For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ലോകകപ്പില്‍ കൂടുതല്‍ സിക്‌സര്‍, ഇന്ത്യക്കാരില്‍ മുന്നിലാര്? സഞ്ജുവിന് സ്ഥാനമുണ്ടോ?

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ സീറ്റുറപ്പിച്ചിരിക്കുകയാണ്. സെമിയില്‍ ദക്ഷിണാഫ്രിക്കയെ 2 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. നായകന്‍ ഉദയ് സഹരനും (81) സച്ചിന്‍ ദാസും (96) നടത്തിയ പോരാട്ടമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്. ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ 34 റണ്‍സിനിടെ വീണിരുന്നു. ഇതിന് ശേഷമാണ് ടീമിന്റെ ഐതിഹാസിക തിരിച്ചുവരവ്. ഇത്തവണ വീണ്ടുമൊരു അണ്ടര്‍ 19 ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ കൂടുതല്‍ സിക്‌സര്‍ പറത്തിയത് ആരാണെന്ന് അറിയാമോ? പട്ടിക പരിശോധിക്കാം. മലയാളി താരം സഞ്ജു സാംസണാണ് ഈ റെക്കോഡില്‍ തലപ്പത്തെന്നതാണ് കൗതുകകരമായ കാര്യം. 6 ഇന്നിങ്‌സില്‍ നിന്ന് 12 സിക്‌സാണ് സഞ്ജു അണ്ടര്‍ 19 ലോകകപ്പില്‍ പറത്തിയത്. ഇത്രയും സിക്‌സുകള്‍ പറത്തിയ മറ്റൊരു താരവുമില്ല. ഗൗരവ് ദിമാനും 12 സിക്‌സുകള്‍ പറത്തിയിട്ടുണ്ടെങ്കിലും 12 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം.

സഞ്ജു വെറും 6 ഇന്നിങ്‌സില്‍ നിന്നാണ് 12 സിക്‌സുകള്‍ പറത്തിയതെന്നതാണ് എടുത്തു പറയേണ്ടത്. യുവതാരമായിരിക്കുമ്പോഴും വലിയ ഷോട്ടുകള്‍ കളിക്കാനായിരുന്നു സഞ്ജു താല്‍പര്യം കാട്ടിയിരുന്നത്. സ്ഥിരത അന്നും പ്രശ്‌നമായിരുന്നെങ്കിലും വലിയ ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജുവിന് അസാധ്യ മികവ് അന്നേ ഉണ്ടായിരുന്നു. രാജ് അങ്കാദ് ബാവയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. 5 ഇന്നിങ്‌സില്‍ നിന്ന് 10 സിക്‌സുകളാണ് രാജ് അങ്കാദ് ബാവ നേടിയത്.

യശ്വസി ജയ്‌സ്വാളാണ് ഈ പട്ടികയിലെ നാലാമന്‍. 6 ഇന്നിങ്‌സില്‍ നിന്ന് 10 സിക്‌സുകളാണ് ഇടം കൈയന്‍ ഓപ്പണര്‍ നേടിയത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ വിശ്വസ്തനായ ഓപ്പണറാണ് ജയ്‌സ്വാള്‍. മൂന്ന് ഫോര്‍മാറ്റിലും ജയ്‌സ്വാളിനെ ഇന്ത്യ പരിഗണിക്കുന്നു. ഭയമില്ലാതെ അതിവേഗത്തില്‍ ബാറ്റ് ചെയ്യാന്‍ ജയ്‌സ്വാളിന് കഴിവുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി പ്രകടനം നടത്തി ഇന്ത്യയുടെ വിജയത്തില്‍ നട്ടെല്ലാവാന്‍ ജയ്‌സ്വാളിനായി.

rishabh pant

വിരാട് കോലിയെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമാകുമെന്ന് കരുതിയ താരമാണ് ഉന്മുക്ത് ചന്ദ്. 6 ഇന്നിങ്‌സില്‍ നിന്ന് 9 സിക്‌സുകളാണ് താരം പറത്തിയത്. ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് നായകനായിരുന്ന ഉന്മുക്തിന് പക്ഷെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് വളരാനായില്ല. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അമേരിക്കയ്ക്കായാണ് ഉന്മുക്ത് കളിക്കുന്നത്. റിഷഭ് പന്ത് 6 ഇന്നിങ്‌സില്‍ നിന്ന് 9 സിക്‌സുകളാണ് അണ്ടര്‍ 19 ലോകകപ്പില്‍ നേടിയത്.

ഇന്ത്യന്‍ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായി വളരാന്‍ റിഷഭിനായിരുന്നു. എന്നാല്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ താരം നിലവില്‍ വിശ്രമത്തിലാണ്. തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. മുഷീര്‍ ഖാന്‍ 5 ഇന്നിങ്‌സില്‍ നിന്ന് 8 സിക്‌സും തന്മയ് ശ്രീവാസ്തവ 6 ഇന്നിങ്‌സില്‍ നിന്ന് 7 സിക്‌സും നേടിയിട്ടുണ്ട്. ഇത്തവണത്തെ അണ്ടര്‍ 19 ലോകകപ്പ് കളിക്കുന്ന മുഷീര്‍ ഖാന്‍ 5 ഇന്നിങ്‌സില്‍ നിന്ന് 8 സിക്‌സുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യ ഇത്തവണ ഫൈനലില്‍ കളിക്കുന്നുണ്ട്.

കലാശപ്പോരാട്ടത്തില്‍ മുഷീര്‍ ഖാന് അഞ്ച് സിക്‌സുകള്‍ നേടാനായാല്‍ സഞ്ജുവിനേയും മറികടന്ന് തലപ്പത്തേക്കെത്താനാവും. മികച്ച ഫോമിലാണ് മുഷീറെങ്കിലും സെമിയില്‍ തിളങ്ങാനായില്ല. ഫൈനലില്‍ മികവ് കാട്ടാന്‍ മുഷീര്‍ ഖാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും നിലവില്‍ ഈ റെക്കോഡില്‍ തലപ്പത്തുള്ളത് സഞ്ജുവാണെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്.

Story first published: Wednesday, February 7, 2024, 9:34 [IST]
Other articles published on Feb 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+