Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

10 താരങ്ങളില്‍ ആറു പേരുടെയും ഫലം നെഗറ്റീവ്, പാകിസ്താന്‍ ഹാപ്പി, ഇനി ഇംഗ്ലണ്ടിലേക്കു പറക്കും

ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റിനെ വിറപ്പിച്ച കൊവിഡ് ഭീഷണിയകലുന്നു. നേരത്തേ വൈറസ് ബാധ സ്ഥിരീകരിച്ച 10 താരങ്ങളെയും വീണ്ടും പരിശോധനയ്ക്കു വിധേയരാക്കിയപ്പോള്‍ ആറു പേരുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇതോടെ ഇവര്‍ക്ക് ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന പാക് ടീമിനൊപ്പം ചേരാന്‍ അനുമതി ലഭിക്കുകയും ചെയ്തു. ഫഖര്‍ സമാന്‍, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ്, മുഹമ്മദ് റിസ്വാന്‍, ഷതാബ് ഖാന്‍, മുഹമ്മദ് ഹസ്‌നയ്ന്‍ എന്നീ താരങ്ങളുടെ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായിരിക്കുന്നത്. ജൂണ്‍ 29ന് തിങ്കളാഴ്ചയാണ് ഇവരെ വീണ്ടും പരിശോധനയ്ക്കു വിധേയരാക്കിയത്. ജൂണ്‍ 26ന് പരിശോധിച്ചപ്പോഴും ഇവരുടെ ഫലം നെഗറ്റിവായിരുന്നു.

1

ഇംഗ്ലണ്ടില്‍ ടെസ്റ്റ്, ടി20 പരമ്പര കളിക്കുന്നതിനു വേണ്ടി പാക് ടീം ഞായറാഴ്ച യാത്ര തിരിച്ചിരുന്നു. നേരത്തേ കൊവിഡ് ടെസ്റ്റില്‍ നെഗറ്റീവായവര്‍ മാത്രമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ലാഹോറില്‍ നിന്നും ചാര്‍ട്ടേഡ് വിമാനത്തിലാണ് സപ്പോര്‍ട്ട് സ്റ്റാഫുമാരുള്‍പ്പെടെ 31 പേരുള്‍പ്പെടുന്ന പാക് സംഘം മാഞ്ചസ്റ്ററിലെത്തിയിരുന്നു. ഇവിടെ നിന്നു വോര്‍കെസ്റ്റര്‍ഷെയറിലേക്കു കൊണ്ടുപോയ ഇവരെ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കും. തുടര്‍ന്ന് പാക് സംഘം 14 ദിവസം ഐസോലേഷനില്‍ കഴിയും. ഈ കാലയളവില്‍ നിയന്ത്രണങ്ങളോടെ പരിശീലനം നടത്താന്‍ ടീമിന് അനുമതിയുണ്ടായിരിക്കും. 14 ദിവസത്തിനു ശേഷം ജൂലൈ 13ന് പാക് സംഘം ഡെര്‍ബിഷെയറിലേക്കു മാറും.

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസിനെതിരേ പിസിബി അച്ചടക്ക നടപടിയെടുത്തേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യം പിസിബി നടത്തിയ കൊവിഡ് ടെസ്റ്റില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയ ഹഫീസ് ഇതില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കാതെ തൊട്ടടുത്ത ദിവസം സ്വകാര്യ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതായി പരിശോധനാ ഫലത്തിന്റെ റിപ്പോര്‍ട്ടുള്‍പ്പെടെ താരം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

2

കൊവിഡ് സ്ഥികരീകരിച്ച 10 പാക് താങ്ങളോട് ക്വാറന്റീനില്‍ പോവാന്‍ ആവശ്യപ്പെട്ടിട്ടിട്ടും ഇത് ലംഘിച്ചതാണ് പിസിബിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഹഫീസിന്റെ സാംപിള്‍ പിസിബി വീണ്ടും പരിശോധിക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടപ്പോള്‍ ഫലം പോസിറ്റീവായിരുന്നു. മൂന്നു ദിവസത്തിനു ശേഷം ഹഫീസിനെ വീണ്ടും പിസിബി പരിശോധനയ്ക്കു വിധേയനാക്കിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഹഫീസിനെതിരേ നടപടിയെടുക്കേണ്ടെന്ന് പിസിബി തീരുമാനിച്ചത്.

Story first published: Tuesday, June 30, 2020, 15:54 [IST]
Other articles published on Jun 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+