Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2027 ലോകകപ്പില്‍ ഇന്ത്യയെ ഗില്‍ നയിക്കും! അവനാണ് ഭാവി നായകന്‍; പ്രവചിച്ച് മുന്‍ കോച്ച്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ മാറ്റങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായ ശേഷം ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റങ്ങളാണ് വരുന്നത്. പല യുവതാരങ്ങള്‍ക്കും ഗംഭീറിന് കീഴില്‍ അവസരങ്ങള്‍ ലഭിക്കുന്നു. ഇന്ത്യയുടെ ഭാവി നായകന്മാരുടെ കാര്യത്തില്‍ പോലും അപ്രതീക്ഷിത മാറ്റങ്ങളാണ് ഗംഭീര്‍ വരുത്തിയിരിക്കുന്നത്. ടി20യില്‍ അടുത്ത നായകന്‍ ആകേണ്ടിയിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കി.

ഏകദിനത്തില്‍ ശുബ്മാന്‍ ഗില്ലിനെ അപ്രതീക്ഷിതമായി വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിച്ചു. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരെയെല്ലാം തഴഞ്ഞാണ് ഈ നീക്കം. നിലവില്‍ രോഹിത് ശര്‍മയാണ് ഏകദിനത്തിലെ ഇന്ത്യയുടെ നായകന്‍. ഭാവിയില്‍ ശുബ്മാന്‍ ഗില്‍ നായകനായി എത്തുമെന്ന് തന്നെ വിലയിരുത്താം. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധര്‍ ശുബ്മാന്‍ ഗില്‍ അടുത്ത ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ്.

'ശുബ്മാന്‍ ഗില്‍ മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടാന്‍ കഴിവുള്ള താരമാണ്. രോഹിത് ശര്‍മയെ മാറ്റി ഏകദിനത്തിലും ടെസ്റ്റിലും ശുബ്മാന്‍ ഗില്‍ നായകനാവും. 2027ലെ ഏകദിന ലോകകപ്പില്‍ ശുബ്മാന് കീഴിലാവും ഇന്ത്യ കളിക്കുകയെന്ന് ഉറപ്പുണ്ട്' ശ്രീധര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കവെ പറഞ്ഞു. വിരാട് കോലിക്ക് ശേഷം ആ സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് ശുബ്മാന്‍ ഗില്‍. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ കെല്‍പ്പുള്ള ക്ലാസിക് താരമാണ് ഗില്‍.

നേരിടുന്ന ആദ്യ പന്ത് മുതല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഗില്ലിന് മികവില്ല. എന്നാല്‍ നിലയുറപ്പിച്ച് റണ്‍സുയര്‍ത്താന്‍ ഗില്‍ മിടുക്കനാണ്. ടെസ്റ്റിലും ഏകദിനത്തിലും ഗില്‍ ടീമിലെ സജീവ താരമായിക്കഴിഞ്ഞു. എന്നാല്‍ ടി20യില്‍ ഗില്ലിന് വലിയ പ്രാധാന്യം നേരത്തെ ലഭിച്ചിരുന്നില്ല. അവസാന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ശുബ്മാന്‍ ഗില്‍ ഇല്ലായിരുന്നു. റിസര്‍വ് താരമായാണ് ശുബ്മാന്‍ ഗില്ലിനെ പരിഗണിച്ചിരുന്നത്.

shubman gill

എന്നാല്‍ ഗംഭീര്‍ പരിശീലകനായതോടെ ശുബ്മാന്‍ ഗില്ലിന് ടി20 ടീമിലും ഇടം നല്‍കി. ഭാവിയില്‍ കോലിയെപ്പോലെ ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായി ശുബ്മാന്‍ മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ നായകനെന്ന നിലയിലെ ശുബ്മാന്‍ ഗില്ലിന്റെ ഭാവി കണ്ടറിയണം. ശുബ്മാന്‍ ഗില്‍ നായകനെന്ന നിലയില്‍ ഇതിനോടകം മികവ് തെളിയിച്ചിട്ടില്ല. അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്നു. എന്നാല്‍ ടീമിനെ മികച്ച നേട്ടത്തിലേക്കെത്തിക്കാനായില്ല.

ഇന്ത്യയെ സിംബാബ് വെക്കെതിരായ ടി20 പരമ്പരയില്‍ നയിക്കുകയും വിജയത്തിലേക്കെത്തിക്കുകയും ചെയ്യാന്‍ ശുബ്മാനായിരുന്നു. എന്നാല്‍ വലിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ ശുബ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സി എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍ ശുബ്മാന് തിളങ്ങാനാവുമോയെന്നത് കാലം തെളിയിക്കേണ്ടതാണ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ ഒറ്റക്ക് ടീമിനെ കരക്ക് കയറ്റാന്‍ കഴിവുള്ള താരമല്ല ശുബ്മാന്‍ ഗില്‍.

ഇതുവരെയുള്ള താരത്തിന്റെ കരിയര്‍ നോക്കുമ്പോള്‍ ഇത്തരത്തിലുള്ള ഹീറോ പ്രകടനങ്ങള്‍ കുറവാണ്. അതുകൊണ്ടുതന്നെ എന്ത് സംഭവിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഗംഭീറും ബിസിസി ഐയും ശുബ്മാന്‍ ഗില്ലിന്റെ മികവില്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത ലോകകപ്പില്‍ ശുബ്മാനെ നായകനായി കണ്ടാലും അത്ഭുതപ്പെടാനാവില്ല. രോഹിത് ശര്‍മ അടുത്ത ഏകദിന ലോകകപ്പ് വരെ ടീമില്‍ ഉണ്ടാകുമെന്ന് കരുതാനാവില്ല.

രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരിലൊരാള്‍ ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകസ്ഥാനത്തേക്കെത്തുന്നതാണ് നല്ലത്. ശുബ്മാന്‍ ഗില്‍ ഇനിയും ഏറെ മികവിലേക്ക് എത്തേണ്ടതായുണ്ട്. ലോകകപ്പില്‍ നയിക്കാനുള്ള മികവിലേക്ക് ശുബ്മാന്‍ ഗില്‍ എത്തിയിട്ടുണ്ടെന്ന് കരുതാനാവില്ല. എന്തായാലും ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ് ഗില്ലെന്ന് നിസംശയം പറയാം.

Story first published: Tuesday, August 6, 2024, 14:24 [IST]
Other articles published on Aug 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+