Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇങ്ങനെയും ഒരു ഇലവന്‍, ഇത് 'സൈഡ്‌ബെഞ്ച് ഇലവന്‍'!! സ്ഥിരം കാഴ്ചക്കാര്‍... ക്യാപ്റ്റനാര്?

മുംബൈ: ഐപിഎല്ലിന്റെ ഇത്തവണത്തെ സീസണില്‍ നിരവധി താരോദയങ്ങള്‍ക്കും പ്രമുഖരുടെ തിരിച്ചുവരവിനും ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുണ്ട്. എന്നാല്‍ കഴിവുണ്ടായിട്ടും സൈഡ് ബെഞ്ചിലേക്ക് ഒതുക്കപ്പെട്ട ചില കളിക്കാരുമുണ്ട്. ചില താരങ്ങള്‍ ഒന്നോ രണ്ടോ കളിയില്‍ മുഖം കാണിച്ച് വീണ്ടും കാഴ്ചക്കാരുടെ നിരയിലേക്ക് മാറ്റപ്പെട്ടപ്പോള്‍ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിക്കാത്ത നിര്‍ഭാഗ്യവാന്‍മാരുമുണ്ട്.

ഇത്തരത്തില്‍ സൈഡ് ബെഞ്ചിലേക്കു ഒതുക്കപ്പെട്ട താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെ ഉണ്ടാവുമെന്നു നോക്കാം.

മുരളി വിജയ് (ചെന്നൈ)

മുരളി വിജയ് (ചെന്നൈ)

ചെന്നൈ സൂപ്പര്‍കിങ്‌സ് രണ്ടു കോടി രൂപയ്ക്കു സ്വന്തമാക്കിയ മുരളി വിജയ്ക്കു പക്ഷെ ഇത്തവണ സൈഡ് ബെഞ്ചിലായിരുന്നു. അമ്പാട്ടി റായുഡും ഷെയ്ന്‍ വാട്‌സനും ഫഫ് ഡുപ്ലെസിയുമെല്ലാം മികച്ച ഫോമില്‍ കളിച്ചതോടെയാണ് വിജയ്ക്കു സ്ഥാനം നഷ്ടമായത്. സീസണില്‍ ഒരൊറ്റ മല്‍സരത്തില്‍ മാത്രമാണ് താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചത്. ഈ കളിയില്‍ 12 റണ്‍സിന് വിജയ് പുറത്താവുകയും ചെയ്തു.

കാമറോണ്‍ ഡെല്‍പോര്‍ട്ട് (കൊല്‍ക്കത്ത)

കാമറോണ്‍ ഡെല്‍പോര്‍ട്ട് (കൊല്‍ക്കത്ത)

ഈ സീസണില്‍ ഏറ്റവും കുറച്ചു താരങ്ങളുമായി ഐപിഎല്ലില്‍ ഇറങ്ങിയിട്ടും ഒരു മല്‍സരത്തില്‍ പോലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന താരമാണ് കാമറോണ്‍ ഡെല്‍പോര്‍ട്ട്. വെറും 19 താരങ്ങള്‍ മാത്രമേ സീസണില്‍ കെകെആറില്‍ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടു പോലും ഒരു മല്‍സരത്തില്‍ പോലും ഡെല്‍പോര്‍ട്ടിന് കെകെആര്‍ അവസരം നല്‍കിയില്ല.

നമാന്‍ ഓജ (ഡല്‍ഹി)

നമാന്‍ ഓജ (ഡല്‍ഹി)

ഐപിഎല്ലില്‍ നേരത്തേ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജ ഇത്തവണ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു. എന്നാല്‍ റിഷഭ് പന്തിന്റെ തകര്‍പ്പന്‍ ഫോം ഓജയുടെ വഴിയടച്ചു.
ഈ സീസണില്‍ ഒരൊറ്റ മല്‍സരത്തിലാണ് 34 കാരനായ താരം ഡല്‍ഹിക്കു വേണ്ടി ഇറങ്ങിയത്.

ഇഷാങ്ക് ജഗ്ഗി (കൊല്‍ക്കത്ത)

ഇഷാങ്ക് ജഗ്ഗി (കൊല്‍ക്കത്ത)

ജാര്‍ഖണ്ഡില്‍ നിന്നുള്ള വലംകൈ ബാറ്റ്‌സ്മാനായ ഇഷാങ്ക് ജഗ്ഗി ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നിരയിലായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒരു മല്‍സരത്തില്‍ പോലും ജഗ്ഗിയെ കൊല്‍ക്കത്ത പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.

സൗരഭ് തിവാരി (മുംബൈ)

സൗരഭ് തിവാരി (മുംബൈ)

അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഇടംകൈന്‍ ബാറ്റ്‌സ്മാന്‍ സൗരഭ് തിവാരി ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ കൂടാരത്തിലായിരുന്നു.
സീസണില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടപ്പോഴും തിവാരിക്ക് ഒരു കളിയില്‍പ്പോലും അവസരം നല്‍കാന്‍ മുംബൈ തയ്യാറായില്ല

മുഹമ്മദ് നബി (ഹൈദരാബാദ്)

മുഹമ്മദ് നബി (ഹൈദരാബാദ്)

നാട്ടുകാരനായ റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കളത്തില്‍ കത്തിക്കയറിയപ്പോള്‍ കാഴ്ചക്കാരനായി ഇരിക്കാനായിരിക്കു അഫ്ഗാനിസ്താന്‍ താരമായ മുഹമ്മദ് നബിയുടെ യോഗം.
ഈ സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ നബിയെ ഹൈദരാബാദ് കളിപ്പിച്ചുള്ളൂ.

ഗുര്‍കീരത് സിങ് മാന്‍ (ഡല്‍ഹി)

ഗുര്‍കീരത് സിങ് മാന്‍ (ഡല്‍ഹി)

പഞ്ചാബ് ബാറ്റ്‌സ്മാനായ ഗുര്‍കീരത് സിങ് മാനിന് ഐപിഎല്ലിന്റെ ഈ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അവസരം നല്‍കിയില്ല. മധ്യനിരയില്‍ വിജയ് ശങ്കറുള്‍പ്പെടെയുള്ള താരങ്ങളെയാണ് ഡല്‍ഹി പരീക്ഷിച്ചത്.
ഫിനിഷറായി ഡല്‍ഹിക്കു ഉപയോഗിക്കാവുന്ന താരമായിരുന്നു ഗുര്‍കീരത്.

 ക്രിസ് ജോര്‍ഡന്‍ (ഹൈദരാബാദ്)

ക്രിസ് ജോര്‍ഡന്‍ (ഹൈദരാബാദ്)

ഇംഗ്ലീഷ് താരമായ ക്രിസ് ജോര്‍ഡന്‍ ഐപിഎല്ലിന്റെ ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലായിരുന്നു. മികച്ച ബൗളര്‍മാര്‍ ടീമിലുള്ളതിനാല്‍ ഒരു കളിയില്‍ മാത്രമേ താരത്തിനു അവസരം ലഭിച്ചുള്ളൂ. നാലോവര്‍ ബൗള്‍ ചെയ്ത ജോര്‍ഡന്‍ 31 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും നേടാനായില്ല,

ആര്‍ വിനയ് കുമാര്‍ (കൊല്‍ക്കത്ത)

ആര്‍ വിനയ് കുമാര്‍ (കൊല്‍ക്കത്ത)

ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പേസാക്രമണത്തിനു നേതൃത്വം നല്‍കുന്ന താരമെന്ന വിലയിരുത്തപ്പെട്ട ബൗളറാണ് ആര്‍ വിനയ് കുമാര്‍. എന്നാല്‍ മോശം ഫോം താരത്തിനു ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്തി. വെറും രണ്ടു മല്‍സങ്ങളില്‍ മാത്രമാണ് വിനയ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്.
ചെന്നൈക്കെതിരായ കളിയില്‍ അഞ്ച് പന്തില്‍ 19 റണ്‍സാണ് താരം വഴങ്ങിയത്. ഇതോടെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ താരത്തിന് സ്ഥാനം നഷ്ടമാവുകയും ചെയ്തു.

അനികേത് ചൗധരി (ബാംഗ്ലൂര്‍)

അനികേത് ചൗധരി (ബാംഗ്ലൂര്‍)

ഇടംകൈയന്‍ പേസറായ അനികേത് ചൗധരി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു.
സീസണിലെ ഭൂരിഭാഗം മല്‍സരങ്ങളിലും ആര്‍സിബി ബൗളിങ് നിര സ്ഥിരത നിലനിര്‍ത്താനാവാതെ വിഷമിച്ചെങ്കിലും അനികേതിന് ഒരു കളിയില്‍ പോലും പ്ലെയിങ് ഇലവനില്‍ ഇടം നല്‍കിയില്ല.

രാഹുല്‍ ചഹാര്‍ (മുംബൈ)

രാഹുല്‍ ചഹാര്‍ (മുംബൈ)

ചെന്നൈ സൂപ്പര്‍കിങ്‌സിനായി ഈ സീസണില്‍ മികച്ച ബൗളിങ് കാഴ്ചവച്ച ദീപക് ചഹാറിന്റെ സഹോദരനായ രാഹുല്‍ ചഹാര്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ ആയിരുന്നു. എന്നാല്‍ ഒരൊറ്റ മല്‍സരത്തില്‍ പോലും ചഹറിനെ കളിപ്പിക്കാന്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തയ്യാറായില്ല.

Story first published: Thursday, May 31, 2018, 15:38 [IST]
Other articles published on May 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+