Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌ട്രൈക്ക് റേറ്റ് 263!! അഭിയുടെ 'അഴിഞ്ഞാട്ടം', ചൂടറിഞ്ഞ് ഹാര്‍ദിക്കിന്റെ ബറോഡ

ലോക ക്രിക്കറ്റില്‍ ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ താന്‍ തന്നെയാണെന്നു അടിവരയിട്ട് വെടിക്കെട്ട് തുടരുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ പഞ്ചാബിനു വേണ്ടിയാണ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം വീണ്ടുമൊരു തീപ്പൊരി ഇന്നിങ്‌സ് കളിച്ചത്.

ഇത്തവണ തല്ലുകിട്ടിയതാവട്ടെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുള്‍പ്പെട്ട ബറോഡ ടീമിനുമാണ്. അവരെ നയിച്ചതാവട്ടെ മറ്റൊരു ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ്. ദിവസങ്ങള്‍ക്കു മുമ്പാണ് ബംഗാളുമായുള്ള കളിയില്‍ അഭിഷേക് റണ്‍മഴ പെയ്യിച്ചത്. വെറും 52 ബോളില്‍ 148 റണ്‍സ് അദ്ദേഹം അന്നു വാരിക്കൂട്ടിയിരുന്നു.

ABHISHEK SHARMA

ഫോം തുടര്‍ന്ന് അഭിഷേക്

സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യത്തെ രണ്ടു മാച്ചിലും ഒറ്റയക്ക സ്‌കോറുകള്‍ക്കു നിരാശപ്പെടുത്തിയ ശേഷമാണ് അഭിഷേക് ശര്‍മ ഇപ്പോള്‍ ഗിയറിലേക്കു കയറിയത്. വെറും 19 ബോളില്‍ 50 റണ്‍സ് റണ്‍സ് അടിച്ചെടുത്താണ് താരം ക്രീസ് വിട്ടത്. അഞ്ച ഫോറും നാലു കൂറ്റന്‍ സിക്‌സറുമടക്കമായിരുന്നു ഇത്.

263.12 എന്ന അവിശ്വസനീയ സ്‌ട്രൈക്ക്‌റേറ്റിലായിരുന്നു അഭിഷേക് ബാറ്റ് വീശിയത്. ഓപ്പണിങ് പങ്കാളിയായ പ്രഭ്‌സിമ്രന്‍ സിങിനെ (13 ബോൡ 16) തുടക്കത്തില്‍ നഷ്ടമായെങ്കിലും അഭിഷേക് തന്റെ അഗ്രസീവ് ശൈലിയില്‍ നിന്നും പിന്നോട്ടു പോയില്ല. കടന്നാക്രമിച്ച അദ്ദേഹം എതിര്‍ ടീമിനെ ബാക്ക്ഫൂട്ടിലാക്കുകയായിരുന്നു.

തുടരെ രണ്ടാമത്തെ കളിയിലും അഭിഷേക് സെഞ്ച്വറി കുറിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതു സംഭവിച്ചില്ല. 50യില്‍ നില്‍ക്കവെ രാജ് ലിംബാനിയാണ് അദ്ദേഹത്തെ മടക്കിയത്. വിക്കറ്റിനു പിന്നില്‍ ജിതേഷ് ശര്‍മയാണ് ക്യാച്ചെടുത്തത്. അഭിഷേകിനെ കൂടാതെ ഈ മല്‍സരത്തില്‍ പഞ്ചാബിനായി ഫിഫ്റ്റിയടിച്ച മറ്റൊരു താരം മൂന്നാം നമ്പറില്‍ കളിച്ച അന്‍മോല്‍പ്രീത് സിങാണ്.

69 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറുകയും ചെയ്തു. 32 ബോളില്‍ ഏഴു ഫോറും നാലു സിക്‌സറും അന്‍മോല്‍പ്രീതിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നമാന്‍ ധിറാണ് (28 ബോളില്‍ 39 റണ്‍സ്) പഞ്ചാബിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

അഭിഷേകിന്റെ പ്രകടനം

സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിനു വേണ്ടി നാലു മല്‍സരങ്ങളിലാണ് അഭിഷേക് ശര്‍മ ഇതിനകം കളിച്ചിട്ടുള്ളത്. 270 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ 228 റണ്‍സും വാരിക്കൂട്ടി. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. നാലു കളിയില്‍ 21 സിക്‌സറുകള്‍ താരം പറത്തിയെന്നതാണ് ആശ്ചര്യപ്പെടത്തുന്ന കാര്യം.

ABHISHEK SHARMA

.
സൗത്താഫ്രിക്കയുമായുള്ള അഞ്ചു ടി20കളുടെ പരമ്പര ഈ മാസം തുടങ്ങനിരിക്കെ അഭിഷേകിന്റെ മാരക ഫോം ഇന്ത്യക്കു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. അവസാനമായി ഓസ്‌ട്രേലിയയിലാണ് അദ്ദേഹം ടി20 പരമ്പര കളിച്ചത്. അന്നു പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസ് കൂടിയായിരുന്നു അഭിഷേക്.

അതിനു മുമ്പ് യുഎയില്‍ നടന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കിരീട വിജയത്തിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. അന്നു പ്ലെയര്‍ ഒാഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതും അഭിഷേക് തന്നെയാണ്. അതേസമയം, ഇന്ത്യക്കായി 29 ടി20കളിലാണ് 25കാരനായ താരം കളിച്ചത്. 189.51 സ്‌ട്രൈക്ക് റേറ്റോടെ 1012 റണ്‍സും സ്‌കോര്‍ ചെയ്തു. രണ്ടു സെഞ്ച്വറിയും ആറു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

Story first published: Tuesday, December 2, 2025, 12:56 [IST]
Other articles published on Dec 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+