Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റിലെ ബാച്ചിലേഴ്‌സ്, പക്ഷെ കാമുകിമാരുണ്ട്- ഗോസിപ്പ് കോളത്തിലെ താരങ്ങളിതാ

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ജീവിതം അത്യാഡംഭരത്തിലുള്ളതാണ്. മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളേക്കാള്‍ ആസ്തി ബിസിസിഐക്കുള്ളതിനാല്‍ താരങ്ങള്‍ക്കും വലിയ സാമ്പത്തിക നേട്ടമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരമാവാന്‍ പല യുവതാരങ്ങളും ശ്രമിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് സാമ്പത്തികമായ ഈ ഉയര്‍ച്ചയാണ്. വലിയ ആരാധക പിന്തുണയും പ്രശസ്തിയും താരങ്ങള്‍ക്കുള്ളതിനാല്‍ ഇവരുടെ സ്വകാര്യ ജീവിതവും ആരാധകരുടെ ഇഷ്ട വിഷയമാണ്.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ മിക്ക താരങ്ങളുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിട്ടുമുണ്ട്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ വിവാഹം കഴിക്കാത്ത ചില യുവതാരങ്ങളുണ്ട്. വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ മുന്‍നിരയിലാണുള്ളത്. ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമാണ് ഇവരെന്ന് പറയാം. ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വിവാഹം കഴിക്കാതെ കാമുകിമാരുമായി കറങ്ങി നടക്കുന്ന ഇന്ത്യന്‍ താരങ്ങളെ പരിചയപ്പെടാം.

ഒന്നാമത്തെ താരം ശുബ്മാന്‍ ഗില്ലാണ്. അടുത്ത വിരാട് കോലിയെന്ന വിശേഷണം നേടിയെടുത്ത യുവതാരമാണ് ശുബ്മാന്‍ ഗില്‍. വരുന്ന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കാന്‍ പോകുന്നതും ശുബ്മാനാണ്. ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന ശുബ്മാന്‍ വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍ ഗോസിപ്പ് കോളത്തില്‍ ശുബ്മാന്‍ സജീവമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കറാണ് ശുബ്മാന്റെ കാമുകി. ഇരുവരും തമ്മില്‍ ഡേറ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

ശുബ്മാന്റെ കളി കാണാന്‍ സാറ ഗ്യാലറികളിലെത്താറുമുണ്ട്. എന്നാല്‍ പ്രണയം ഇരുവരും തുറന്ന് സമ്മതിച്ചിട്ടില്ല. ശുബ്മാന്‍ ഗില്‍ സച്ചിന്റെ മരുമകനായി എത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത മുഖമായി മാറിയേക്കാവുന്ന ശുബ്മാന്‍ സച്ചിന്റെ മരുമകനാവുന്നതില്‍ ആരാധകരും ഹാപ്പിയാണ്. രണ്ടാമത്തെ താരം പൃഥ്വി ഷായാണ്. നിലവില്‍ ഇന്ത്യയുടെ സീനിയര്‍ ടീമില്‍ താരം സജീവമല്ല.

rishabh pant

ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച ക്യാപ്റ്റനാണ് പൃഥ്വി ഷാ. വെടിക്കെട്ട് ഓപ്പണര്‍ ഇപ്പോഴും ഐപിഎല്ലില്‍ സജീവമാണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ കഴിവുള്ളവനാണ് പൃഥ്വിയെന്ന് പറയാം. ഇന്ത്യന്‍ ടീമിലില്ലെങ്കിലും വിവാദങ്ങളുടെ തോഴനാണ് പൃഥ്വി. മുംബൈയിലെ ഹോട്ടലില്‍വെച്ച് ആരാധികയുമായി പ്രശ്‌നമുണ്ടാക്കിയതിന് കഴിഞ്ഞിടെ പൃഥ്വി വിവാദത്തിലായിരുന്നു. വിവാഹം കഴിക്കാത്ത പൃഥ്വിയുടെ കാമുകി മോഡലും നടിയുമായ പ്രാച്ചി സിങ്ങാണ്.

ഇവരുടെ ഡേറ്റിങ് ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുള്ളതാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു യുവ താരമാണ് ഇഷാന്‍ കിഷന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ആരാധകര്‍ക്കിടയിലും സഹതാരങ്ങള്‍ക്കിടയിലും രസികനായിട്ടുള്ള താരമാണ് ഇഷാന്‍. താരവും വിവാഹം കഴിച്ചിട്ടില്ലെങ്കിലും കാമുകിയുമായി ഡേറ്റിങ് സജീവമാണ്. അദിതി ഹുണ്ടിയയാണ് ഇഷാന്റെ കാമുകി. ഇവരുടെ ഡേറ്റിങ് ചിത്രങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

മിസ് ഇന്ത്യയിലടക്കം പങ്കെടുത്തിട്ടുള്ള അദിതി മോഡലെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും പേരെടുത്തുകഴിഞ്ഞു. ഇവരുടെ പ്രണയവും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും ഡേറ്റിങ് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് പാപ്പരസികളുടെ കണ്ടെത്തല്‍. ഇന്ത്യയുടെ യുവതാരങ്ങളിലെ സൂപ്പര്‍ സ്റ്റാണ് റിഷഭ് പന്ത്. ഇപ്പോള്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ് താരം വിശ്രമത്തിലാണ്. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് അദ്ദേഹം തിരിച്ചുവരവ് നടത്തിയേക്കും.

ഇന്ത്യന്‍ ക്രിക്കറ്റിലെ സുന്ദരന്മാരിലൊരാളായ റിഷഭിന് വലിയ സ്ത്രീ ആരാധകരുമുണ്ട്. എന്നാല്‍ റിഷഭിന്റെ പേരിനൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ കേള്‍ക്കുന്ന പേര് ഇഷ നേഗിയുടേതാണ്. ഡിസൈനറും സംരഭകയുമായ ഇഷയുമായുള്ള ചിത്രങ്ങളടക്കം റിഷഭ് ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഈ പ്രണയം വിവാഹത്തിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Wednesday, January 31, 2024, 13:32 [IST]
Other articles published on Jan 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+