For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

SMAT 2025: 52, 68, 95, 84!! അവസാന 5ല്‍ 4ലും ഫിഫ്റ്റി, രഹാനെ തീപ്പൊരി; ത്രില്ലടിച്ച് കെകെആര്‍

ആലൂര്‍: സയ്ദ് മുഷ്താഖ് അലി ട്രോഫി (SMAT) ടി20 ടൂര്‍ണമെന്റില്‍ മുംബൈയ്‌ക്കൊപ്പം ഇന്ത്യയുടെ വെറ്ററന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയുടെ മാജിക്കല്‍ ഫോം തുടരുകയാണ്. ടി20 ക്രിക്കറ്റില്‍ ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്നു തെളിയിച്ചാണ് മുംബൈയ്ക്കായി അദ്ദേഹം റണ്‍വേട്ട തുടരുന്നത്. രഹാനെയുടെ ഇടിവെട്ട് ഫിഫ്റ്റിയുടെ മികവില്‍ മുംബൈ ടീം സെമി ഫൈനലിലേക്കും കുതിച്ചിരിക്കുകയാണ്.

200ന് മുകളില്‍ വിജയലക്ഷ്യം ചേസ് ചെയ്യേണ്ടി വന്നിട്ടും വിദര്‍ഭയെ നിഷ്പ്രഭമാക്കി ജയിച്ചു കയറാന്‍ മുംബൈയെ സഹായിച്ചത് രഹാനെയാണ്. ഓപ്പണറായെത്തിയ അദ്ദേഹം 85 റണ്‍സോടെ മുംബൈയുടെ അമരക്കാരനായപ്പോള്‍ ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

AJINKYA RAHANE

രഹാനെ വെടിക്കെട്ട്

നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ 222 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് മുംബൈയ്ക്കു വിദര്‍ഭ നല്‍കിയത്. ശ്രേയസ് അയ്യരുടെ മുംബൈയ്ക്കു ഇതു പിന്തുടര്‍ന്നു ജയിക്കുക കടുപ്പമാവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ അജിങ്ക്യ രഹാനെ - പൃഥ്വി ഷാ ജോടി ഓപ്പണിങ് സഖ്യം സ്‌ഫോടനാത്മക തുടക്കം നല്‍കിയതോടെ മുംബൈയ്ക്കു കാര്യങ്ങള്‍ എളുപ്പമായി.

ആദ്യ വിക്കറ്റില്‍ 83 റണ്‍സാണ് ഈ സഖ്യം നേടിയത്. വെറും 6.6 ഓവറുകളിലായിരുന്നു ഇത്. 26 ബോളില്‍ അഞ്ചു ഫോറും നാലു സിക്‌സറുമടക്കം 49 റണ്‍സ് അടിച്ചെടുത്ത് പൃഥ്വി മടങ്ങിയെങ്കിലും ആക്രമണത്തിന്റെ ദൗത്യം രഹാനെ ഏറ്റെടുക്കുകയായിരുന്നു. വെറും 45 ബോളില്‍ 85 റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. 10 ഫോറും മൂന്ന കൂറ്റന്‍ സിക്‌സറുമടക്കമാണിത്.

നായകന്‍ ശ്രേയസും (5) സൂര്യകുമാര്‍ യാദവും (9) ഫ്‌ളോപ്പായെങ്കിലും ശിവം ദുബെ 37* (22 ബോള്‍, 2 സിക്‌സ്, 1 ഫോര്‍), സൂര്യാന്‍ഷ് ഷെഡ്‌ഗെ 36* (12 ബോള്‍, 4 സിക്‌സ്, 1 ഫോര്‍) എന്നിവര്‍ ചേര്‍ന്ന് ടീമിനെ നാലു വിക്കറ്റിന് 19.2 ഓവറില്‍ വിജയത്തിലെത്തിക്കുകയായിരുന്നു.

അവിസ്മരണീയ ഫോമില്‍

സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ അവിസ്മരണീയ ഫോമിലാണ് മുംബൈയ്ക്കായി അജിങ്ക്യ രഹാനെ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ നാലാംസ്ഥാനത്തു നില്‍ക്കുകയാണ് അദ്ദേഹം. ഏഴു മല്‍സരങ്ങളിലായി ആറിന്നിങ്‌സുകളിലാണ് രഹാനെ ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 55.66 ശരാശരിയില്‍ 167.83 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 334 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു.

നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. 31 ഫോറുകളും 14 സിക്‌സറുകളുമാണ് രഹാനെ ഇതിനകം പായിച്ചത്. 95 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍. അവസാനമായി കളിച്ച അഞ്ചിന്നിങ്‌സുകളില്‍ നാലിലും രഹാനെ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം.

AJINKYA RAHANE

മഹാരാഷ്ട്രയ്‌ക്കെതിരായ ഗ്രൂപ്പുഘട്ടത്തിലെ മല്‍സരത്തില്‍ 34 ബോളില്‍ 52 റണ്‍സ് രഹാനെ അടിച്ചെടുത്തിരുന്നു. അടുത്ത കളിയില്‍ സഞ്ജു സാംസണ്‍ നയിച്ച കേരളത്തെയും അദ്ദേഹം തല്ലിപ്പറത്തി. 35 ബോളില്‍ 68 റണ്‍സാണ് രഹാനെ നേടിയത്.

സര്‍വീസസിനെതിരേ 18 ബോളില്‍ 22 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ. എന്നാല്‍ ആന്ധ്രാ പ്രദേശിനെതിരേ രഹാനെ വീണ്ടും ടോപ്പ് ഗിയറിലക്കു കയറി. 53 ബോളില്‍ 95 റണ്‍സ് സ്‌കോര്‍ ചെയ്താണ് താരം മടങ്ങിയത്. അതിനു ശേഷമാണ് ഇപ്പോള്‍ വിദര്‍ഭയ്‌ക്കെതിരേ 45 ബോളില്‍ 84 റണ്‍സും അദ്ദേഹം കുറിച്ചിരിക്കുന്നത്.

രഹാനെയുടെ കിടിലന്‍ ഫോം അടുത്ത ഐപിഎല്‍ സീസണിനൊരുങ്ങുന്ന നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും ആവേശത്തിലാക്കുന്നുണ്ട്. കഴിഞ്ഞ മെഗാ ലേലത്തില്‍ ആദ്യ ഘട്ടത്തില്‍ അണ്‍സോള്‍ഡായിരുന്ന അദ്ദേഹത്തെ പിന്നീട് അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കു കെകെആര്‍ വാങ്ങുകയായിരുന്നു.

Story first published: Wednesday, December 11, 2024, 18:13 [IST]
Other articles published on Dec 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+