Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SMAT: 54 ബോളില്‍ 95, ഇതു രഹാനെ 2.0!! ചരിത്രം കുറിച്ച് മുംബൈ; കെകെആര്‍ ക്യാപ്റ്റനാക്കൂ

ഹൈദരാബാദ്: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ വെറ്ററന്‍ താരം അജിങ്ക്യ രഹാനെ കൊടുങ്കാറ്റായപ്പോള്‍ റെക്കോര്‍ഡ് വിജയം കൊയ്തിരിക്കുകയാണ് മുംബൈ ടീം. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍ചേസ് നടത്തിയാണ് ശ്രേയസ് അയ്യരും സംഘവും ഞെട്ടിച്ചിരിക്കുന്നത്.

കരുത്തരായ ആന്ധ്രാ പ്രദേശിനെതിരേ 230 റണ്‍സെന്ന കൂറ്റന്‍ ടോട്ടലാണ് മൂന്നു ബോളുകളും നാലു വിക്കറ്റുകളും ശേഷിക്കെ മുംബൈ മറികടന്നത്. 2021ല്‍ ആന്ദ്രയ്‌ക്കെതിരേ തന്നെ പോണ്ടിച്ചേരി 227 റണ്‍സ് ചേസ് ചെയ്തു ജയിച്ചതായിരുന്നു നേരത്തേ ടൂര്‍ണമെന്റിലെ ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് മുംബൈ പഴങ്കഥയാക്കിയത്.

രഹാനെയുടെ തീപ്പൊരി ഇന്നിങ്‌സാണ് മല്‍സരം മുംബൈയുടെ വരുതിയിലാക്കിയത്. അര്‍ഹിച്ച സെഞ്ച്വറി അഞ്ചു റണ്‍സ് മാത്രമകലെ നഷ്ടമായെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ഏറെ കൈയടി നേടി. നിലവിലെ ഐപിഎല്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്‍റെ ഫാന്‍സിനെയാണ് രഹാനെയുടെ ഈ വെടിക്കെട്ട പ്രകടനം ഏറെ ആവേശത്തിലാക്കിയത്. സോഷ്യല്‍ മീഡിയയില്‍ അവര്‍ അദ്ദേഹത്തെ വാനോളം പുകഴ്ത്തുകയും ചെയ്തിരിക്കുകയാണ്.

AJINKYA RAHANE

രഹാനെ ഷോ

ഐപിഎല്ലില്‍ ആദ്യ കാലത്തു രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായപ്പോള്‍ കളിച്ചിരുന്ന തരത്തിലുള്ള അഗ്രസീവ് ബാറ്റിങാണ് മുംബൈയ്ക്കു വേണ്ടു ഓപ്പണറായെത്തി അജിങ്ക്യ രഹാനെ കാഴ്ചവച്ചത്. വെറും 54 ബോളില്‍ 95 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം പുറത്തായത്. ഒമ്പതു ഫോറുകളും നാലു സിക്‌സറും രഹാനെയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. 175.93 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

വെടിക്കെട്ട് താരം പൃഥ്വി ഷായായിരുന്നു രഹാനെയുടെ ഓപ്പണിങ് പങ്കാളി. അദ്ദേഹം തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തു. 15 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടക്കം 34 റണ്‍സ് അടിച്ചെടുത്താണ് പൃഥ്വി മടങ്ങിയത്. നായകന്‍ ശ്രേയസ് അയ്യര്‍ക്കു 11 ബോളില്‍ 25 റണ്‍സാണ് നേടാനായത്.

എന്നാല്‍ ശിവം ദുബെയുടെയും (18 ബോളില്‍ 34) സൂര്യാന്‍ഷ് ഷെഡ്‌ഗെയുടെയും (8 ബോളില്‍ 30*) ഫിനിഷിങ് ടച്ച് മുംബൈയെ 19.3 ഓവറില്‍ 230 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ സഹായിക്കുയും ചെയ്തു. ആഗ്രഹിച്ചതു പോലെയൊരു തുടക്കം തന്നെയാണ് പൃഥ്വി- രഹാനെ സഖ്യം മുംബൈയ്ക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ വെറും 24 ബോളില്‍ 51 റണ്‍സ് ഈ ജോടി അടിച്ചെടുത്തു.

നാലാമത്തെ ഓവറിലെ അവസാന ബോളിലാണ് പൃഥ്വി പുറത്തായത്. രണ്ടാം വിക്കറ്റില്‍ ശ്രേയസിനൊപ്പം 75 റണ്‍സിന്റെ കിടിലന്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ രഹാനെയ്ക്കു കഴിഞ്ഞു. നാലാം വിക്കറ്റില്‍ ദുബെയ്‌ക്കൊപ്പം 54 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും അദ്ദേഹത്തിനായിരുന്നു. 18ാം ഓവറില്‍ രഹാനെ മടങ്ങുമ്പോഴേക്കും ടീം ടോട്ടല്‍ 198ലെത്തിയിരുന്നു. പിന്നീട് ഷെഡ്‌ഗെയുടെ വെടിക്കെട്ടാണ് മുംബൈയെ വിജയതീരത്ത് എത്തിച്ചത്.

രഹാനെയുടെ ഫോം

ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിട്ട അജിങ്ക്യ രഹാനെയെ കഴിഞ്ഞ മാസത്തെ മെഗാ ലേലത്തിലാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത്. കെകെആറിന്റെ ഈ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് സയ്ദ് മുഷ്താഖ് അലി ട്രോഫിയുടെ ഗ്രൂപ്പുഘട്ടത്തില്‍ മുംബൈയ്ക്കായി അദ്ദേഹം കാഴ്ചവയ്ക്കുന്നത്.

അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 162.33 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 250 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. 21 ഫോറുകളും 11 സിക്‌സറുകളും അദ്ദേഹം പായിച്ചു കഴിഞ്ഞു.

AJINKYA RAHANE

നായകനാക്കൂയെന്നു ഫാന്‍സ്

ശ്രേയസ് അയ്യരെ കൈവിട്ടതിനാല്‍ അടുത്ത ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആരു നയിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. അതിനിടെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കസറുന്ന അജിങ്ക്യ രഹാനെയെ പുതിയ ക്യാപ്റ്റനാക്കൂയെന്നു സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍.

അജിങ്ക്യ രഹാനെ ഇപ്പോള്‍ ബാറ്റിങില്‍ തീയായി മാറിയിരിക്കുകയാണ്. 54 ബോളില്‍ 95 റണ്‍സുമായി ആന്ധ്രയ്‌ക്കെതിരേ അദ്ദേഹം മുംബൈയ്ക്കു വിജയം സമ്മാനിച്ചു. എന്തൊരു താരമാണിത്. രഹാനെയെ കെകെആറിന്റെ നായകനാക്കൂയെന്നു ആരാധകര്‍ കുറിക്കുന്നു.

വെങ്കി മൈസൂര്‍, മഹാരാഷ്ട്രയ്‌ക്കെതിരേ 52ഉം കേരളത്തിനെതിരേ 68ഉം ആന്ധ്രയ്‌ക്കെതിരേ 95ഉം റണ്‍സ് നേടി കസറിയിരിക്കുകയാണ് അജിങ്ക്യ രഹാനെ. ഐപിഎല്ലിന്റ അടുത്ത സീസണില്‍ കെകെആര്‍ ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിക്കൂയെന്നായിരുന്നു ഒരു ആവശ്യം.

Story first published: Thursday, December 5, 2024, 22:13 [IST]
Other articles published on Dec 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+