Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നീ കൊണ്ടേ പോകൂ... നാലാം ടെസ്റ്റിനിടെ ഉടക്കാൻ വന്ന ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറോട് ജഡേജ പറഞ്ഞത്!!!

ധരംശാല: ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ കളിക്കിടെ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുന്ന പുതിയ കാര്യമൊന്നുമല്ല. നോട്ടവും സ്ലെഡ്ജിങും മുതല്‍ അതങ്ങനെ പോകും. എന്നാല്‍ താരങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍ കളിക്കളത്തില്‍ നിന്നും പുറത്തേക്ക് എത്തിയ പരമ്പരയാണ് ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര.

Read Also: മംഗളം എഡിറ്റര്‍ക്കും ജീവനക്കാര്‍ക്കും പച്ചത്തെറിയുടെ ആറാട്ട്.. ഇതാണ് നമ്മ പറഞ്ഞ മലയാളി പ്രബുദ്ധത!!

Read Also: നീയാ ഡ്രസ്സൊന്നഴിച്ചേ.. ഞാനൊന്ന് ശരിക്ക് കാണട്ടേ... 71കാരന്‍ മന്ത്രി ആ സ്ത്രീയോട് പറഞ്ഞത്...

Read Also: മന്ത്രിയുടെ ഫോണ്‍സെക്‌സ്: ജീവനക്കാര്‍ക്കെതിരെ ആക്ഷേപം.. സൈബര്‍ അറ്റാക്കിനെതിരെ മംഗളം നിയമനടപടിക്ക്!!

Read Also: മന്ത്രി കോഴിയായാല്‍ ട്രോളാമോ മുഖ്യമന്ത്രീ... മന്ത്രി ശശീന്ദ്രന്റെ ഫോണ്‍ സെക്‌സ് ക്ലിപ്പിന്‌ കൊല്ലും ട്രോളുകള്‍!!

ക്യാപ്റ്റന്‍ വിരാട് കോലിയും ഓസ്‌ട്രേലിയന്‍ ടീമും തമ്മിലായിരുന്നു ഇതില്‍ പ്രധാന പ്രശ്‌നം. കോലിക്ക് പുറമേ മുരളി വിജയും പ്രശ്‌നത്തില്‍ ഇടപെട്ടു. നാലാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജയാണ് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറോട് ചുട്ട മറുപടി പറഞ്ഞ് വായടപ്പിച്ചത്. കാണാം സര്‍ ജഡേജ മാത്യു വേഡിനോട് പറഞ്ഞ മറുപടി.

തുടങ്ങിവെച്ചത് വേഡ്

തുടങ്ങിവെച്ചത് വേഡ്

ഇന്ത്യ - ഓസ്‌ട്രേലിയ നാലാം ടെസ്റ്റിനിടെയായിരുന്നു സംഭവം. തുടങ്ങിവെച്ചത് ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പറായ മാത്യു വേഡ് ആയിരുന്നു. നീ എന്തിനാണ് ഇന്ത്യന്‍ ടീമില്‍ എത്തിയത് എന്നായിരുന്നു മാത്യു വേഡ് ചോദിച്ചത്.

തിരിച്ചടിച്ച് ജഡ്ഡു

തിരിച്ചടിച്ച് ജഡ്ഡു

ഇത് കേട്ട് രവീന്ദ്ര ജഡേജ മിണ്ടാതെ ഇരുന്നൊന്നും ഇല്ല. നീയായിട്ട് ഇത് തുടങ്ങിവെച്ചാല്‍ ഞാന്‍ നല്ലത് പോലെ നിനക്ക് തിരിച്ചുവരും - ഇതായിരുന്നു ജഡേജയുടെ മറുപടി. ഫീല്‍ഡ് അംപയറായ ഇയാന്‍ ഗോള്‍ഡ് ഇടപെട്ടാണ് കളിക്കാരെ അനുനയിപ്പിച്ചത്.

ജഡേജ സ്പാറി

ജഡേജ സ്പാറി

ധരംശാല ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലുമായി 7 വിക്കറ്റുകള്‍ വീഴ്ത്തിയ ജഡേജ 63 റണ്‍സുമായി ബാറ്റിംഗിലും തിളങ്ങി. മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരിസും ജഡേജ തന്നെയാണ്. പരമ്പര ഇന്ത്യ 2 -1 ന് സ്വന്തമാക്കുകയും ചെയ്തു.

കോലി - സ്മിത്ത് പോര്

കോലി - സ്മിത്ത് പോര്

ഡി ആര്‍ എസ് സഹായത്തിനായി ഡ്രസിങ് റൂമിലേക്ക് നോക്കിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ വിരാട് കോലി തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇത് പരമ്പര തീരുന്നത് വരെ തുടര്‍ന്നു. ഓസ്‌ട്രേലിയന്‍ കളിക്കാരെ സുഹൃത്തുക്കളായി കാണാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് വരെ കോലി പറയുകയുണ്ടായി.

Story first published: Wednesday, March 29, 2017, 16:11 [IST]
Other articles published on Mar 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+