Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SMAT 2024: ആദ്യ 6 ബോളില്‍ റണ്ണില്ല! തട്ടിയും മുട്ടിയും പതറി സഞ്ജു, പിന്നാലെ പുറത്ത്

ഹൈദരാബാദ്: സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കരുത്തരായ ആന്ധ്രാ പ്രദേശുമായുള്ള പോരാട്ടത്തില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് കേരളാ ക്യാപ്റ്റവും ഓപ്പണറുമായ സഞ്ജു സാംസണ്‍. ഗ്രൂപ്പ് ഇയിലെ നിര്‍ണായകമായ ആറാമത്തെും അവസാനത്തെയും റൗണ്ട് മല്‍സരത്തില്‍ ഏഴു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയും ചെയ്തു. ഒരു ബൗണ്ടറി മാത്രമേ സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കേരളാ ടീം വലിയ ബാറ്റിങ് തകര്‍ച്ചയാണ് ഇപ്പോള്‍ നേരിടുന്നത്. ഒമ്പതോവര്‍ ആവുമ്പോഴേക്കും അഞ്ചു മുന്‍നിര വിക്കറ്റുകള്‍ കേരളാ ടീമിനു നഷ്ടമായിക്കഴിഞ്ഞു. സ്‌കോര്‍ ബോര്‍ഡിലുള്ളത് വെറും 48 റണ്‍സ് മാത്രവുമാണ്.

SANJU SAMSON

റണ്ണെടുക്കാന്‍ പാടുപെട്ട് സഞ്ജു

രോഹന്‍ കുന്നുമ്മലിനൊപ്പമാണ് ആന്ധ്രാ പ്രദേശിനെതിരേ സഞ്ജു സാംസണ്‍ ഓപ്പണ്‍ ചെയ്യാനിറങ്ങിയത്. പക്ഷെ തുടക്കം മുതല്‍ റണ്ണെടുക്കാനാവാതെ അദ്ദേഹം വിയര്‍ക്കുന്നതാണ് കണ്ടത്. ആദ്യത്തെ ആറു ബോളിലും കേരളാ ക്യാപ്റ്റന്‍ അക്കൗണ്ട് തുറക്കാനായില്ല. ഒടുവില്‍ ഏഴാമത്തെ ബോളിലാണ് സിംഗിളുമായി സഞ്ജു ആദ്യത്തെ റണ്‍സ് കുറിച്ചത്.

പക്ഷെ ക്രീസില്‍ അദ്ദേഹത്തെ അധികനേരം നില്‍ക്കാന്‍ ആന്ധ്രാ ബൗളര്‍മാര്‍ അനുവദിച്ചില്ല. 12 ബോളില്‍ ഏഴു റണ്‍സ് മാത്രമെടുത്ത് സഞ്ജു മടങ്ങുകയായിരുന്നു. ഒരു ഫോറുള്‍പ്പെടെയാണിത്. 58.33 എന്ന മോശം സ്‌ട്രൈക്ക് റേറ്റായിരുന്നു താരത്തിന്‍റേത്. കെവി ശശികാന്തിന്റെ ബൗളിങില്‍ സ്റ്റീഫനു ക്യാച്ച് സമ്മാനിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്.

ഓപ്പണിങില്‍ തിളങ്ങിയോ?

സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ കേരളത്തിന്റെ ആറു മല്‍സരങ്ങളില്‍ അഞ്ചിലും സഞ്ജു സാംസണ്‍ കളിച്ചിരുന്നു. ഇവയിലെല്ലാം ഓപ്പണറായി തന്നെയാണ് അദ്ദേഹമിറങ്ങിയത്. പക്ഷെ അഞ്ചു ഇന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ സഞ്ജുവിനു നേടാനായിട്ടുള്ളൂവെന്നു കാണാം. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 163 സ്‌ട്രൈക്ക് റേറ്റില്‍ 136 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 75 റണ്‍സുമാണ്.

സര്‍വീസസുമായുള്ള ടൂര്‍ണമെന്റിലെ ആദ്യത്തെ മല്‍സരത്തിലായിരുന്നു സഞ്ജുവിന്റെ ഇടിവെട്ട് ഫിഫ്റ്റി. 45 ബോളില്‍ 10 ഫോറും മൂന്നു സിക്‌സറുമടക്കമാണ് 75 റണ്‍സോടെ അദ്ദേഹം ടീമിന്റെ ഹീറോയായത്.

പക്ഷെ പിന്നീട് കളിച്ച മല്‍സരങ്ങളിലൊന്നും ഓപ്പണറായി വലിയൊരു സ്‌കോര്‍ അദ്ദേഹത്തിനു കുറിക്കാനായിട്ടില്ലെന്നു കാണാം. 19 ബോളില്‍ 15 (മഹാരാഷ്ട്ര), നാലു ബോളില്‍ 4 (മുംബൈ), 15 ബോളില്‍ 31 (ഗോവ) എന്നിങ്ങനെയാണ് സഞ്ജുവിന്റെ തുടര്‍ന്നുള്ള മല്‍സരങ്ങളിലെ സ്‌കോറുകള്‍. നാഗാലാന്‍ഡുമായുള്ള മല്‍സരത്തില്‍ അദ്ദേഹം കളിച്ചതുമില്ല.

SANJU SAMSON

സഞ്ജുവിന്‍റെ ഫോം

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണ്‍ ചെയ്യാനൊരുങ്ങുകയാണ് സഞ്ജു സാംസണ്‍. എന്നാല്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ അദ്ദേഹത്തിന്റെ ശരാശരി പ്രകടനം തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നതാണ്. തന്റെ സ്ഥിരം റോളായ മൂന്നാം നമ്പറിലേക്കു തന്നെ അദ്ദേഹത്തിന മാറേണ്ടി വരുമോയെന്നതാണ് ചോദ്യം.

പക്ഷെ അങ്ങനെ ചെയ്താല്‍ യശസ്വി ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളി ആരാവുമെന്നതും കുഴപ്പിക്കുന്ന ചോദ്യമാണ്. കഴിഞ്ഞ സീസണ്‍ വരെ ഓപ്പണറായി ടീമിനൊപ്പമുണ്ടായിരുന്ന ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലറെ കൈവിട്ടതാണ് റോയല്‍സിനെ ഇപ്പോള്‍ കുഴപ്പത്തിലാക്കിയിരിക്കുന്നത്.

ബട്‌ലറുടെ അഭാവത്തില്‍ ഈ റോള്‍ ഏറ്റെടുക്കാന്‍ സഞ്ജു നിര്‍ബന്ധിതനായി മാറുകയും ചെയ്യും. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം നേരത്തേ ഓപ്പണിങില്‍ മിന്നിച്ചതാണ് അദ്ദേഹത്തെ മുഷ്താഖ് അലി ട്രോഫിയിലും ഈ റോളില്‍ കളിക്കാന്‍ പ്രേരിപ്പിച്ചത്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള കഴിഞ്ഞ രണ്ടു ടി20 പരമ്പരകളിലും ഓപ്പണ്‍ ചെയ്ത സഞ്ജു മൂന്നു സെഞ്ച്വറികളും കുറിച്ചിരുന്നു.

Story first published: Tuesday, December 3, 2024, 12:08 [IST]
Other articles published on Dec 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+