For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

SMAT: സഞ്ജു 136, ഇഷാനും ജിതേഷും എത്ര റണ്ണെടുത്തു? ടി20 ടീമിലെ സീറ്റ് തെറിക്കുമോ?

സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഗ്രൂപ്പില്‍ മുന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട കേരളാ ടീം നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്താവുകയും ചെയ്തു. സഞ്ജു സാംസണ്‍ നയിച്ച കേരളാ ടീമില്‍ മാച്ച് വിന്നര്‍മാരായ ഒരുപിടി കളിക്കാരുണ്ടായിരുന്നു. എന്നിട്ടും ഗ്രൂപ്പുഘട്ടം കടക്കാനാവാതെ കേരളത്തിനു പുറത്താവേണ്ടി വന്നിരിക്കുകയാണ്.

ബാറ്ററെന്ന നിലയില്‍ സഞ്ജുവിനു കേരളത്തിന്റെ കുപ്പായത്തില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ലെന്നു കാണാം. ഓപ്പണിങ് റോളില്‍ ശരാശരി പ്രകടനം മാത്രമേ അദ്ദേഹത്തിനു കാഴ്ചവയ്ക്കാനായുള്ളൂ. ഇന്ത്യന്‍ ടി20 ടീമിലേക്കു വിക്കറ്റ് കീപ്പര്‍ റോളിലേക്കു മല്‍സരരംഗത്തുള്ള ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയും മുഷ്താഖ് അലി ട്രോഫിയില്‍ വിവിധ ടീമുകള്‍ക്കായി കളിക്കാനിറങ്ങിയിരുന്നു. ഇരുവരും എങ്ങനെയാണ് പെര്‍ഫോം ചെയ്തതെന്നു നോക്കാം.

SANJU SAMSON

നിരാശപ്പെടുത്തി

ഇന്ത്യന്‍ കുപ്പായത്തില്‍ അവസാനം കളിച്ച രണ്ടു ടി20 പരമ്പരകളിലും ഓപ്പണറായി ഇറങ്ങി മൂന്നു സെഞ്ച്വറികളുമായി കസറിയ ശേഷമാണ് സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു വേണ്ടിയും സഞ്ജു സാംസണ്‍ ഇതേ റോളില്‍ കളിക്കാനിറങ്ങിയത്. പക്ഷെ ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടതു പോലെയൊരു പ്രകടനം അദ്ദേഹത്തിനു കേരളത്തിനായി പുറത്തെടുക്കാനായില്ല.

ഗ്രൂപ്പുഘട്ടത്തിലെ ആറു മല്‍സരങ്ങളില്‍ അഞ്ചു കളിയിലാണ് സഞ്ജു കളിച്ചത്. നാഗാലാന്‍ഡുമായുള്ള കളിയില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്തു. അഞ്ചിന്നിങ്‌സുകളില്‍ നിന്നും സഞ്ജുവിനു സ്‌കോര്‍ ചെയ്യാനായത് വെറും 136 റണ്‍സാണ്. ഒരു ഫിഫ്റ്റി മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. 149.45 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ഗ്രൂപ്പുഘട്ടത്തില്‍ സഞ്ജുവിന്റെ പ്രകടനമെടുത്താല്‍ ചെറിയ ടീമുകള്‍ക്കെതിരേ മാത്രമേ തിളങ്ങാനായിട്ടുള്ളൂവെന്നു കാണാം. ശക്തരായ എതിരാളികള്‍ക്കെതിരേ കളിച്ചപ്പോള്‍ അദ്ദേഹം ഫ്‌ളോപ്പാവുകയും ചെയ്തു. ദുര്‍ബലരായ സര്‍വീസസുമായുള്ള കളിയിലാണ് സഞ്ജു ഏക ഫിഫ്റ്റി കുറിച്ചത്. 45 ബോളില്‍ 75 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. അതിനു ശേഷം ഗോവയ്‌ക്കെതിരേ 14 ബോളില്‍ 31 റണ്‍സും താരം സ്‌കോര്‍ ചെയ്തു.

എന്നാല്‍ മുംബൈ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ കരുത്തരായ ടീമുകള്‍ക്കെതിരേ സഞ്ജു ദയനീയമായി പരാജയപ്പെട്ടു. മഹാരാഷ്ട്രയ്‌ക്കെതിരേ 15 ബോളില്‍ 19 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ശ്രേയസ് അയ്യരുടെ മുംബൈയ്‌ക്കെതിരേയും സഞ്ജു നനഞ്ഞ പടക്കമായി മാറി. നാലു റണ്‍സ് മാത്രമാണ് കേരളാ ക്യാപ്റ്റന്‍ നേടിയത്. ആന്ധ്രയുമായുള്ള അവസാന കളിയിലും സഞ്ജു ക്ലിക്കായില്ല. 12 ബോളില്‍ ഏഴു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു.

ഇഷാനും ജിതേഷും മിന്നിച്ചോ?

സഞ്ജു സാംസണുമായി താരതമ്യം ചെയ്തപ്പോള്‍ ഇന്ത്യയുടെ മുന്‍ ഓപ്പണറും ടി20യിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുമായിരുന്ന ഇഷാന്‍ കിഷന്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് ഗ്രൂപ്പുഘട്ടത്തില്‍ കാഴ്ചവച്ചത്. ജാര്‍ഖണ്ഡിനു വേണ്ടിയാണ് താരം കളിക്കാനിറങ്ങിയത്.

ISHAN KISHAN

ആറു മല്‍സരങ്ങളില്‍ വിന്നും 161 റണ്‍സ് ഇഷാന്‍ സ്‌കോര്‍ ചെയ്തു. നേടിയ റണ്‍സില്‍ മാത്രമല്ല, സ്‌ട്രൈക്ക് റേറ്റിലും സഞ്ജുവിനേക്കാള്‍ മുകളിലാണ് അദ്ദേഹം. 167.70 സ്‌ട്രൈക്ക് റേറ്റ് ഇഷാനുണ്ട്. ഒരു ഫിഫ്റ്റിയാണ് താരം നേടിയത്. ഉയര്‍ന്ന സ്‌കോര്‍ പുറത്തവാതെ നേടിയ 77 റണ്‍സുമാണ്.

അതേസമയം, വിദര്‍ഭയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്നു ജിതേഷ് ശര്‍മ. ഫിനിഷറുടെ റോളായിരുന്നു അദ്ദേഹത്തിനു ടീമില്‍ ലഭിച്ചത്. നിര്‍ണായക ഇംപാക്ടുണ്ടാക്കാന്‍ താരത്തിനു സാധിക്കുകയും ചെയ്തു. അഞ്ചു മല്‍സരരങ്ങളില്‍ നിന്നും 229.62 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 124 റണ്‍സാണ് ജിതേഷിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

Story first published: Friday, December 6, 2024, 6:53 [IST]
Other articles published on Dec 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+