Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യോ യോ ടെസ്റ്റുണ്ടെങ്കില്‍ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ടീമിലുണ്ടാവില്ല!- കഴിവ് പ്രധാനമെന്ന് വീരു

ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ നിലവില്‍ ബിസിസിഐ മാനദണ്ഡമാക്കി വച്ചിരിക്കുന്ന പ്രധാന കടമ്പയായ ഫിറ്റ്‌നസ് ടെസ്റ്റിനെതിരേ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഫിറ്റ്‌നസിലേക്കാളുപരി ഒരു താരത്തിന്റെ കഴിവിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ഫിറ്റ്‌നസ് പരിശോധിക്കുന്നതിനു വേണ്ടിയുള്ള യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു പല താരങ്ങള്‍ക്കും ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ അവസാനത്തെ രണ്ടു പേരാണ് പുതുമുഖങ്ങളായ രാഹുല്‍ തെവാത്തിയ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍. ഇംഗ്ലണ്ടിനെതിരേ സമാപിച്ച അഞ്ചു ടി20കളുടെ പരമ്പരയിലേക്കു ഇരുവരും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതു കാരണം രണ്ടു പേര്‍ക്കും ടീമിലെത്താനായില്ല.

പലരും പരാജയപ്പെടുമായിരുന്നു

പലരും പരാജയപ്പെടുമായിരുന്നു

താന്‍ കളിച്ചിരുന്ന കാലത്താണ് ബിസിസിഐ യോ യോ ടെസ്റ്റ് സംഘടിപ്പിച്ചിരുന്നതെങ്കില്‍ പല സൂപ്പര്‍ താരങ്ങളും പരാജയപ്പെടുമായിരുന്നുവെന്നു സെവാഗ് അഭിപ്രായപ്പെട്ടു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരൊന്നും യോ യോ ടെസ്റ്റില്‍ ജയിക്കുമെന്നു ഞാന്‍ കരുതുന്നില്ല. അന്നു ബീപ്പ് ടെസ്റ്റായിരുന്നു നടത്തിയിരുന്നത്. പലര്‍ക്കും യോഗ്യതാ മാര്‍ക്കായ 12.5 കടക്കാന്‍ കഴിഞ്ഞിരുന്നില്ല. സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ഇവവരൊന്നും ഒരിക്കലും ഈ ടെസ്റ്റില്‍ വിജയിച്ചിട്ടില്ലെന്നും സെവാഗ് വെളിപ്പെടുത്തി.

ഹാര്‍ദിക്കും യോ യോ ടെസ്റ്റും

ഹാര്‍ദിക്കും യോ യോ ടെസ്റ്റും

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും യോ യോ ടെസ്റ്റ് വിജയിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാന്‍ ഫിറ്റല്ലെങ്കില്‍ ഇന്ത്യ എന്തുകൊണ്ടു ടി20, ഏകദിന പരമ്പരകളില്‍ കളിപ്പിച്ചുവെന്ന ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായിട്ടാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്.
നമ്മള്‍ ഇവിടെ യോ യോ ടെസ്റ്റിനെക്കുറിച്ചാണ് പറയുന്നത്. ഹാര്‍ദിക്കിന് ഓടുന്നതിന് പ്രശ്‌നമൊന്നുമല്ല, ബൗളിങ് കാരണം ജോലിഭാരം കൂടുമെന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. അതേസമയം, അശ്വിന്‍, വരുണ്‍ എന്നിവരാവട്ടെ യോ യോ ടെസ്റ്റില്‍ വിജയിച്ചതുമില്ല. അതുകൊണ്ടു അവര്‍ ടീമിലുമെത്തിയില്ല. എന്നാല്‍ ഇതിനോടു യോജിക്കാന്‍ തനിക്കു കഴിയില്ലെന്നും സെവാഗ് തുറന്നടിച്ചു.

കോലിയോടു യോജിക്കാതെ വീരു

കോലിയോടു യോജിക്കാതെ വീരു

അടുത്തിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഫിറ്റ്‌നസ് ടെസ്റ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അതുമായി യോജിക്കാന്‍ സെവാഗ് വിമുഖത പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ഫിറ്റ്‌നസെന്നത് കാലക്രമേണ വളര്‍ത്തിക്കൊണ്ടു വരാന്‍ കഴിയുന്ന ഒന്നാണെന്നാണ് തന്റെ അഭിപ്രായമെന്നും വീരു വ്യക്തമാക്കിയിരുന്നു.

കളി ജയിക്കാന്‍ കഴിവ് വേണം

കളി ജയിക്കാന്‍ കഴിവ് വേണം

ക്രിക്കറ്റില്‍ കഴിവാണ് പ്രധാന്യം. ഒരു ടീം പൂര്‍ണ ഫിറ്റായതു കൊണ്ടു മാത്രം കളി വിജയിക്കാന്‍ സാധിക്കില്ല, കഴിവുണ്ടെങ്കില്‍ മാത്രമേ ഒരു ടീം ജയിക്കുകയുള്ളൂ. കഴിവ് മാനദണ്ഡമാക്കി താരങ്ങളെ തിരഞ്ഞെടുത്ത് കളിപ്പിക്കുകയാണ് വേണ്ടത്. പതുക്കെ നിങ്ങള്‍ക്കു അവരുടെ ഫിറ്റ്‌നസും കാലക്രമേണ മെച്ചപ്പെടുത്തിയെടുക്കാന്‍ സാധിക്കും. പക്ഷെ യോ യോ ടെസ്റ്റ് നേരിട്ടു നടപ്പാക്കിയാല്‍ ഈ പറഞ്ഞതിലൊന്നും കാര്യമില്ല. ഒരു താരത്തിന് 10 ഓവര്‍ ബൗള്‍ ചെയ്യാനും, ഫീല്‍ഡ് ചെയ്യാനും ശേഷിയുണ്ടെങ്കില്‍ അതു മതി. മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 1, 2021, 16:50 [IST]
Other articles published on Apr 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+