Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SMAT: കുഞ്ഞന്‍ ടീമിനെതിരേ 106, വമ്പന്‍മാര്‍ക്കെതിരേ 30!! സഞ്ജുവിന്റെ 'തനിനിറം' പുറത്ത്

സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കേരളാ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നു കാണാം. നേരത്തേ ഇന്ത്യന്‍ ടീമിനൊപ്പം ടി20യില്‍ ഓപ്പണറായി കസറിയ അദ്ദേഹത്തിനു കേരളാ ടീമില്‍ ഇതേ റോള്‍ ഏറ്റെടുത്തപ്പോള്‍ അത്രത്തോളം തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും സഞ്ജു ഓപ്പണ്‍ ചെയ്യണമോയെന്ന കാര്യം സംശയത്തിലുമായിരിക്കുകയാണ്.

മുഷ്താഖ് അലി ട്രോഫിയില്‍ ആറു മല്‍സരങ്ങളാണ് കേരളത്തിനു ഗ്രൂപ്പുഘട്ടത്തിലുണ്ടായിരുന്നത്. ഇതില്‍ അഞ്ചെണ്ണത്തിലാണ് സഞ്ജു കളിച്ചത്. ഇവയിലെല്ലാം അദ്ദേഹം ഓപ്പണറായി ബാറ്റ് വീശുകയും ചെയ്തു. പക്ഷെ ഒരേയൊരു ഫിഫ്റ്റി മാത്രമേ അഞ്ചിന്നിങ്‌സുകളില്‍ നിന്നും താരം നേടിയിട്ടുള്ളൂ. ഇതു മാത്രമല്ല ഗ്രൂപ്പുഘട്ടത്തില്‍ ശക്തരായ എതിരാളുകള്‍ക്കെതിരേ മുട്ടിടിച്ച സഞ്ജുവിനു ചെറിയ ടീമുകള്‍ക്കെതിരേ മാത്രമാണ് തിളങ്ങാനും കഴിഞ്ഞിട്ടുള്ളത്.

SANJU SAMSON

സഞ്ജുവിന്റെ പ്രകടനം

ഇന്ത്യക്കൊപ്പം അവസാനത്തെ രണ്ടു ടി20 പരമ്പരകളിലായി മൂന്നു സെഞ്ച്വറികള്‍ വാരിക്കൂട്ടി ഹീറോയാവാന്‍ സഞ്ജു സാംസണിനായിരുന്നു. അതുകൊണ്ടു തന്നെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ അദ്ദേഹം കേരളത്തിനായി കളിക്കാനിറങിയപ്പോള്‍ പ്രതീക്ഷകളും വാനോളമായിരുന്നു. കേളത്തിന്റെ കുപ്പായത്തിലും ഓപ്പണറായി ഒന്നോ, രണ്ടോ സെഞ്ച്വറികള്‍ സഞ്ജു തീര്‍ച്ചയായും കുറിക്കുമെന്നും ആരാധകര്‍ സ്വപ്‌നം കണ്ടു.

പക്ഷെ ഈ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കേരളാ ക്യാപ്റ്റനു കഴിഞ്ഞില്ല. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 149.45 സ്‌ട്രൈക്ക് റേറ്റില്‍ 136 റണ്‍സ് മാത്രമാണ് സഞ്ജുവിനു സ്‌കോര്‍ ചെയ്യാനായത്. ഒരു ഫിഫ്റ്റി മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. 27.20 എന്ന മോശം ശരാശരിയോടെയാണിത്. 19 ഫോറും അഞ്ചു സിക്‌സറുമാണ് അദ്ദേഹം നേടിയത്.

കേരളത്തിനായി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത് ഓപ്പണര്‍ രോഹന്‍ കുന്നുമ്മലാണ്. ആറു കളിയില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 169.44 സ്‌ട്രൈക്ക് റേറ്റില്‍ 244 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. 169 റണ്‍സ് സ്‌കോര്‍ ചെയ്ത സല്‍മാന്‍ നിസാണ് രണ്ടാംസ്ഥാനത്ത്. റണ്‍വേട്ടയില്‍ സഞ്ജുവിനു മൂന്നാംസ്ഥാനം മാത്രമേയുള്ളൂ.

വലിയ ടീമിനെതിരേ പതറി

ടൂര്‍ണമെന്റില്‍ സഞ്ജു സാംസണിന്റെ അഞ്ചു മല്‍സരങ്ങളിലെ പ്രകടനം നോക്കിയാല്‍ അദ്ദേഹം കസറിയത് ചെറിയ ടീമുള്‍ക്കെതിരേ മാത്രമാണെന്നു കാണാം. ശക്തമായ ബൗളിങ് ലൈനപ്പുള്ള കരുത്തരായ എതിരാളികള്‍ക്കെതിരേയെല്ലാം സഞ്ജു ഫ്‌ളോപ്പാവുകയും ചെയ്തു. ഇതു തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന പ്രകടനം തന്നെയാണ്.

അദ്ദേഹത്തിന്റെ ഏക ഫിഫ്റ്റി വന്നത് സര്‍വീസസുമായുള്ള ആദ്യത്തെ മല്‍സരത്തിലാണ്. മോഹിത് അഹ്ലാവത്ത് നയിച്ച ടീമിന്റെ ദുര്‍ബലവമായ ബൗളിങ് നിരയ്‌ക്കെതിരേ സഞ്ജു 45 ബോളില്‍ 75 റണ്‍സുമായാണ് കൈയടി നേടിയത്. എന്നാല്‍ റുതുരാജ് ഗെയ്ക്വാദ് നയിച്ച കരുത്തരായ മഹാരാഷ്ട്രയുമായുള്ള അടുത്ത കളിയില്‍ അദ്ദേഹം ഫ്‌ളോപ്പായി. 15 ബോളില്‍ നേടാനായത് 19 റണ്‍സ് മാത്രം.

SANJU SAMSON

കേരളത്തിന്റെ മൂന്നാമത്തെ മല്‍സരം ദുര്‍ബലരായ നാഗാലാന്‍ഡിനെതിരേയായിരുന്നു. ഈ കളിയിലാവട്ടെ സഞ്ജു കളിച്ചതുമില്ല. അതിനു ശേഷം കേരളത്തിന്റെ അടുത്ത എതിരാളികള്‍ ശ്രേയസ് അയ്യരുടെ മുംബൈയായിരുന്നു. ശര്‍ദ്ദുല്‍ ടാക്കൂര്‍, ഷംസ് മ്യുലാനി, തനുഷ് കോട്ടിയാന്‍ എന്നിവരടങ്ങുന്ന മുംബൈയുടെ കരുത്തുറ്റ ബൗളിങിനു മുന്നില്‍ സഞ്ജു ദുരന്തമായി മാറി. നാലു റണ്‍സ് മാത്രമെടുത്ത അദ്ദേഹം ശര്‍ദ്ദുലിനെതിരേ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

എന്നാല്‍ കുഞ്ഞന്‍ ടീമായ ഗോവയുമായുള്ള അടുത്ത കളിയില്‍ സഞ്ജു തനിനിറം പുറത്തെടുത്തു. 14 ബോളില്‍ 31 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. അതിനു ശേഷം കേരളത്തിന്റെ അവസാന മല്‍സരം കരുത്തരായ ആന്ധ്രാ പ്രദേശിനെതിരേയായിരുന്നു. ഈ കളിയില്‍ സഞ്ജു ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. 12 ബോളില്‍ അദ്ദേഹത്തിനു നേടാനായത് വെറും ഏഴു റണ്‍സ് മാത്രമാണ്.

Story first published: Wednesday, December 4, 2024, 9:58 [IST]
Other articles published on Dec 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+