Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിക്‌സ് മെഷീന്‍: ക്രിസ് ഗെയ്‌ലിന്റെ ആത്മകഥ നിങ്ങളെ ഞെട്ടിക്കും, തീര്‍ച്ച!

കളി പോലെ തന്നെയാണ് ക്രിസ് ഹെന്റി ഗെയ്‌ലിന്റെ ജീവിതവും. തികച്ചും വന്യം. കളിക്കളത്തിലേത് പോലെ തന്നെ പുറത്തും ഗെയ്ല്‍ തന്റെ വികാരങ്ങള്‍ അടക്കിവെക്കുന്ന പതിവില്ല. അതുകൊണ്ട് തന്നെ ഏറെ വിവാദങ്ങളിലും തലവെച്ചു. എന്നാല്‍ ആരെല്ലാം എതിര്‍ത്താലും എത്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നാലും ക്രിസ് ഗെയ്‌ലിന്റെ ബാറ്റിംഗിന് ആരാധകര്‍ കുറയില്ല. ലോകം കണ്ട ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് ഈ ജമൈക്കക്കാരന്‍.

പൂ പറിക്കുന്ന ലാഘവത്തോടെ സിക്‌സറുകള്‍ അടിച്ചുകൂട്ടുന്ന ക്രിസ് ഗെയ്‌ലിന്റെ ആത്മകഥയ്ക്ക് എന്ത് പേരാണ് ചേരുക - സിക്‌സ് മെഷീന്‍ എന്നല്ലാതെ. കളിയും കളിക്ക് പുറത്തുള്ള അനുഭവങ്ങളും ചേര്‍ത്ത് ക്രിസ് ഗെയ്ല്‍ ആത്മകഥ എഴുതുമ്പോള്‍ അതില്‍ ആരാധകര്‍ക്ക് വേണ്ട എരിവും പുളിയും എല്ലാം ഉണ്ട്. ഒരു ടിപ്പിക്കല്‍ ക്രിസ് ഗെയ്ല്‍ ട്വന്റി 20 ഇന്നിംഗ്‌സ് പോലെ ആവേശകരം.

chris-gayle

ഞാനൊരു വൃത്തികെട്ടവനാണ്. നിങ്ങള്‍ക്കെന്നെ അറിയാം എന്ന് കരുതുന്നോ. ഇല്ല നിങ്ങള്‍ക്കെന്നെ അറിയില്ല - ബാറ്റിംഗ് പോലെ തന്നെ തികച്ചും നാടകീയമായാണ് ഗെയ്ല്‍ തന്റെ ആത്മകഥ തുടങ്ങുന്നത്. നാണം കുണുങ്ങിയായ, മെലിഞ്ഞ, ക്രിക്കറ്റ് ആരാധകനായ ജമൈക്കയിലെ ആ കുഞ്ഞുകുട്ടിയില്‍ നിന്നും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായി മാറിയ തന്റെ കഥയാണ് ഗെയ്‌ലിന് പറയാനുള്ളത്.

ഫുട്‌ബോളിലെ സൂപ്പര്‍ സ്റ്റാറുകളായ ക്രിസ്റ്റ്യാനോ റോണാള്‍ഡോ, ഇബ്രഹാമോവിച്ച് തുടങ്ങിയവരോട് ഗെയ്ല്‍ തന്നെ താരതമ്യം ചെയ്യുന്നത്. ഐ പി എല്‍ ക്രിക്കറ്റിനെപ്പറ്റിയും ബോളിവുഡ് സിനിമയെക്കുറിച്ചും ഗെയ്ല്‍ എഴുതുന്നുണ്ട്. തന്റെ ജീവിതത്തിലുണ്ടായ വിവാദങ്ങളെക്കുറിച്ചും ഗെയ്ല്‍ പറയുന്നു. ഐ പി എല്‍ ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റ താരമാണ് 36 കാരനായ ഈ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍.

Story first published: Saturday, June 11, 2016, 6:52 [IST]
Other articles published on Jun 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+