'എന്ത് ഐപിഎല്‍', കരാര്‍ തേടിയെത്തിയിട്ടും നിരസിച്ചു!, ആറ് സൂപ്പര്‍ താരങ്ങളിതാ

ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റാണ് ഐപിഎല്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും കളിക്കുന്ന ഐപിഎല്ലില്‍ കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും ആഗ്രഹമാണ്. ഒരു അവസരം ലഭിക്കാന്‍ പല താരങ്ങളും കൊതിക്കുകയാണ്. ഐപിഎല്‍ ദേശീയ ടീമിലേക്കുള്ള ചവിട്ടു പടിയാണെന്ന് പറയാം. ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്ന മിക്കവരും ഐപിഎല്ലിലൂടെ കളിച്ച് എത്തിയവരാണ്. ഐപിഎല്ലില്‍ അവസരത്തിനായി കാത്തിരിക്കുന്നവര്‍ ഏറെയാണെങ്കിലും ഇങ്ങോട്ട് അവസരം തേടിയെത്തിയിട്ടും കരാര്‍ നിരസിച്ച ചില താരങ്ങളുണ്ട്. ആറ് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ജെയിംസ് ആന്‍ഡേഴ്‌സന്‍
ഇംഗ്ലണ്ട് സീനിയര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ ഒന്നിലധികം തവണ ഐപിഎല്‍ കരാര്‍ നിരസിച്ച താരമാണ്. സ്വിങ് പേസറായ അദ്ദേഹത്തിന് 2010ല്‍ ഒന്നിലധികം ഫ്രാഞ്ചൈസികളില്‍ നിന്ന് കരാര്‍ ഓഫര്‍ ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയാണ് ചെയ്തത്. പരിമിത ഓവറുകളിലെ ജോലി ഭാരം കുറച്ച് ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ആന്‍ഡേഴ്‌സന്‍ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിക്കാന്‍ ആന്‍ഡേഴ്‌സന്‍ സമയം താല്‍പര്യപ്പെട്ടിരുന്നില്ല. ഇംഗ്ലണ്ടിനൊപ്പം നേരത്തെ പരിമിത ഓവര്‍ മതിയാക്കിയ ആന്‍ഡേഴ്‌സന്‍ ഇപ്പോഴും ടെസ്റ്റ് ടീമില്‍ സജീവമാണ്.

സ്റ്റുവര്‍ട്ട് ബ്രോഡ്
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് മറ്റൊരു താരം. ഇങ്ങോട്ട് നിരവധി ടീമുകള്‍ ബ്രോഡിനായി രംഗത്തെത്തിയെങ്കിലും അദ്ദേഹം ഐപിഎല്‍ കരാറിലേക്കെത്താന്‍ താല്‍പര്യപ്പെട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ കളിക്കുന്നതിനായാണ് ബ്രോഡ് ഇത്തരമൊരു തീരുമാനം എടുത്തത്. ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള ബ്രോഡ് ആഷസ് ടെസ്റ്റ് പരമ്പര കളിക്കുന്നതിനായാണ് രണ്ട് തവണ ഐപിഎല്‍ കരാര്‍ നിരസിച്ചത്. നിലവില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ബ്രോഡ് സജീവമായി തുടരുന്നു.

രവി ബൊപാര
മുന്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവി ബൊപാര ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരമാണ്. എന്നാല്‍ അദ്ദേഹം ഒന്നിലധികം തവണ ഐപിഎല്‍ കരാര്‍ നിരസിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ ബൊപാരയെ പകരക്കാരനായി ടീമിലേത്തിക്കാന്‍ ശ്രമിച്ചെങ്കിലു അദ്ദേഹം കരാറിന് വിസമ്മതിക്കുകയാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് ബൊപാര. ഇപ്പോഴും അദ്ദേഹം പല ടൂര്‍ണമെന്റുകളിലും കളിക്കുന്നുണ്ട്.

സാഖിബ് മഹ്‌മൂദ്
ഇംഗ്ലണ്ട് പേസര്‍ സാഖിബ് മഹ്‌മൂദും ഐപിഎല്‍ കരാര്‍ നിരസിച്ച താരങ്ങളിലൊരാളാണ്. ഇത്തവണത്തെ സീസണിലും അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചെങ്കിലും കളിക്കാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടില്ല. ഒന്നിലധികം ഓഫര്‍ നിരസിച്ച സാഖിബ് ഐപിഎല്ലിലെ പണത്തേക്കാളേറെ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നതെന്നാണ് പറഞ്ഞത്. എന്തായാലും സാഖിബ് മഹ്‌മൂദ് ഐപിഎല്‍ കരാര്‍ നിരസിച്ചവരിലൊരാളാണ്.

ടസ്‌കിന്‍ അഹമ്മദ്
ബംഗ്ലാദേശ് സൂപ്പര്‍ പേസറാണ് ടസ്‌കിന്‍ അഹമ്മദ്. ടി20യില്‍ ഭേദപ്പെട്ട റെക്കോഡുള്ള താരം ഒന്നിലധികം തവണ ഐപിഎല്‍ കരാര്‍ നിരസിച്ചു. എന്നാല്‍ എല്ലാത്തവണയും പകരക്കാരന്റെ റോളിലാണ് ടസ്‌കിന് വിളിയെത്തിയത്. 2022ല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ മാര്‍ക്ക് വുഡിന്റെ പകരക്കാരനായി ടസ്‌കിനെ വിളിച്ചെങ്കിലും അദ്ദേഹം കരാര്‍ നിരസിച്ചു. ഒരു തവണ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്‍ഒസി നിഷേധിച്ചതിനെത്തുടര്‍ന്നും അദ്ദേഹത്തിന് ടൂര്‍ണമെന്റ് നഷ്ടമായി.

കുശാല്‍ പെരേര
ശ്രീലങ്കയുടെ സ്റ്റാര്‍ ഓപ്പണറാണ് കുശാല്‍ പെരേര. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പെരേരയുമായി കരാറിന് ശ്രമിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. ഇടം കൈയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അഭാവത്തിലാണ് ഇടം കൈയന്‍ ഓപ്പണറായ കുശാല്‍ പെരേരയെ ടീമിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അദ്ദേഹം വരാന്‍ താല്‍പര്യം കാട്ടിയില്ല. ഇതുവരെ കുശാല്‍ ഐപിഎല്ലില്‍ കളിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications