Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SMAT: ഫിഫ്റ്റിയടിച്ച് ഓപ്പണര്‍ സഞ്ജു!! പക്ഷെ ഹീറോ രോഹന്‍, 60 ബോളില്‍ 121; കേരളം കിടുക്കി

ലഖ്‌നൗ: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ പത്തരമാറ്റ് വിജദവുമായി സഞ്ജു സാംസണും സംഘവും തുടങ്ങി. ലഖ്‌നൗവിലെ എകാന സ്റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ കളിയില്‍ ഒഡീഷയെ കേരളം പത്തു വിക്കറ്റിനു മുക്കുകയായിരുന്നു. ടി20യില്‍ ഒരിടവേളയ്ക്കു ശേഷം ഓപ്പണിങിലേക്കുള്ള വരവ് അപരാജിത ഫിഫ്്റ്റിയോടെയാണ് സഞ്ജു ആഘോഷിച്ചത്.

പക്ഷെ കേരളത്തിന്റെ യഥാര്‍ഥഹീറോ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായ രോഹന്‍ കുന്നുമ്മലായിരുന്നു. ഇടിവെട്ട് സെഞ്ച്വറിയോടെ അദ്ദേഹം ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു. വെറും 61 ബോളില്‍ രോഹന്‍ വാരിക്കൂട്ടിയത് 121 റണ്‍സാണ്. 10 വീതം ഫോറും സിക്‌റുമടക്കമാണിത്.

SANJU ROHAN

51 റണ്‍സുമായി രോഹന് സഞ്ജു മികച്ച പിന്തുണ നല്‍കുകയും ചെയ്തു. 41 ബോിലാണ് അദ്ദേഹം 51 റണ്‍സടിച്ചത്. ആറു ഫോറും ഒരു സിക്‌സറും ഇതിലുണ്ടായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ കളിക്കാന്‍ താന്‍ റെഡിയാണെന്നും സഞ്ജു ഈ ഇന്നിങ്‌സിലൂടെ കാണിച്ചുതന്നു.

അനായാസം കേരളം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനു അയക്കപ്പെട്ട ശേഷം ഒഡീഷ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ ബിപ്ലബ് സമാന്തരെയുടെ (53) ഫിഫ്റ്റിയാണ് അവര്‍ക്കു കരുത്തായത്. 41 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു.

സംബിത് ബറാലാണ് (40) ഒഡീഷയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ഗൗരവ് ചൗധരി 29ഉം സ്വാസ്തിക് സമല്‍ 20 റണ്‍സും സ്‌കോര്‍ ചെയ്തു. കേരള ബൗളര്‍മാരില്‍ മിന്നിച്ചത് പേസര്‍ എംഡി നിധീഷാണ്. നാലോവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് അദ്ദേഹം നാലു വിക്കറ്റുകളെടുത്തു. മറ്റൊരു പേസര്‍ കെഎം ആസിഫിന് രണ്ടു വക്കറ്റും ലഭിച്ചു.

പക്ഷെ 177 റണ്‍സെന്നത് ചേസില്‍ കേരളത്തിനു ഒരിക്കലും വെല്ലുവിളിയായില്ല. രോഹന്‍ കുന്നുമ്മല്‍ തുടക്കത്തില്‍ തന്നെ ടോപ് ഗിയറിലേക്കു കയറിയപ്പോള്‍ പിന്തുണയ്‌ക്കേണ്ട ചുമതല മാത്രമേ നായകന്‍ സഞ്ജു സാംസണിനുണ്ടായുള്ളൂ. വെറും 16.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ കേരളം വളരെ അനായാസം വിജയത്തിലെത്തുകയും ചെയ്തു.

Story first published: Wednesday, November 26, 2025, 16:58 [IST]
Other articles published on Nov 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+