കളി കാര്യമായി, ഒന്നാം ടെസ്റ്റില്‍ വാക്കേറ്റം, അടിയുടെ വക്കില്‍
ഫില്‍ ഹ്യൂസിന്റെ മരണത്തിന് തൊട്ടുപിന്നാലെ തുടങ്ങിയ ടെസ്റ്റിലും ക്രിക്കറ്റ് താരങ്ങള്‍ തനിസ്വരൂപം പുറത്തെടുത്തു. കോലിയുട തലയില്‍ ബൗണ്‍സര്‍ കൊണ്ടതില്‍ വിഷമിച്ചും നിയന്ത്രിച്ചും പന്തെറിഞ്ഞ ഓസ്‌ട്രേലിയയെ അല്ല നാലാം ദിവസം കളത്തില്‍ കണ്ടത്. സ്വതേ ചൂടന്മാരായ ഡേവിഡ് വാര്‍ണറും ഷെയ്ന്‍ വാട്‌സനുമാണ് വാക്കേറ്റത്തില്‍ പങ്കാളികളായ ഓസീസ് താരങ്ങള്‍.
ഇന്ത്യക്കാരും വെറുതെയിരുന്നില്ല. സ്ലെഡ്ജിംഗും തുറിച്ചുനോട്ടവും തുടങ്ങിവെച്ചത് ഇന്ത്യന്‍ താരങ്ങളാണ്. വരുണ്‍ ആരോണ്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് കളിയുടെ മാന്യത വിട്ട ഇന്ത്യന്‍ താരങ്ങള്‍. ക്യാപ്റ്റന്‍ കോലി രംഗത്തെത്തിയാണ് ധവാനെയും ആരോണിനെയും പിടിച്ചുമാറ്റിയത്. വാക്കുതര്‍ക്കം തുടക്കം മുതല്‍ ചിത്രങ്ങളിലൂടെ.

തുടങ്ങിയത് ആരോണ്‍
ഡേവിഡ് വാര്‍ണറെ ക്ലീന്‍ ബൗള്‍ ചെയ്ത് ഒരു സെന്‍ഡ് ഓഫും കൊടുത്താണ് ഫാസ്റ്റ് ബൗളര്‍ ആരോണ്‍ പറഞ്ഞയച്ചത്. തകര്‍ത്തടിക്കുകയായിരുന്നു ആരോണ്‍.

നോബോള്‍, സംഭവം ചീറ്റി
എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ ആരോണിന്റേത് നോ ബോളാണ് എന്ന് മനസിലായി. വാര്‍ണര്‍ തിരിച്ച് ക്രീസിലുമെത്തി.

കമോണ്‍ ആരോണ്‍
കമോണ്‍ കമോണ്‍ എന്ന് പറഞ്ഞ് ആരോണിനെ പ്രകോപിച്ചുകൊണ്ടാണ് വാര്‍ണര്‍ ക്രീസില്‍ തിരിച്ചെത്തിയത്.

ശിഖര്‍ ധവാന്‍ ഇടപെട്ടു
സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശിഖര്‍ ധവാന്‍ ഇടപെട്ടു. വാര്‍ണറുടെ നേരെ എന്തോ പറഞ്ഞു ധവാന്‍, ഇതോടെ ധവാനും വാര്‍ണറും തമ്മിലായി കാര്യങ്ങള്‍. വാക്കേറ്റം മൂത്ത് വിരല്‍ ചൂണ്ടല്‍ വരെയെത്തി.

വാട്‌സന്‍ അടങ്ങിയിരിക്കുമോ
സ്വതേ ചൂടനായ വാട്‌സനായിരുന്നു മറ്റേ അറ്റത്ത്. വാട്‌സന്‍ ഓടിയെത്തി ഇടപെട്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ധവാന് നേരെ വാട്‌സനും തട്ടിക്കയറി.

കോലി സഹായിച്ചു
വാക്കേറ്റത്തിന് കോലിയും ഒട്ടും മോശമൊന്നുമല്ല എന്നാല്‍ ക്യാപ്റ്റനായിപ്പോയി. ഓടിയെത്തിയ കോലി അംപയര്‍മാരുടെ സഹായത്തോടെ പ്രശ്‌നക്കാരെ പിടിച്ചുമാറ്റി കളി തുടര്‍ന്നു.

ആരോണ്‍ അടങ്ങുന്നില്ല
തൊട്ടടുത്ത ഓവറില്‍ വാര്‍ണര്‍ക്ക് നേരെ തീപ്പന്തം പോലെ ഒരു ബൗണ്‍സര്‍ പായിച്ചാണ് ആരോണ്‍ ദേഷ്യം തീര്‍ത്തത്. കുനിഞ്ഞുമാറാന്‍ നോക്കിയ വാര്‍ണറുടെ കയ്യില്‍ പന്ത് തട്ടുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications