IND vs AUS: അരങ്ങേറ്റത്തിനു ശേഷം പന്തിനോളം ക്യാച്ച് കൈവിട്ട ആരുമില്ല! തുറന്നടിച്ച് പോണ്ടിങ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം വിക്കറ്റ് കീപ്പിങിന്റെ പേരില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഓപ്പണറും അരങ്ങേറ്റക്കാരുമായ വില്‍ പ്യുകോസ്‌കിയുട രണ്ടു ക്യാച്ചുകള്‍ പന്ത് നഷ്ടപ്പെടുത്തിയിരുന്നു. ജീവന്‍ തിരികെ ലഭിച്ച താരം ഫിഫ്റ്റി നേടുകയും ചെയ്തിരുന്നു.
പന്തിന്റെ വിക്കറ്റ് കീപ്പിങ് ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നും ഇതിനു വേണ്ടി താരം ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ റിക്കി പോണ്ടിങ്. ഐപിഎല്ലില്‍ പന്തിന്റെ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുഖ്യ പരിശീലകന്‍ കൂടിയാണ് അദ്ദേഹം.

ഏറ്റവുമധികം ക്യാച്ചുകള്‍ പാഴാക്കി
ടെസ്റ്റിലെ അരങ്ങേറ്റത്തിനു ശേഷം ലോക ക്രിക്കറ്റില്‍ മറ്റേതൊരു വിക്കറ്റ് കീപ്പറേക്കാള്‍ കൂടുതല്‍ ക്യാച്ചുകള്‍ പാഴാക്കിയത് റിഷഭ് പന്തായിരിക്കുമെന്നു പോണ്ടിങ് അഭിപ്രായപ്പെട്ടു. വിക്കറ്റ് കീപ്പിങില്‍ പന്ത് ഇനിയും മെച്ചപ്പെടാനുണ്ടെന്നും ഇതിനായി കഠിനാധ്വാനം ചെയ്യണമെന്നുമാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്.
പ്യുകോസ്‌കിയുടെ ക്യാച്ചുകള്‍ പാഴാക്കിയപ്പോള്‍ അതിനു തനിക്കും ടീമിനും വലിയ വില നല്‍കേണ്ടി വരുമെന്നു പന്ത് ചിന്തിച്ചിരിക്കാം. പക്ഷെ അതുണ്ടായില്ലെന്നും പോണ്ടിങ് വിശദമാക്കി. പ്യുകോസ്‌കി 62 റണ്‍സെടുത്താണ് പുറത്തായത്.

സിംപിള്‍ ക്യാച്ചുകള്‍
റിഷഭ് പന്ത് ഇന്നു നഷ്ടപ്പെടുത്തിയത് രണ്ടു സിംപിള്‍ ക്യാച്ചുകളാണ്. അവ തീര്‍ച്ചയായും പിടികൂടേണ്ടവ തന്നെയായിരുന്നുവെന്നു പോണ്ടിങ് ചൂണ്ടിക്കാട്ടി. രണ്ടു തവണ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട പ്യുകോസ്‌കി സെഞ്ച്വറിയോ, ഡബിള്‍ സെഞ്ച്വറിയോ നേടാതിരുന്നത് പന്തിന്റെ ഭാഗ്യം. വിക്കറ്റിന്റെ കാര്യമെടുത്താല്‍ അവിശ്വസനീയ പ്രതലമായിരുന്നു സിഡ്‌നിയിലേതെന്നും അദ്ദേഹം വിലയിരുത്തി.
പ്യുകോസ്‌കി 26 റണ്‍സ് മാത്രമെടുത്തു നില്‍ക്കവെയായിരുന്നു പന്ത് ആദ്യ ക്യാച്ച് പാഴാക്കിയത്. ആര്‍ അശ്വിന്റെ ബൗളിങില്‍ അനായാസം പിടികൂടേണ്ടിയിരുന്ന ബോള്‍ പന്ത് നഷ്ടപ്പെടുത്തുകയായിരുന്നു. ബാറ്റില്‍ ഉരസി നീങ്ങിയ ബോള്‍ പന്തിന്റെ കൈകളില്‍ പോലും തട്ടാതെയാണ് നിലത്തുവീണത്.
മുഹമ്മദ് സിറാജിന്റെ ഓവറിലായിരുന്നു പന്ത് അടുത്ത ക്യാച്ച് കൈവിട്ടത്. അപ്പോള്‍ 32 റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു താരം. സിറാജിന്റെ ബൗളിങില്‍ പുള്‍ ഷോട്ടിനായിരുന്നു പ്യുകോസ്‌കിയുടെ ശ്രമം. ബാറ്റിന് അരികില്‍ തട്ടിയ ബോള്‍ വായുവില്‍ ഉയര്‍ന്നു. പിറകിലേക്കു ഓടിയ പന്ത് മുന്നിലേക്കു ഡൈവ് ചെയ്‌തെങ്കിലും ബോള്‍ കൈകള്‍ക്കിടയിലൂടെ നിലത്തു പതിക്കുകയായിരുന്നു.

പ്യുകോസ്‌കിയെ പുകഴ്ത്തി
കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റിയുമായി തിളങ്ങിയ 22 കാരനായ പ്യുകോസ്‌കിയെ പോണ്ടിങ് പുകഴ്ത്തി. സ്ഥിരത പുലര്‍ത്താനായാല്‍ ഇനിയൊരു 10-12 വര്‍ഷം ഓസീസിനെ പ്രതിനിധീകരിക്കാന്‍ താരത്തിനാവുമെന്നും അദ്ദേഹം വിലയിരുത്തി.
പ്യുകോസ്‌കിയുടെ ബാറ്റിങില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് താരത്തിന്റെ ആത്മസംയമനമായിരുന്നു. വളരെ അച്ചടക്കത്തോടെയാണ് അവന്‍ ബാറ്റ് ചെയ്തത്. ഒരിക്കല്‍പ്പോലും നിയന്ത്രണം കൈവിടാതെ പ്യുകോസ്‌കി കളിച്ചു. സ്വന്തം ഗെയിമിലും പ്രതിരോധത്തിലും വലിയ വിശ്വാസമാണ് അവന്‍ കാണിച്ചത്. ചില മികച്ച കട്ട് ഷോട്ടുകളും ബാക്ക് ഫുട്ട് പഞ്ചുകളും പുള്‍ ഷോട്ടുകളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുവെന്നു പോണ്ടിങ് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications