 2025, 16:44 [IST]
Other articles published on Dec 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+