For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

SMAT: ക്യാപ്റ്റന്‍ ശ്രേയസ്, ഒപ്പം രഹാനെയും ഹാര്‍ദിക്കും; മുഷ്താഖ് അലി ട്രോഫി ബെസ്റ്റ് 11 ഇതാ

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി അവസാനിക്കുമ്പോള്‍ വിജയ കിരീടം നേടി കൈയടി നേടുന്നത് മുംബൈയാണ്. ശ്രേയസ് അയ്യര്‍ക്ക് കീഴിലാണ് മുംബൈ ഇത്തവണ കിരീടത്തിലേക്കെത്തിയത്. സൂപ്പര്‍ താരനിരയോടെ ഇറങ്ങിയ മുംബൈ അനായാസം കപ്പിലേക്കെത്തുകയായിരുന്നു. കേരളത്തോട് മാത്രമാണ് മുംബൈ തോറ്റത്. മറ്റ് മത്സരങ്ങളിലെല്ലാം വമ്പന്‍ ജയം നേടിയെടുക്കാന്‍ മുംബൈക്ക് സാധിച്ചു. അജിന്‍ക്യ രഹാനെ ഉള്‍പ്പെടെ പല സീനിയര്‍ താരങ്ങളും ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങി.

കേരളം മികച്ച പ്രകടനം നടത്തിയെങ്കിലും കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയി. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ കേരളത്തിന് സാധിച്ചെങ്കിലും കിരീട നേട്ടത്തിലേക്കെത്താന്‍ സാധിക്കാതെ പോയി. എന്തായാലും ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്ലേയിങ് 11 പരിഗണിക്കുമ്പോള്‍ ആരൊക്കെയാണ് അതില്‍ ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.

അജിന്‍ക്യ രഹാനെ-സക്കീബുല്‍ ഗാനി

ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ബെസ്റ്റ് 11 പരിശോധിക്കുമ്പോള്‍ ഓപ്പണര്‍ റോളില്‍ അജിന്‍ക്യ രഹാനെയേയും സക്കീബുല്‍ ഗാനിയേയും പരിഗണിക്കാം. മുംബൈക്കൊപ്പം രഹാനെ തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ബിഹാര്‍ ക്യാപ്റ്റന്‍ ഗാനിയാണ് സഹ ഓപ്പണര്‍. സീനിയര്‍ താരമായ രഹാനെ 459 റണ്‍സാണ് ഇത്തവണ അടിച്ചെടുത്തത്. അതും 164.56 സ്‌ട്രൈക്ക് റേറ്റില്‍.

ഇന്ത്യന്‍ ടീമിന് പുറത്തുള്ള രഹാനെയുടെ ശരാശരി 58ന് മുകളിലായിരുന്നു. അഞ്ച് അര്‍ധ സെഞ്ച്വറികളാണ് രഹാനെ അടിച്ചെടുത്തത്. ബിഹാര്‍ നായകനായ ഗാനി ഏഴ് ഇന്നിങ്‌സില്‍ നിന്ന് 353 റണ്‍സാണ് അടിച്ചെടുത്തത്. 58.83 സ്‌ട്രൈക്ക് റേറ്റിലാണ് ഗാനി മിന്നിച്ചത്. പുറത്താവാതെ 120 റണ്‍സ് നേടിയതാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഉര്‍വില്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍ (c), രജത് പാട്ടിധാര്‍

മൂന്നാം നമ്പറില്‍ ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേലിനാണ് അവസരം. 28 പന്തില്‍ സെഞ്ച്വറി നേടിച്ച് ഞെട്ടിച്ച താരമാണ് ഉര്‍വില്‍. 41 പന്തില്‍ സെഞ്ച്വറി നേടാനും അദ്ദേഹത്തിന് സാധിച്ചു. ടി20യില്‍ വലിയ റെക്കോഡ് നേടിയെടുക്കാന്‍ കഴിവുള്ളവനാണ് ഉര്‍വില്‍. നാലാം നമ്പറില്‍ ശ്രേയസ് അയ്യരെ കളിപ്പിക്കാം. മുംബൈയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ശ്രേയസ്.

sanju samson

345 റണ്‍സാണ് ശ്രേയസ് നേടിയത്. 188.52 സ്‌ട്രൈക്ക് റേറ്റിലാണ് മുംബൈ നായകന്‍ മിന്നിച്ചത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ശ്രേയസ്. രജത് പാട്ടീധാറാണ് അഞ്ചാം നമ്പറില്‍. 428 റണ്‍സാണ് രജത് പാട്ടീധാര്‍ നേടിയെടുത്തത്. ഫൈനലില്‍ തോറ്റെങ്കിലും അര്‍ധ സെഞ്ച്വറിയോടെ മിന്നിക്കാന്‍ പാട്ടീധാറിന് സാധിച്ചിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ, സൂര്യവന്‍ഷ് ഷെങ്‌ദെ, ജഗജിത് സിങ്

ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയെ കളിപ്പിക്കാം. ബറോഡ ഓള്‍റൗണ്ടറായ ഹാര്‍ദിക് 246 റണ്‍സാണ് അടിച്ചെടുത്തത്. 193.70 സ്‌ട്രൈക്ക് റേറ്റിലാണ് ഹാര്‍ദിക്കിന്റെ പ്രകടനം. ആറ് വിക്കറ്റും അദ്ദേഹം വീഴ്ത്തി. ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ലഭിച്ച പുത്തന്‍ താരോദയമാണ് സൂര്യവന്‍ഷ് ഷെങ്‌തെ. ഫിനിഷര്‍ റോളില്‍ മിന്നിക്കുന്ന താരത്തിന്റെ മികവാണ് മുംബൈയെ കിരീടത്തിലേക്ക് നയിച്ചത്. ആറ് ഇന്നിങ്‌സില്‍ നിന്ന് 131 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും ഷെങ്‌തെയുടെ സ്‌ട്രൈക്ക് റേറ്റ് 251.92 ആണ്. 18 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ ചത്തീസ്ഗഡ് താരം ജഗജിത് സിങ്ങും ഈ പ്ലേയിങ് 11 ഉള്‍പ്പെടും.

അര്‍ഷാദ് ഖാന്‍, യുസ് വേന്ദ്ര ചഹാല്‍, കുമാര്‍ കാര്‍ത്തികേയ

അര്‍ഷാദ് ഖാനാണ് മറ്റൊരു ബൗളര്‍. മധ്യപ്രദേശിന്റെ ഇടം കൈയന്‍ പേസര്‍ മൂന്ന് മത്സരം മാത്രമാണ് കളിച്ചതെങ്കിലും ഏഴ് വിക്കറ്റുകളുമായി മിന്നിച്ചു. മികച്ച ഇക്കോണമിയില്‍ പന്തെറിയാന്‍ അര്‍ഷാദ് ഖാന് സാധിച്ചു. സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലും മിന്നിച്ചു. ഏഴ് മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് ചഹാല്‍ നേടിയത്. 4.76 എന്ന മികച്ച ഇക്കോണമിയിലാണ് ചഹാലിന്റെ പ്രകടനം. കുമാര്‍ കാര്‍ത്തികേയയാണ് 11ാമന്‍. 17 വിക്കറ്റുകളാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നേടിയത്.

Story first published: Monday, December 16, 2024, 16:53 [IST]
Other articles published on Dec 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+