Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SMAT: 28 പന്തില്‍ സെഞ്ച്വറി, ബാറ്റിങ് വിസ്‌ഫോടനം; അഭിഷേക് സഞ്ജുവിന് വന്‍ ഭീഷണി

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പല താരങ്ങളും മിന്നും പ്രകടനം നടത്തി കൈയടി നേടുകയാണ്. ഇതിനോടകം അണ്‍ക്യാപ്പ്ഡ് താരങ്ങളായ ചിലര്‍ മിന്നും സെഞ്ച്വറി പ്രകടനങ്ങളുമായി കൈയടി നേടിയിരുന്നു. ഇപ്പോഴിതാ എല്ലാവരേയും ഞെട്ടിച്ച് വീണ്ടുമൊരു വെടിക്കെട്ട് സെഞ്ച്വറി പിറന്നിരിക്കുകയാണ്. അഭിഷേക് ശര്‍മയാണ് ഇത്തവണ എല്ലാവരുടേയും കൈയടി നേടിയിരിക്കുന്നത്. പഞ്ചാബിന്റെ ഓപ്പണറായ അഭിഷേക് മേഘാലയക്കെതിരേ 28 പന്തിലാണ് സെഞ്ച്വറി നേടിയത്.

106 റണ്‍സുമായി താരം പുറത്താവാതെ നിന്നു. എട്ട് ഫോറും 11 സിക്‌സുമാണ് അഭിഷേക് പറത്തിയത്. 365.52 സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേകിന്റെ ബാറ്റിങ് വിസ്‌ഫോടനം. ഐപിഎല്ലും ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയും വരാനിരിക്കവെ എല്ലാവരേയും വിസ്മയിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് അഭിഷേക് നടത്തിയിരിക്കുന്നത്. മേഘാലയ മുന്നോട്ടുവെച്ച 143 റണ്‍സ് വിജയലക്ഷ്യം അഭിഷേകിന്റെ വെടിക്കെട്ടിന്റെ കരുത്തില്‍ 9.3 ഓവറില്‍ പഞ്ചാബ് മറികടന്നു.

അഭിഷേകിന്റേത് ലോക റെക്കോഡ് പ്രകടനം

28 പന്തില്‍ സെഞ്ച്വറി നേടിയതോടെ ലോക റെക്കോഡാണ് അഭിഷേക് ശര്‍മ നേടിയെടുത്തിരിക്കുന്നത്. ടി20യില്‍ വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡില്‍ ഉര്‍വില്‍ പട്ടേലിനൊപ്പം തലപ്പത്താണ് അഭിഷേകുള്ളത്. അഭിഷേക് റിഷഭ് പന്തിന്റെ റെക്കോഡിനേയും മറികടന്നു. 32 പന്തിലാണ് റിഷഭ് പന്ത് സെഞ്ച്വറി നേടിയത്. എന്നാല്‍ ഈ റെക്കോഡെല്ലാം അഭിഷേക് പഴങ്കഥയാക്കി. രോഹിത് ശര്‍മ 35 പന്തിലും സെഞ്ച്വറി നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ടീമില്‍ തനിക്കും സീറ്റ് വേണമെന്ന് പ്രകടനത്തിലൂടെ ആവശ്യപ്പെടുകയാണ് അഭിഷേക്. ഇംഗ്ലണ്ട് പരമ്പരയില്‍ സൂപ്പര്‍ താരങ്ങളെല്ലാം തിരിച്ചെത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ അപ്പോഴും അഭിഷേകിന് ടീമില്‍ സ്ഥാനം ലഭിച്ചേക്കും. ബൗളറെന്ന നിലയിലും ടീമിന് ഉപകാരിയാണ് അഭിഷേക്. യുവരാജ് സിങ്ങിന്റെ ശിഷ്യനായ അഭിഷേകിന് യുവരാജ് ഇന്ത്യന്‍ ടീമിന് നല്‍കിയതുപോലെ വലിയ നേട്ടങ്ങള്‍ നല്‍കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

abhishek sharma

ഓപ്പണിങ്ങില്‍ സഞ്ജുവിന് ഭീഷണി

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ യുവരാജ് സിങ്ങിന്റെ ശിഷ്യനാണ് അഭിഷേക് ശര്‍മ. കത്തിക്കയറാന്‍ കെല്‍പ്പുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ഓപ്പണിങ് നോട്ടമിടുന്ന എല്ലാ താരങ്ങള്‍ക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് പറയാം. അനായാസം റണ്‍സുയര്‍ത്താന്‍ താരത്തിന് കഴിവുണ്ട്. വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ കളിക്കാന്‍ അഭിഷേകിന് സാധിക്കുന്നുണ്ട്. ഇന്ത്യക്കായി ഇതിനോടകം അരങ്ങേറ്റം നടത്തിയ താരം സെഞ്ച്വറിയും ടി20യില്‍ നേടിക്കഴിഞ്ഞു.

സ്ഥിരതയില്ലാത്തതാണ് അഭിഷേകിന്റെ പ്രശ്‌നം. എന്നാല്‍ ഫോമിലേക്കെത്തിയാല്‍ വലിയ സ്‌കോറിലേക്കുയരാനും പ്രതിഭയുണ്ട്. പവര്‍പ്ലേയ്ക്കുള്ളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് അഭിഷേകിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം മിന്നിക്കാന്‍ അഭിഷേകിന് സാധിച്ചിട്ടുണ്ട്. ഇത്തവണയും അഭിഷേകിനെ ഹൈദരാബാദ് നിലനിര്‍ത്തിയിരുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലും അഭിഷേകിന് സീറ്റുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

പഞ്ചാബ് നാലാം സ്ഥാനത്ത്

ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിട്ടുള്ള പഞ്ചാബ് നാലാം സ്ഥാനത്താണുള്ളത്. ഏഴ് മത്സരത്തില്‍ നിന്ന് നാല് ജയമാണ് പഞ്ചാബ് നേടിയത്. രാജസ്ഥാനും ബംഗാളും മധ്യ പ്രദേശും പഞ്ചാബിന് മുകളിലുണ്ട്. അഭിഷേക് ശര്‍മ സെഞ്ച്വറിയോടെ മിന്നിച്ചപ്പോള്‍ സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദിന് മൂന്ന് റണ്‍സില്‍ സെഞ്ച്വറി നഷ്ടമായി. ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന താരമാണ് റുതുരാജ്. എന്നാല്‍ 48 പന്തില്‍ 97 റണ്‍സെടുത്ത് മഹാരാഷ്ട്ര നായകനായ റുതുരാജ് പുറത്തായിരിക്കുകയാണ്. യുവതാരങ്ങളെല്ലാം മിന്നുമ്പോള്‍ ഓപ്പണറായ റുതുരാജിന് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം.

Story first published: Thursday, December 5, 2024, 12:41 [IST]
Other articles published on Dec 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+