Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഷോ!! ആദ്യം വെടിക്കെട്ട്, പിന്നാലെ കിടു ക്യാപ്റ്റന്‍സി; സൂര്യയുടെ മുംബൈ തീര്‍ന്നു

ലഖ്‌നൗ: ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണിങ് റോളിലേക്കു വീണ്ടുമൊരു കിടിലന്‍ ഇന്നിങ്‌സുമായി അവകാശവാദമുന്നയിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സംസണ്‍. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈയെയാണ് സഞ്ജു നയിച്ച കേരളാ ടീം മലര്‍ത്തിയടിച്ചത്. 15 റണ്‍സിനാണ് കേരളത്തിന്റെ വിജയം.

ആദ്യം ബാറ്റിങില്‍ ഇടിവെട്ട് പ്രകടനവുമായി ടീമിന്റെ ടോപ്‌സ്‌കോററായ അദ്ദേഹം പിന്നീട് ക്യാപ്റ്റന്‍സിയിലും കസറുകയായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം രാത്രി പ്രഖ്യാപിച്ചിരുന്നു.

SANJU SURYA

വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പൂര്‍ണ ഫിറ്റല്ലെങ്കില്‍ ഈ റോളിനു താന്‍ തയ്യാറാണെന്നു കോച്ച് കോച്ച് ഗൗതം ഗംഭീറിനെ ഓര്‍മിപ്പിച്ചിരിക്കുകയാണ് സഞ്ജു. ഗില്‍ ടീമിന്റെ ഭാഗമാണെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇനിയും ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹം കളിക്കുമോയെന്നതും സംശയമാണ്.

മുംബൈയ്ക്കു ബ്രേക്കിട്ടു

തുടര്‍ച്ചയായ നാലു മല്‍സരങ്ങളിലെ മുംബൈയുടെ വിജയക്കുതിപ്പ് കൂടിയാണ് സഞ്ജു സംസണിന്റെ കേരളാ ടീം അവസാനിപ്പിച്ചിരിക്കുന്നത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ കേരളം മൂന്നം സ്ഥാനത്തേക്കും ഉയര്‍ന്നിരിക്കുകയാണ്.

ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, വെടിക്കെട്ട് താരം ശിവം ദുബെ, കൗമാര സെന്‍സേഷന്‍ ആയുഷ് മാത്രെ, സീനിയര്‍ ബാറ്ററായ അജിങ്ക്യ രഹാനെ എന്നിവരടങ്ങിയ താരനിബിഡമായ മുംബൈ ടീമിനെയാണ് കേരളം ഞെട്ടിച്ചത്. മുംബൈയെ നയിച്ചത് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ്.

ആദ്യം ബാറ്റ് ചെയ്ത കേരളം സഞ്ജുവിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സിലേറി 20 ഓവറില്‍ അഞ്ചു വിക്കറ്റിനു 178 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. ഒരു ഫോറകലെയാണ് സഞ്ജുവിനു ഫിഫ്റ്റി നഷ്ടമാത്. എങ്കിലും ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

28 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമടക്കം 46 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 164.29 സ്‌ട്രൈക്ക് റേറ്റോടെയാണിത്. വിഷ്ണു വിനോദ് (43*), മുഹമ്മദ് അസ്ഹറുദ്ദീന്‍ (32), ഷറഫുദ്ദീന്‍ (35*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

വിഷ്ണു 40 ബോളില്‍ മൂന്നു ഫോറടിച്ചപ്പോള്‍ അസ്ഹര്‍ 25 ബോളില്‍ മൂന്നു ഫോറും നേടി. ഷറഫുദ്ദീന്റെ കിടിലന്‍ ഫിനിഷിങാണ് കേരളത്തെ 180നു തൊട്ടരികെയെത്തിച്ചത്. വെറും 15 ബോളിലാണ് താരം 35 റണ്‍സ് വാരിക്കൂട്ടിയത്. അഞ്ചു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്.

സര്‍ഫറാസ് പൊരുതി

കേരളം നല്‍കിയ 179 റണ്‍സെന്ന വിജയലക്ഷ്യം മുംബൈ അനായാസം മറികടുമെന്നു കരുതിയെങ്കിലും സഞ്ജു സാംസണിന്റെ ഗംഭീര ക്യാപ്റ്റന്‍സിക്കു മുന്നില്‍ മുട്ടുമടക്കി. രണ്ടു ബോള്‍ ബാക്കിനില്‍ക്കെ 163 റണ്‍സിനു മുംബൈയുടെ സൂ്പ്പര്‍ ടീം ഓള്‍ഔട്ടാവുകയായിരുന്നു.

റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റായ സര്‍ഫറാസ് ഖാന്‍ (52) ഫിഫ്റ്റിയോടെ പൊരുതിയെങ്കിലും മറ്റാരെയും അധികസമയം നില്‍ക്കാന്‍ കേരളം അനുവദിച്ചില്ല. 40 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമടക്കമാണ് അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായത്.

സൂര്യകുമാര്‍ യാദവും അജിങ്ക്യ രഹാനെയും 32 റണ്‍സ് വീതം നേടിയും പുറത്തായി. മറ്റാര്‍ക്കും 15 റണ്‍സ് പോലും തികയ്ക്കാനായില്ല. 3.4 ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ പിഴുത കെഎം ആസിഫാണ് മുംബൈയുടെ കഥ കഴിച്ചത്. വിഘ്‌നേഷ് പൂത്തൂര്‍ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.

Story first published: Thursday, December 4, 2025, 16:06 [IST]
Other articles published on Dec 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+