For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിനു പകരം ഗില്‍ തന്നെ, കോലിയുടെ കസേര സഞ്ജുവിനോ? എല്ലാം ഗംഭീറിന്റെ കൈയില്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു നെടുംതൂണുകളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ക്രിക്കറ്റില്‍ നിന്നും ഗുഡ്‌ബൈ പറഞ്ഞിരിക്കുകയാണ്. കരീബിയന്‍ മണ്ണില്‍ ടീം ഇന്ത്യ രണ്ടാം ലോകകിരീടത്തില്‍ മുത്തമിട്ടതിനു പിന്നാലെയാണ് രണ്ടു പേരും ഈ ഫോര്‍മാറ്റില്‍ തുടര്‍ന്നു കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. ഇതോടെ ചില യുവതാരങ്ങളുടെ സമയം കൂടിയാണ് തെളിയാന്‍ പോവുന്നത്. രോഹിത്തിന്റെയും കോലിയുടെയും ബാറ്റിങ് പൊസിഷനുകള്‍ കൈക്കലാക്കാന്‍ യുവതാരങ്ങള്‍ക്കു ലഭിക്കുന്ന സുവര്‍ണാവസരമാണിത്.

ടി20 ലോകകപ്പില്‍ രോഹിത്തും കോലിയും ചേര്‍ന്നാണ് ഇന്ത്യക്കു വേണ്ടി മുഴുവന്‍ മല്‍സരങ്ങളിലും ഓപ്പണ്‍ ചെയ്തിരുന്നതെങ്കിലും തൊട്ടുമുമ്പ് വരെ രോഹിത്തിന്റെ പങ്കാളി യുവതാരം യശസ്വി ജയ്‌സ്വാളായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ കോലി ഓപ്പണറായി കസറുകയും ജയ്‌സ്വാളിനു അത്ര തിളങ്ങാന്‍ സാധിക്കുകയും ചെയ്യാതെ പോയതോടെ ലോകകപ്പില്‍ കോലിയെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു.

SANJU SAMSON

കോലി ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതിനാല്‍ സ്വാഭാവികമായും ഈ റോള്‍ ജയ്‌സ്വാളിലേക്കു തന്നെ തിരികെ വരും. മാത്രമല്ല പ്രായം പരിഗണിക്കുമ്പോള്‍ ഫോമില്‍ കളിക്കാനായാല്‍ അടുത്ത 10 വര്‍ഷത്തിലേറെ കാലം അദ്ദേഹത്തിനു ഓപ്പണിങ് റോളില്‍ തുടരുകയും ചെയ്യാം. രോഹിത്തിനു പകരം ടി20യില്‍ ഓപ്പണിങ് റോളിലേക്കി മുന്‍തൂക്കം ശുഭ്മന്‍ ഗില്ലിനായിരിക്കും.

നേരത്തേ ഒരു വര്‍ഷത്തിലേറെ ടി20യില്‍ നിന്നും ഹിറ്റ്മാന്‍ വിട്ടുനിന്നപ്പോള്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിരുന്നത് ഗില്‍- ജയ്‌സ്വാള്‍ ജോടിയായിരുന്നു. പ്രതിഭയോടു നീതി പുലര്‍ത്താനായാല്‍ രോഹിത്തിനും കോലിക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത രണ്ടു സൂപ്പര്‍ താരങ്ങള്‍ ഇവര്‍ തന്നെയായിരിക്കും. ഓപ്പണറായി മാത്രമല്ല ഭാവിയില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കും വരാന്‍ സാധ്യതയുള്ള താരമാണ് ഗില്‍. വരാനിരിക്കുന്ന സിംബാബ് വെ പര്യടനത്തിലെ ടി20 പരമ്പരയിലൂടെ അദ്ദേഹം നായകനായും അരങ്ങേറുകയാണ്.

രോഹിത്തിന്റെ സീറ്റ് ഗില്‍ ഉറപ്പാക്കിയപ്പോള്‍ കോലിയുടെ സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പര്‍ ആര്‍ക്കാണെന്നതാണ് ചോദ്യം. നിലവിലെ ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ ഈ റോള്‍ തീര്‍ച്ചയായും ലഭിക്കേണ്ടത് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനാണ്. കാരണം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം അദ്ദേഹത്തിന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷനാണിത്. വണ്‍ഡൗണായി റോയല്‍സിനായി ഇറങ്ങി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും അദ്ദേഹം കാഴ്ച വയ്ക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷെ സമാപിച്ച ടി20 ലോകകപ്പിലെ എട്ടു മല്‍സരങ്ങളിലും റിഷഭ് പന്തിനാണ് ടീം മാനേജ്‌മെന്റ് മൂന്നാം നമ്പര്‍ നല്‍കിയത്. അദ്ദേഹം ഈ റോളില്‍ തികഞ്ഞ പരാജയമായി മാറുകയും ചെയ്തു. 200 റണ്‍സ് പോലും തികയ്ക്കാന്‍ സാധിക്കാതെ പോയ റിഷഭിനു ഒരു ഫിഫ്റ്റി പോലും നേടാനുമായില്ല.

RISHABH PANT

സൗത്താഫ്രിക്കയുമായുള്ള ഫൈനലില്‍ രണ്ടു ബോള്‍ നേരിട്ട അദ്ദേഹം ഡെക്കായാണ് ക്രീസ് വിട്ടത്. ടി20യില്‍ റിഷഭിനു വീണ്ടും മൂന്നാം നമ്പറില്‍ അവസരം നല്‍കുമോ, അതോ സഞ്ജുവിനെ ഈ റോളില്‍ പരീക്ഷിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.

ടീം മാനേജ്‌മെന്റിനു വളരെ പ്രിയപ്പെട്ടവനാണ് റിഷഭ്. അതുകൊണ്ടു തന്നെ ഫോമില്‍ അല്ലെങ്കിലും അദ്ദേഹത്തിനു കൂടുതലായി അവസരങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. പുതിയ ഇന്ത്യന്‍ കോച്ചായി വരുന്ന ഗൗതം ഗംഭീര്‍ സഞ്ജുവിനെക്കുറിച്ച് പലപ്പോഴേും വലിയ മതിപ്പോടെ സംസാരിച്ചിട്ടുള്ള വ്യക്തിയാണ്.

അതുകൊണ്ടു തന്നെ റിഷഭിനെ ഒഴിവാക്കി അദ്ദേഹം ടി20യിലെ മൂന്നാം നമ്പര്‍ സ്ഥിരമായി സഞ്ജുവിനു നല്‍കിയേക്കുകയും ചെയ്യും. തനിക്കു ലഭിക്കുന്ന അവസരങ്ങള്‍ നന്നായി മുതലാക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിനു ഉറപ്പായും ഈ റോളില്‍ തന്റെ സ്ഥാനം ഭദ്രമാക്കാനും സാധിക്കും.

Story first published: Sunday, June 30, 2024, 19:15 [IST]
Other articles published on Jun 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+