Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്‍ ചെയ്തത് കണ്ടോ? ഇതു ടീമിലെ എല്ലാവര്‍ക്കും മാതൃക!! ഗവാസ്‌കര്‍ ഹാപ്പി, സംഭവമിങ്ങനെ

ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസവും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടുമായുള്ള ദൈര്‍ഘ്യമേറിയ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇപ്പോള്‍ ഒരു മാസത്തെ ബ്രേക്കിനിടെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനുള്ള ഗില്ലിന്റെ തീരുമാനമാണ് ഗവാസ്‌കറിനെ സന്തോഷിപ്പിച്ചിരിക്കുന്നത്. ഇതു ടീം ഇന്ത്യയിലെ മറ്റുള്ളവര്‍ക്കും വലിയൊരു സിഗ്നലാണ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റിലാണ് ഏഷ്യാ കപ്പിനു മുമ്പ് ഗില്‍ കളിക്കാന്‍ തയ്യാറെടുക്കുന്നത്. നോര്‍ത്ത് സോണ്‍ ടീമിന്റെ ക്യാപ്റ്റനായും അദ്ദേഹത്തെ നിയമിച്ചിരുന്നു. ഇംഗ്ലണ്ടില്‍ ക്യാപ്റ്റന്‍സിക്കൊപ്പം 700 പ്ലസ് റണ്‍സുമായി ബാറ്റിങിലും കസറിയ ശേഷമാണ് ആഭ്യന്തര ക്രിക്കറ്റിലും ഒരു കൈ നോക്കാന്‍ തയ്യാറായി ഗില്‍ മുന്നോട്ടു വന്നിട്ടുള്ളത്.

SUNIL GAVASKAR

മികച്ച തീരുമാനം

അന്താരാഷ്ട്ര ക്രിക്കറ്റിനോടൊപ്പെം ആഭ്യന്തര ക്രിക്കറ്റിനും പ്രാധാന്യം നല്‍കുകയെന്നത് വളരെ മികച്ച തീരുമാനമാണെന്നു ശുഭ്മന്‍ ഗില്ലിനെ പുകഴ്ത്തിക്കൊണ്ട് സുനില്‍ ഗവാസ്‌കര്‍ തന്റെ കോളത്തില്‍ കുറിച്ചു. വളരെ നല്ല് തീരുമാനമാണ് ശുഭ്മന്‍ ഗില്ലിന്റേത്. ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനം അടുത്ത വര്‍ഷത്തേക്കു മാറ്റുകയും ശ്രീലങ്കയിലേക്കു ഈ മാസം വൈറ്റ് ബോള്‍ പരമ്പരയ്ക്കായി അയക്കാനുള്ള അഭ്യര്‍ഥന ബിസിസിഐ തള്ളുകയും ചെയ്തിരുന്നു.

ഇതിലൂടെ ആഭ്യന്തര ക്രിക്കറ്റിനു പ്രാമുഖ്യം നല്‍കുകയാണ് ബിസിസിഐ ചെയ്തിരിക്കുന്നത്. അതു ഇപ്പോള്‍ വളരെ വലിയ കാര്യവുമാണ്. എല്ലാവരുമില്ലെങ്കിലും ഭൂരിഭാഗം ടോപ് പ്ലെയേഴ്‌സിനും ദുലീപ് ട്രോഫിയില്‍ ഇപ്പോള്‍ കളിക്കാന്‍ കഴിയുമെന്നും ഗവാസ്‌കര്‍ തന്റെ കോളത്തില്‍ എഴുതി.

ഗില്ലിന്റെ പങ്കാളിത്തം

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലിന്റെ സാന്നിധ്യം ദുലീപ് ട്രോഫിക്കു വലിയ ഉണര്‍വും ആവേശവുമാണ് നല്‍കിയിരിക്കുന്നതെന്നു സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണ്‍ ടീമിനെ ശുഭ്മന്‍ ഗില്‍ നയിക്കുകയാണ്. ഇതു ടൂര്‍ണമെന്റിനെ സംബന്ധിച്ച് വലിയൊരു ആകര്‍ഷണം തന്നെയാണ്.

ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ തന്റെ ലഭ്യത അറിയിച്ചതിലൂടെ ഇന്ത്യന്‍ ടീമിലെ മറ്റു താരങ്ങള്‍ക്കു ശരിയായ സിഗ്നലാണ് ഗില്‍ നല്‍കിയിട്ടുള്ളത്. ആറാഴ്ചയിലേറേ നീണ്ട, അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷം ദുലീപ് ട്രോഫി കളിക്കാതെ ഗില്‍ വിശ്രമിച്ചിരുന്നെങ്കില്‍ അതു നമുക്കു മനസ്സിലാക്കാം.

SHUBMAN GILL

ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുള്ള ഫാസ്റ്റ് ബൗളര്‍മാര്‍ ഈ ടൂര്‍ണമെന്റില്‍ കളിക്കാതിരുന്നത് നല്ല കാര്യമാണ്. ആഗോളതാപനം കാരണം ഇംഗ്ലണ്ടില്‍ അസാധാരണ ചൂടുള്ള വേനല്‍ക്കാലമായിരുന്നു ഇത്. പരമ്പരയിലുടം അക്ഷീണമായി പന്തെറിയുന്നതിനായി അവര്‍ ഒരുപാട് ഊര്‍ജവും ചെലവഴിച്ചിട്ടുണ്ടാവുമെന്നും ഗവാസ്‌കര്‍ കോളത്തില്‍ വിശദീകരിക്കുന്നു.

അതേസമയം, ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ കരിയര്‍ ബെസ്റ്റ് ബാറ്റിങ് പ്രകടനമായിരുന്നു ഗില്‍ കാഴ്ചവച്ചത്. അഞ്ചു ടെസ്റ്റുകളിലായി അദ്ദേഹം വാരിക്കൂട്ടിയത് 754 റണ്‍സാണ്. ഈ പ്രകടനത്തിലൂടെ പല ബാറ്റിങ് റെക്കോര്‍ഡുകളും ഗില്‍ തകര്‍ത്തെറിയുകയും ചെയ്തു.

ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന ഗവാസ്‌കറുടെ (774 റണ്‍സ്) ഓള്‍ടൈം റെക്കോര്‍ഡ് കൈയെത്തുംദൂരത്താണ് അദ്ദേഹത്തിനു നഷ്ടമായത്. ബാറ്റിങില്‍ ടീമിനെ മുന്നില്‍ നിന്നും നയിക്കുന്നതിനൊപ്പം ഇംഗ്ലണ്ടില്‍ ക്യാപ്റ്റന്‍സിയിലും കസറാന്‍ ഗില്ലിനു സാധിച്ചിരുന്നു.

Story first published: Tuesday, August 12, 2025, 13:09 [IST]
Other articles published on Aug 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+