Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവിക്ക് ശേഷം ശുഭി; ഇന്ത്യയുടെ പുതിയ താരോദയത്തിന് കോലിക്ക് കീഴില്‍ കളിക്കാന്‍ മോഹം

ചണ്ഡീഗഢ്: 'ശുഭി അവന്റെ പ്രതിജ്ഞ പാലിച്ചു. ന്യൂസിലന്‍ഡിലേക്ക് പോകും മുന്‍പ് ഇന്ത്യക്കായി കിരീടനേട്ടം സമ്മാനിക്കുമെന്ന് അവന്‍ ഉറപ്പ് നല്‍കിയിരുന്നു. അവന്റെ കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ അധ്വാനത്തിന് ഫലമുണ്ടായി', അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരം ശുഭ്മാന്‍ ഗില്ലിനെക്കുറിച്ച് പിതാവ് ലഖ്‌വീന്ദര്‍ സിംഗ് ഗില്‍ പറയുന്നതാണ് ഈ വാക്കുകള്‍. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് കിരീടം ചൂടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരമായി ശുഭിയെ തിരഞ്ഞെടുത്തു.

ഐ ലീഗ്: ലജോങിനെ തകര്‍ത്ത് ബഗാന്റെ കുതിപ്പ്, മൂന്നാമത്... ചാംപ്യന്മാര്‍ക്ക് സമനില
മൂന്ന് അര്‍ദ്ധശതകങ്ങളും, ഒരു സെഞ്ചുറിയുമായി ഈ 18-കാരന്‍ 372 റണ്ണാണ് അടിച്ചുകൂട്ടിയത്. പാകിസ്ഥാനെതിരെ സെമിയില്‍ ശുഭി നേടിയ 102 റണ്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തില്‍ സുപ്രധാനമായി. കഴിഞ്ഞ ആഴ്ച നടന്ന ഐപിഎല്‍ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 1.8 കോടിക്കാണ് ഈ കൗമാരതാരത്തെ സ്വന്തമാക്കിയത്. ഫൈനല്‍ സമ്മര്‍ദമുള്ളതാണെങ്കിലും കുട്ടികള്‍ നന്നായി കളിച്ചെന്ന് ലഖ്‌വീന്ദര്‍ പറയുന്നു, ഒപ്പം വിജയത്തിന്റെ ക്രെഡിറ്റ് കോച്ച് രാഹുല്‍ ദ്രാവിഡിന് നല്‍കുകയും ചെയ്യും.

gill

ഇന്ത്യന്‍ ടീമിലേക്ക് കയറാനായി മകന്‍ ശ്രദ്ധയോടെ കളിക്കുമെന്ന പ്രതീക്ഷയിലാണ് ഈ പിതാവ്. ഒരു ദിവസം അവന്റെ ആരാധനാപാത്രമായ വിരാട് കോഹ്‌ലിക്ക് കീഴില്‍ കളിക്കാന്‍ കഴിയുമെന്നാണ് ശുഭിയുടെ മോഹം. കളിയുടെ ടെന്‍ഷനില്ലാതെ ശുഭി സമാധാനമായി ഉറങ്ങിയെങ്കിലും ഫൈനലിന് തലേദിവസം തങ്ങള്‍ക്ക് ഉറക്കം ഉണ്ടായില്ലെന്ന് പഞ്ചാബ് ക്രിക്കറ്ററുടെ അമ്മ കീറത്ത് ഗില്‍ വ്യക്തമാക്കുന്നു.

ശനിയാഴ്ച രാവിലെ മുതല്‍ മാധ്യമങ്ങളും ആരാധകരും വീടിന് മുന്നില്‍ തടിച്ച് കൂടിയതിന്റെ അമ്പരപ്പിലാണ് ഈ കുടുംബം. 'ഇത് ഞങ്ങള്‍ക്കൊരു സ്വപ്‌നമായിരുന്നു, ഇത് ഞാന്‍ ഒരുപാട് കാലം ഓര്‍ത്തിരിക്കും', മത്സരത്തിന് ശേഷം ശുഭി വ്യക്തമാക്കി.

Story first published: Sunday, February 4, 2018, 11:08 [IST]
Other articles published on Feb 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+