Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SMAT: 9 കളിയില്‍ 111!! റാണ വന്‍ ഫ്‌ളോപ്പ്, 4.2 കോടി വെള്ളത്തില്‍? റോയല്‍സും സഞ്ജുവും പെട്ടു

ബെംഗളൂരു: സയ്‌ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഉത്തര്‍ പ്രദേശ് ഓള്‍റൗണ്ടര്‍ നിതീഷ് റാണയുടെ ഫ്‌ളോപ്പ് ഷോയും പെരുമാറ്റവുമെല്ലാം രാജസ്ഥാന്‍ റോയല്‍സിനു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഐപിഎല്‍ മെഗാ ലേലത്തില്‍ 4.2 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ റോയല്‍സ് വാങ്ങിയത്. ഈ തുക വെള്ളത്തിലായോ എന്ന സംശയമാണ് മുഷ്താഖ് അലി ട്രോഫിയില്‍ താരത്തിന്റെ പ്രകടനം നല്‍കുന്നത്.

കഴിഞ്ഞ ദിവസം തന്റെ മുന്‍ ടീം കൂടിയായ ഡല്‍ഹിയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ റാണയുടെ മോശം പെരുമാറ്റവും വലിയ വിവാദത്തിലായിരിക്കുകയാണ്. ഡല്‍ഹിയുടെ ഇന്നിങ്‌സിനിടെ അവരുടെ താരമായ ആയുഷ് ബദോനിയുമായി അദ്ദേഹം കൊമ്പുകോര്‍ത്തത് സോഷ്യല്‍ മീഡിയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

NITISH RANA

ബദോനിയുമായി കൊമ്പുകോര്‍ത്തു

ഡല്‍ഹിയുടെ ഇന്നിങ്‌സിലെ 13ാമത്തെ ഓവറിലായിരുന്നു സംഭവം. ഡല്‍ഹി അപ്പോള്‍ രണ്ടു വക്കറ്റിന് 96 റണ്‍സെന്ന നിലയിലായിരുന്നു. എട്ടു റണ്‍സോടെ ആയുഷ് ബദോനിയും ഒരു റണ്‍സുമായി അനൂജ് റാവത്തുമായിരുന്നു അപ്പോള്‍ ക്രീസില്‍. ഓവറിലെ മൂന്നാമത്തെ ബോള്‍ എറിഞ്ഞ ശേഷമാണ് ബദോനിയോടു റാണ പ്രകോപനപരപമായി പെരുമാറിയത്.

സ്‌ട്രൈക്ക് നേരിട്ടത് ബദോനിയായിരുന്നു. ലോങ് ഓണിലേക്കു കളിച്ച താരം സിംഗിളെടുക്കുകയും ചെയ്തു. എന്നാല്‍ സിംഗിള്‍ പൂര്‍ത്തിയാക്കവെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ ബദോനിയുടെ മുന്നിലേക്കു മനപൂര്‍വം വന്നുനിന്ന റാണ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.

ഇതോടെ ഇരുതാരങ്ങളും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയേക്കുമെന്ന ഘട്ടത്തില്‍ അംപയര്‍ മദനഗോപാല്‍ ഇടപെടുകയും രംഗം ശാന്തമാക്കുകയുമായിരുന്നു.

ബാറ്റിങിലോ, ബൗളിങിലോ ഈ മല്‍സരത്തില്‍ റാണയ്ക്കു കാര്യമായ ഇംപാക്ടൊന്നും സൃഷ്ടിക്കാനായിരുന്നില്ല. ഇതു കൂടാതെയാണ് ബദോനിയുമായി ഏറ്റുമുട്ടി അനാവശ്യ വിവാദത്തിലും താരം ഇടം നേടിയത്. ബൗിങില്‍ മൂന്നോവറില്‍ 23 റണ്‍സിനു ഒരു വിക്കറ്റാണ് റാണ വീഴ്ത്തിയത്. ബാറ്റിങില്‍ നാലാമനായി ക്രീസിലെത്തിയ അദ്ദേഹം രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. ബദോനിയാണ് റാണയുടെ വിക്കറ്റും സ്വന്തമാക്കിയത്.

ഈ മല്‍സരത്തില്‍ 19 റണ്‍സിനു തോറ്റ് യുപി സെമി ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന മികച്ച ടോട്ടലാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ യുപി 174 റണ്‍സിനു പുറത്താവുകയായിരുന്നു. 34 ബോളില്‍ 54 റണ്‍സെടുത്ത പ്രിയം ഗാര്‍ഗിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റാരും ബാറ്റിങ് നിരയില്‍ ക്ലിക്കായില്ല. റിങ്കു സിങ് 10 റണ്‍സിനും സമീര്‍ റിസ്വി 26 റണ്‍സിനും പുറത്തായി.

ദയനീയ പ്രകടനം

നിതീഷ് റാണ തീര്‍ച്ചയായും മറക്കാനാഗ്രഹിക്കുന്ന ഒരു സയ്ദ് മുഷ്താഖ് അലി ട്രോഫി തന്നെയായിരിക്കും ഇത്തവണത്തേത്. കാരണം ബാറ്റിങില്‍ അദ്ദേഹം അത്രയും ദയനീയ പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവച്ചിട്ടുള്ളത്. ടൂര്‍ണമെന്റില്‍ ഉത്തര്‍ പ്രദേശിന്റെ ഒമ്പതു മല്‍സരങ്ങളിലും റാണ കളിച്ചിരുന്നു. ഇവയില്‍ നിന്നും 13.87 എന്ന മോശം ശരാശരിയില്‍ നേടാനായത് വെറും 111 റണ്‍സ് മാത്രമാണ്. 114.43 സ്‌ട്രൈക്ക് റേറ്റിലാണിത്.

ഒരു ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ മറ്റൊന്നും തന്നെ റാണയ്ക്കു എടുത്തു കാണിക്കാനുമില്ല. 61 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബാക്കിയുള്ള എട്ടു ഇന്നിങ്‌സുകളില്‍ നിന്നും താരത്തിനു നേടാനായത് വെറും 51 റണ്‍സാണ്. ബൗളിങിലേക്കു വന്നാല്‍ അഞ്ചിന്നിങ്‌സുകളിലാണ് റാണ പന്തെറിഞ്ഞത്. ഇവയില്‍ നിന്നും നാലു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

അതേസമയം, കഴിഞ്ഞ മെഗാ ലേലത്തില്‍ 4.2 കോടി രൂപയ്ക്കാണ് റാണയെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയത്. ദീര്‍ഘകാലം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായിരുന്ന അദ്ദേഹത്തെ അവസാന സീസണിനു ശേഷം അവര്‍ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നാണ് ലേലത്തിന്റെ പൂളില്‍ റാണ ഉള്‍പ്പെട്ടത്.

Story first published: Thursday, December 12, 2024, 9:48 [IST]
Other articles published on Dec 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+