For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

SMAT 2025: ഫിഫ്റ്റി, പിന്നാലെ 'തനിനിറം' കാണിച്ച് സഞ്ജു!! ഓപ്പണിങില്‍ പാളി, കേരളം വീണു

ലഖ്‌നൗ: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കേരളത്തിനു അപ്രതീക്ഷിത തോല്‍വി. തൊട്ടുമുമ്പത്തെ കളിയില്‍ 175 പ്ലസ് റണ്‍സ് പോലും വിക്കറ്റ് നഷ്ടമില്ലാതെ ജയിച്ചു കയറിയ കേരളത്തിനു ഇത്തവണ അമ്പെ പാളി. റെയില്‍വേസുമായുള്ള മല്‍സരത്തില്‍ 150 റണ്‍സ് പോലും മറികടക്കാനാവാതെയാണ് കേരളം ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞത്.

എട്ടു വിക്കറ്റിനു 118 റണ്‍സില്‍ ടീമിന്റെ പോരാട്ടമവസാനിക്കുകയും ചെയ്തു. 32 റണ്‍സിന്റെ വിജയമാണ് റെയില്‍വേസ് സ്വന്തമാക്കിയത് ബാറ്റിങില്‍ തന്നെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും സ്ഥിരതയള്ള പ്രകടനം പ്രതീക്ഷിക്കേണ്ടെന്നും ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സഞ്ജു സംസണ്‍ വീണ്ടും തെളിയിച്ചു. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ അപരാജിത ഫിഫ്റ്റി കുറച്ച അദ്ദേഹം ഈ കളിയില്‍ തീര്‍ത്തും നിരാശപ്പെടുത്തി.

SANJU SAMSON

അവസരം തുലച്ചു

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പര വരാനിരിക്കെ ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണിങ് റോളിലേക്കു അവകാശവാദമുന്നയിക്കാനുള്ള മികച്ചൊരു അവസരമാണ് സഞ്ജു സാംസണ്‍ പാഴാക്കി കളഞ്ഞത്. ദിവസങ്ങള്‍ക്കു മുമ്പ് ഒഡീഷയുമായുള്ള മല്‍സരത്തില്‍ കേരളം പത്തു വിക്കറ്റ് ജയം കൊയ്തപ്പോള്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

41 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമടക്കം പുറത്താവാതെ 51 റണ്‍സാണ് സഞ്ജു അന്നു അടിച്ചെടുത്തത്. ടീമിന്റെ വിജയ റണ്‍സും സ്വന്തം ഫിഫ്റ്റിയും അദ്ദേഹം പൂര്‍ത്തിയാക്കിയത് സിക്‌സറിലൂടെയായിരുന്നു. ഈ കളിയില്‍ സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളിയായ രോഹന്‍ കുന്നുമ്മല്‍ (61 ബോളില്‍ 121*) കിടിലന്‍ സെഞ്ച്വറിയും കുറിച്ചിരുന്നു.

റെയില്‍വേസുമായുള്ള ഇന്നത്തെ കളിയില്‍ സഞ്ജുവില്‍ വീണ്ടുമൊരു മികച്ച ഇന്നിങ്‌സുണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ സ്ഥിരതയില്ലാത്ത ബാറ്ററെന്ന ദുഷ്പേര് താന്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നു സഞ്ജു വീണ്ടും കാണിച്ചുതന്നു. വെറും 19 റണ്‍സാണ് ഓപ്പണറായി ഇറങ്ങി അദ്ദേഹം നേടിയത്.

25 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ രണ്ടു ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു. ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം കുറേക്കൂടി ഉത്തരവാദിത്വമേറ്റെടുത്ത് മികച്ചൊരു ഇന്നിങ്‌സ് പുറത്തെടുത്തിരുന്നെങ്കില്‍ 150 റണ്‍സെന്നത് കേരളത്തിനു അനായാസം മറികടക്കാമായിരുന്ന ടോട്ടലായിരുന്നു.

പക്ഷെ സഞ്ജുവടക്കം ആരും ക്രീസില്‍ നിലയുറപ്പിച്ച് അവസാനം വരെ ബാറ്റ് ചെയ്യാനുള്ള ശ്രമം നടത്തിയില്ല. ഇതാണ് കേരളത്തെ 32 റണ്‍സിന്റെ പരാജയത്തിലേക്കു തള്ളിയിട്ടത്. 19 റണ്‍സെടുത്ത സഞ്ജുവാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍ എന്നറിയുമ്പോള്‍ തന്നെ എത്ര മാത്രം പരിതാപകരമാണ് ബാറ്റിങ് പ്രകടനമെന്നു ഊഹിക്കാം.

കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരന്‍ രോഹന് വെറും എട്ടു റണ്‍സ് മാത്രമേ നേടാനായുള്ളൂ. അഹമ്മദ് ഇമ്രാന്‍ (12), വിഷ്ണു വിനോദ് (7), അബ്ദുള്‍ ബാസിത് (7), സല്‍മാന്‍ നിസാര്‍ (18), അഖില്‍ സ്‌കറിയ (16), ഷഫഫുദ്ദീന്‍ (6) തുടങ്ങി ആരും തന്നെ കേരളാ ബാറ്റിങ് നിരയില്‍ പൊരുതി നോക്കിയില്ല. മൂന്നു വിക്കറ്റെടുത്ത അതെല്‍ ബിഹാരി റായിയും രണ്ടു വിക്കറ്റ് പിഴുത ശിവം ചൗധരിയും ചേര്‍ന്നാണ് കേരളത്തെ തീര്‍ത്തത്.

നേരത്തേ ഏഴു വിക്കറ്റിനാണ് റെയില്‍വേസിനെ കേരളം 149 റണ്‍സെന്ന താരതമ്യേന ചെറിയ സ്‌കോറിലൊതുക്കിയത്. 32 റണ്‍സെടുത്ത നവ്‌നീത് വിര്‍ക്കാണ് അവരുടെ ടോപ്‌സ്‌കോറര്‍. രവി സിങ് 25 റണ്‍സും ശിവം 24 റണ്‍സും സ്‌കോര്‍ ചെയ്തു. കേരളത്തിനായി കെഎം ആസിഫ് മൂന്നും ഷറഫദ്ദീനും അഖിലും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

Story first published: Friday, November 28, 2025, 12:49 [IST]
Other articles published on Nov 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+