Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SMAT: 4-1-6-3!! ഭുവിക്ക് എന്തു പറ്റി? ഒറ്റ ഓവറില്‍ കളി മാറ്റി, ആര്‍സിബിയിലും ഇത് കാണുമോ?

മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിനൊരുങ്ങുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനെ കിടിലന്‍ ഹാട്രിക്കുമായി ആവേശത്തിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ഉത്തര്‍ പ്രദേശിനു വേണ്ടിയാണ് ഭുവി ബൗളിങില്‍ മിന്നിച്ചത്. ഇതോടെ ഇഷാന്‍ കിഷനുള്‍പ്പെടുന്ന ജാര്‍ഖണ്ഡ് ടീമിനെ ത്രില്ലറില്‍ 10 റണ്‍സിനു യുപി മറികടക്കുകയും ചെയ്തു.

കഴിഞ്ഞ മെഗാ ലേലത്തില്‍ 10.75 കോടി രൂപ മുടക്കിയാണ് ഭുവിയെ ആര്‍സിബി സ്വന്തമാക്കിയത്. ദീര്‍ഘകാലമായുള്ള ബൗളിങിലെ തങ്ങളുടെ ദൗര്‍ബല്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏറെ അനുഭവസമ്പത്തുള്ള അദ്ദേഹത്തെ അവര്‍ ടീമിലെത്തിച്ചത്.

ഐപിഎല്ലില്‍ മാത്രമല്ല, ഇന്ത്യന്‍ ടീമിനോടൊപ്പവും പലപ്പോഴും ന്യൂബോളില്‍ മിന്നിക്കുകയും ഡെത്ത് ഓവറുകളില്‍ തല്ലുവാങ്ങുകയും ചെയ്യാറുള്ള ബൗളറാണ് ഭുവി. എന്നാല്‍ ന്യൂബോള്‍ മാത്രമല്ല, ഡെത്ത് ഓവറിലും ഉജ്വലമായി പന്തെറിയാനും വിക്കറ്റുകളെടുക്കാനും തനിക്കാവുമെന്നു ഭുവി തെളിയിച്ചിരിക്കുകയാണ്.

BHUIVNESHWAR KUMAR

ഭുവി മാജിക്ക്

മുംബൈയിലെ വാംഖഡെയില്‍ നടന്ന മല്‍സരത്തില്‍ ജാര്‍ഖണ്ഡിനെതിരേ 10 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഉത്തര്‍ പ്രദേശ് സ്വന്തമാക്കിയത്. ടീമിനെ നയിച്ചതും ഭുവി തന്നെയാണ്. 161 റണ്‍സിന്റെ വിജയലക്ഷ്യമാണ് ജാര്‍ഖണ്ഡ് ടീമിനു യുപി നല്‍കിയത്. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ ജാര്‍ഖണ്ഡിനു വിജയപ്രതീക്ഷയുമുണ്ടായിരുന്നു.

16 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ അഞ്ചു വിക്കറ്റിന് 116 റണ്‍സെന്ന നിലയിലായിരുന്നു. അടുത്ത നാലോവറില്‍ അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ ജാര്‍ഖണ്ഡിനു ജയിക്കാന്‍ 45 റണ്‍സ് മതിയായിരുന്നു. വിക്കറ്റുകള്‍ ശേഷിക്കുന്നതിനാല്‍ തന്നെ ഒന്നോ, രണ്ടോ മികച്ച ഓവറുകള്‍ വന്നാല്‍ അവര്‍ക്കു ഉറപ്പായും ജയിക്കാം.

ഈ സമയത്താണ് ഭുവി 17ാമത്തെ ഓവര്‍ പന്തെറിയാനെത്തിയത്. ഒറ്റ ഓവര്‍ കൊണ്ട് തന്നെ അദ്ദേഹം കളി മാറ്റുകയും ചെയ്തു. ഈ ഓവര്‍ മെയ്ഡനാക്കുക മാത്രല്ല, ഹാട്രിക്കും പിഴുതാണ് ജാര്‍ഖണ്ഡിനെ അദ്ദേഹം സ്തബ്ധരാക്കിയത്.

ആദ്യ ബോളില്‍ തന്നെ റോബിന്‍ മിന്‍സിനെ (11) പുറത്താക്കി വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ട ഭുവി അടുത്ത ബോളില്‍ ബാല്‍ കൃഷ്ണയെയും (0) മൂന്നാമത്തെ ബോളില്‍ വിവേക് ആനന്ദ് തിവാരിയെയും (0) മടക്കി ഹാട്രിക്ക് പൂര്‍ത്തിയാക്കുകയായിരുന്നു. ഇതോടെ അഞ്ചിന് 116ല്‍ നിന്നും ഓവര്‍ കഴിഞ്ഞപ്പോഴേക്കും ജാര്‍ഖണ്ഡ് എട്ടിനു 116ലേക്കു തകരുകയും ചെയ്തു.

BHUIVNESHWAR KUMAR

അനുകുല്‍ റോയ് (91) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ജാര്‍ഖണ്ഡ് 19.5 ഓവറില്‍ 150ന് പുറത്താവുകയായിരുന്നു. നാലോവറില്‍ ഒരു മെയ്ഡനടക്കം വെറും ആറു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഭുവി മൂന്നു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. നിതീഷ് റാണയ്ക്കും മൊഹ്‌സിന്‍ ഖാനും രണ്ടു വീതം വിക്കറ്റുകള്‍ ലഭിക്കുകയും ചെയ്തു. ഓപ്പണറായി ഇറങ്ങിയ ഇഷാന് വെറും എട്ടു റണ്‍സ് മാത്രമേ നേടാനായുള്ളൂ. കുമാര്‍ കുശാഗ്രയും (9) നിറം മങ്ങി.

നേരത്തേ റിങ്കു സിങ് (45), പ്രിയം ഗാര്‍ഗ് (31), സമീര്‍ റിസ്വി (24) എന്നിവരുടെ പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത യുപിയെ എട്ടു വിക്കറ്റിനു 160 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 28 ബോളില്‍ ആറു ഫോറുള്‍പ്പെട്ടതാണ് റിങ്കുവിന്റെ ഇന്നിങ്‌സ്. ഗാര്‍ഗ് 25 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടിച്ചു.

Story first published: Thursday, December 5, 2024, 15:43 [IST]
Other articles published on Dec 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+